National
സുവർണക്ഷേത്രത്തിനെതിരായ ബോംബ് ഭീഷണി; സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ

പഞ്ചാബിലെ സിഖ് ആരാധനലയമായ അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സോഫ്റ്റ് വെയർ എൻജിനീയർ ശുഭം ദുബെ ആണ് അറസ്റ്റിലായത്.
ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു.
സുവർണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വർധിപ്പിച്ചതായും അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ വ്യക്തമാക്കി. സുവർണ ക്ഷേത്രത്തിലെ ഭക്ഷണം നൽകുന്ന കെട്ടിടം ആർഡിഎക്‌സ് വെച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.