Kerala

വായിക്കാൻ പറ്റും പോലെ എഴുതിക്കൂടെ; കൈയക്ഷരം ശരിയാക്കാത്ത ഡോക്‌റ്റർമാർക്കെതിരേ നടപടിക്ക് സർക്കാർ

ആലപ്പുഴ: കൈയക്ഷരം ശരിയാക്കാത്ത ഡോക്‌ടർമാർക്കെതിരേ നടപടിക്ക് സർക്കാർ. വൈദ്യപരിശോധന റിപ്പോർട്ടും സർട്ടിഫിക്കറ്റും മറ്റുള്ളവർക്ക് വായിക്കാവും വിധം എഴുതണമെന്നാണ് സർക്കാർ നിർദേശം. അല്ലാത്ത പക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരും. മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി.

പൊലീസ് സ്റ്റേഷൻ , ജയിൽ മറ്റു സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നൽകുന്ന റിപ്പോർട്ടുകളിലേക്ക് മിക്കതും വായിക്കാനാവാത്തവയും അവ്യക്തവുമായിരുന്നു. ഇടുക്കി പീരിമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിച്ച മനുഷ്യാവകാശ കമ്മിഷൻ വിഷയം ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. നിഷ്പക്ഷമായ റിപ്പോർട്ട് ഡോക്‌ടർമാർ തയാറാക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടത്.

 

മുൻപും ഡോക്‌ടറുടെ കുറുപ്പടി വായിക്കാനാവാതെ മരുന്നു മാറിപ്പോയ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇതേതുടർന്ന് മനസിലാകുന്ന വിധമാവണം കുറിപ്പടിയെന്ന് ആരോഗ്യ വകുപ്പ് മുൻപും നിർദേശിച്ചരുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിലും ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇതിനൊരു മാറ്റമുണ്ടായിട്ടില്ല.

Related Articles

Back to top button
error: Content is protected !!