Kerala
മിഥുന് ഇന്ന് നാട് വിട ചൊല്ലും; 10 മണി മുതൽ പൊതുദർശനം, വിദേശത്തായിരുന്ന അമ്മ ഉച്ചയോടെ വീട്ടിലെത്തും

കൊല്ലം തേവലക്കരയിൽ സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. ശാംസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ തേവലക്കര ബോയ്‌സ് സ്‌കൂളിൽ എത്തിക്കും. 12 മണി വരെ സ്‌കൂളിൽ പൊതുദർശനം നടക്കും. ഇതിന് ശേഷം വിളന്തറയിലെ വീട്ടിൽ എത്തിക്കും
വിദേശത്തായിരുന്ന മിഥുന്റെ അമ്മ സുജ ഉച്ചയോടെ വീട്ടിലെത്തും. രാവിലെ 8.50ന് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങും. തുടർന്ന് റോഡ് മാർഗം ശാസ്താംകോട്ടയിലേക്ക് എത്തും. വീട്ടിലേക്ക് എത്താൻ സുജക്ക് പോലീസ് സഹായമൊരുക്കും. വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം
മിഥുന്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. കുട്ടിയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.