തമിഴില്‍ നിന്നും ഭാഗ്യം നേടിയ നടിമാര്‍ നിരവധിയാണ്! ഐശ്വര്യ റായി, പ്രിയങ്ക ചോപ്ര മുതല്‍ ശ്രീദേവി വരെ

Share with your friends

ബോളിവുഡില്‍ ചെറിയൊരു റോള്‍ എങ്കിലും അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യയിലെ മിക്ക താരങ്ങളും. എന്നാല്‍ ബോളിവുഡിനൊപ്പം വളരുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ആയിരം കോടി സ്വന്തമാക്കിയ ബ്രഹ്മാണ്ഡ സിനിമകള്‍ തെന്നിന്ത്യയില്‍ നിന്നുമാണ് ആദ്യം പിറന്നത്. അതുപോലെ കഴിവുള്ള നിരവധി താരങ്ങളാണ് ഇന്‍ഡസ്ട്രിയിലുള്ളത്.
തമിഴിലെ കാര്യം നോക്കുകയാണെങ്കില്‍ ബോളിവുഡില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന പല പ്രമുഖ താരങ്ങളും തമിഴ് ഇന്‍ഡസ്ട്രിയിലാണ് ആദ്യം അഭിനയിച്ചതെന്നാണ്. ഐശ്വര്യ റായി മുതല്‍ പ്രിയങ്ക ചോപ്ര വരെയുള്ള ലോകസുന്ദരിമാര്‍ വരെ ഈ ലിസ്റ്റില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അത്തരത്തില്‍ തമിഴില്‍ നിന്നും കരിയര്‍ ആരംഭിച്ച് ബോളിവുഡില്‍ തരംഗമായ താരങ്ങള്‍ ഇവരാണ്.

അന്നും ഇന്നും എന്നും ഇന്ത്യ അഭിമാനിക്കുന്ന താരസുന്ദരിമാരില്‍ ഒരാളാണ് ഐശ്വര്യ റായി. മോഡലിങ് രംഗത്ത് നിന്നുമായിരുന്നു ഐശ്വര്യയും സിനിമയിലേക്ക് എത്തുന്നത്. 1994 ല്‍ മിസ് വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു സിനിമയിലേക്കുള്ള അവസരം എത്തുന്നത്. തമിഴില്‍ നിന്നുമായിരുന്നു ഐശ്വര്യ റായി കരിയര്‍ ആരംഭിക്കുന്നത്. 1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു ആദ്യ ചിത്രം. മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു ഇരുവരില്‍ ഐശ്വര്യ എത്തിയത്.

ഐശ്വര്യയുടെ ആദ്യ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അതിന് ശേഷമാണ് ബോളിവുഡിലേക്ക് അവസരം ലഭിക്കുന്നത്. ഹിന്ദിയില്‍ തിളങ്ങിയതിന് ശേഷം മണിരത്‌നത്തിന്റെ രാവണ്‍, ശങ്കറിന്റെ ജീന്‍സ്, രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ സിനിമകളിലൂടെ ഐശ്വര്യ വീണ്ടും തമിഴില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നത്തിന്റെ പെന്നിയന്‍ സെല്‍വനിലൂടെ വീണ്ടും തമിഴിലേക്ക് എത്തുകയാണ്.

ഐശ്വര്യ റായിയെ പോലെ തന്നെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട് ഇപ്പോള്‍ ഗ്ലോബല്‍ ഐക്കണ്‍ ആയി മാറിയ സുന്ദരിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ വരെ എത്തിയ പ്രിയങ്കയുടെ കരിയര്‍ ആരംഭിക്കുന്നതും തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നുമായിരുന്നു. മജിത്ത് സംവിധാനം ചെയ്ത് ഇളയദളപതി വിജയ് നായകനായി അഭിനയിച്ച തമിഴന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക ചോപ്ര നായികയായി അരങ്ങേറ്റം നടത്തുന്നത്. ഈ സിനിമയിലെ ഒരു പാട്ട് വലിയ വിജയമായി മാറി. ഒപ്പം ഇളയദളപതിയ്‌ക്കൊപ്പമുള്ള കെമിസ്ട്രിയും വര്‍ക്ക് ചെയ്തു. തമിഴില്‍ അഭിനയിച്ചതിന് ശേഷം 2002 ലായിരുന്നു ഐശ്വര്യ ബോളിവുഡിലേക്ക് എത്തുന്നത്.

ഇന്ത്യന്‍ സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാറായിരുന്നു അന്തരിച്ച നടി ശ്രീദേവി. 2018 ഫെബ്രുവരിയില്‍ ശ്രീദേവിയുടെ അപ്രതീക്ഷിതമായ വേര്‍പാട് ഇന്നും ആരാധകര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അവസാന കാലത്തടക്കം ബോളിവുഡില്‍ സിനിമകൡലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴില്‍ നിന്നുമായിരുന്നു ശ്രീദേവിയുടെ ഉദയം. കാന്തന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായിട്ടാണ് ശ്രീദേവി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വളര്‍ന്ന് വന്നതിന് ശേഷം നായികയായി രജനികാന്ത്, കമല്‍ഹാസന്‍, തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സെല്‍വാ സാവന്‍ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തുന്നത്.

ബോളിവുഡിലെ ഏറ്റവും മുന്‍നിര നായികമാരില്‍ ഒരാളാണ് ഹേമ മാലിനി. നടി, നര്‍ത്തകി, സംവിധായിക, രാഷ്ട്രീയക്കാരി തുടങ്ങി ഹേമ മാലിനിയുടെ പേര് ചേര്‍ക്കാത്ത മേഖലകളില്ലെന്ന് വേണം പറയാന്‍. നടന്‍ ധര്‍മേന്ദ്രയെ വിവാഹം കഴിച്ച് ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബം സ്വന്തമാക്കിയ ഹേമ മാലിനിയും കരിയര്‍ ആരംഭിച്ചത് കോളിവുഡിലൂടെയായിരുന്നു. ഇതു സത്യം എന്ന ചിത്രത്തിലൂടെയാണ് നടി തമിഴില്‍ അഭിനയിച്ചത്. നടന്‍ എസ് എ അശോകന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!