Kerala
കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി

കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി. വയലപ്ര സ്വദേശി എം.വി. റീമയാണ് (30) മൂന്നു വയസുള്ള മകനുമായി പുഴയിൽ ചാടിയത്.
സ്കൂട്ടറിൽ മകനുമായിയെത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഇരുവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടർ പാലത്തിന് മുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പുഴയിൽ പരിശോധന നടത്തിവരികയാണ്.