National

ഡൽഹിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റിൽ

ഡൽഹിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് യുവാവിന്റേത് കൊലപാതകമെന്ന് വ്യക്തമായത്. ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു

ജൂലൈ 12നാണ് 36കാരനായ കരൺ ദേവ് മരിച്ചത്. ഭാര്യ സുസ്മിതയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവിന് വൈദ്യുതാഘാതമേറ്റെന്നാണ് ഇവർ പറഞ്ഞത്. പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് ഭാര്യ സുസ്മിത നിർബന്ധം പിടിക്കുകയും ചെയ്തു

കരൺദേവിന്റെ ബന്ധു രാഹുലും പോസ്റ്റ്‌മോർട്ടത്തെ ശക്തമായി എതിർത്തു. എന്നാൽ ഡൽഹി പോലീസ് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന നിലപാട് എടുക്കുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കരൺദേവിന്റെ സഹോദരൻ കുനാലിന് മരണത്തിൽ സംശയമുണ്ടാകുന്നത്

കരണിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിച്ച് ഇയാൾ പോലീസിൽ പരാതി നൽകി. തുടർന്നാണ് സുസ്മിതയെയും രാഹുലിനെയും പോലീസ് നിരീക്ഷിച്ചത്. ഇരുവരും തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റ് ഉൾപ്പെടെ കുനാൽ പോലീസിന് നൽകിയിരുന്നു. ഭർത്താവിനെ എങ്ങനെ കൊലപ്പെടുത്താമെന്ന് സുസ്മിത രാഹുലുമായി ചർച്ച നടത്തുന്നതടക്കം ചാറ്റിലുണ്ടായിരുന്നു.

രാത്രി ഭക്ഷണത്തിൽ ആദ്യം ഇവർ 15 ഉറക്ക ഗുളികകൾ കലർത്തി കരണിന് നൽകി. എന്നാൽ കുറേ നേരം കഴിഞ്ഞിട്ടും കരൺ മരിച്ചില്ല. തുടർന്നാണ് വൈദ്യുതാഘാതമേൽപ്പിക്കാൻ ഇരുവരും തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!