Kerala
മലപ്പുറം കാളികാവിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ചു

മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കാലികളെ മേയ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ പ്രദേശത്ത് നിന്ന് പിടികൂടിയിരുന്നു. മേയ് 15 നായിരുന്നു ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
ഇതിന് പിന്നാലെ വനം വകുപ്പിൻറെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള ശ്രമം തുടങ്ങി. തുടർന്ന് വനംവകുപ്പിന്റെ കൂട്ടിൽ കടുവ കുടുങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കടുവയുടെ സാന്നിധ്യം കൂടി മേഖലയിലുണ്ടാകുന്നത്