ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധം; വിസമ്മതിച്ച യുവതിയെ പങ്കാളി കുത്തിക്കൊന്നു

ആന്ധ്രപ്രദേശിലെ അമരാവതിയിൽ 24കാരിയെ പങ്കാളി കുത്തിക്കൊന്നു. പുഷ്പ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി വേർപിരിഞ്ഞ പുഷ്പ കഴിഞ്ഞ എട്ട് മാസമായി മെക്കാനിക്കായ ഷെയ്ക്ക് ഷമയുമൊത്താണ് താമസം. ലൈംഗിക തൊഴിലിലിലേക്ക് ഇറങ്ങാൻ ഷെയ്ക്ക് പുഷ്പയെ നിർബന്ധിച്ചിരുന്നു. ഇതിന് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആക്രമണസമയത്ത് ഷെയ്ക്ക് ഷമ മദ്യലഹരിയിലായിരുന്നു. പുഷ്പയുടെ നെഞ്ചിലും തുടയിലുമാണ് കുത്തേറ്റത്. പുഷ്പക്ക് മറ്റ് പുരുഷൻമാരുമായി ബന്ധമുണ്ടെന്നും ഇയാൾ ആരോപിച്ചിരുന്നു. ഇതിന്റെ പേരിലും ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു
പണത്തിനായി ലൈംഗിക തൊഴിലിലിലേക്ക് ഇറങ്ങാൻ പുഷ്പയെ പങ്കാളി നിരന്തരം നിർബന്ധിക്കുമായിരുന്നു. കഴിഞ്ഞ ദിവസം പുഷ്പ ഗ്രാമത്തിലുള്ള അമ്മയുടെ വീട്ടിലേക്ക് പോയി. ഇവിടെ എത്തിയ ഷെയ്ക്ക് ലൈംഗിക തൊഴിലിനായി തന്റെ കൂടെ വരാൻ പുഷ്പയെ നിർബന്ധിച്ചു. ഇത് എതിർത്തതോടെയാണ് കത്തിയെടുത്ത് കുത്തിയത്. ഷെയ്ക്ക് ഒളിവിലാണ്.