Kerala

ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

ആലപ്പുഴ: കാർത്തികപ്പള്ളി സർക്കാർ യു പി സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര കനത്ത മഴയിൽ തകർന്നു വീണു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും അതിനാൽ ക്ലാസ്മുറികൾ ഇവിടെ പ്രവർത്തിക്കുന്നില്ലെന്നും അധ്യാപകർ പറയുന്നു. പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും വൈദ്യുതീകരണം പൂർത്തിയായിട്ടില്ല.

ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അതു പ്രകാരം കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചിങ്ങോലി പഞ്ചായത്ത് അംഗം വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!