Kerala
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന്റെ വില 73,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 73,000 കടന്നു. 73,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 60 രൂപ വർധിച്ച് 9170 രൂപയിലെത്തി. 72,880 രൂപയിലാണ് ഇന്നലെ പവന്റെ വ്യാപാരം നടന്നത്. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും അടക്കം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 78,000ത്തിലധികം രൂപ നൽകേണ്ടി വരും
18 കാരറ്റ് സ്വർണം പവന് 60,024 രൂപയും ഗ്രാമിന് 7503 രൂപയുമായി. രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.