ലാലേട്ടനും ഞാന്‍ വെച്ച വീടും തമ്മില്‍ ഒരു ബന്ധമുണ്ട്! കോട്ടയം നസീര്‍
മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് കോട്ടയം നസീര്‍. സഹനടനായുളള വേഷങ്ങളിലൂടെയാണ് കോട്ടയം നസീര്‍ മോളിവുഡില്‍ തിളങ്ങിയത്. സിനിമകള്‍ക്ക് പുറമെ സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് കോട്ടയം നസീര്‍. മലയാളത്തിലെയും മറ്റു ഭാഷകളിലെയുമെല്ലാം താരങ്ങളെ നടന് അനുകരിക്കാറുണ്ട്.
കോട്ടയം നസീറിന്റെ അനുകരണത്തിന് മികച്ച പ്രശംസകളാണ് എപ്പോഴും ലഭിക്കാറുളളത്. സിനിമകള്‍ക്കും മിമിക്രിക്കും പുറമെ നല്ലൊരു ചിത്രകാരന് കൂടിയാണ് താനെന്ന് അടുത്തിടെ അദ്ദേഹം കാണിച്ചുതന്നിരുന്നു. ലോക് ഡൗണ്‍ കാലത്ത് വരച്ച നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി മാറിയിരുന്നു.
അന്ന് കോട്ടയം നസീറിനെ അഭിനന്ദിച്ച് സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം രംഗത്തെത്തിയിരുന്നു. അതേസമയം മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ലാലേട്ടനും എന്റെ വീടും തമ്മില്‍ രസകരമായ ഒരു ബന്ധമുണ്ടെന്ന് കോട്ടയം നസീര്‍ തുറന്നുപറഞ്ഞിരുന്നു. പണ്ട് നടന്റെ വീടിനടുത്ത് മോഹന്‍ലാല്‍ ഒരു ചടങ്ങിനായി വന്നതും പിന്നീട് സംഭവിച്ച കാര്യങ്ങളുമാണ് കോട്ടയം നസീര്‍ പറഞ്ഞത്.
ഞങ്ങളുടെ കുടുംബ വീടിന് ചുറ്റും ധാരാളം ഒഴിഞ്ഞ പറമ്പുകളുണ്ടായിരുന്നു. 1983ല്‍ ലാലേട്ടനും പ്രേംനസീര്‍ സാറും അഭിനയിച്ച ആട്ടക്കലാശം എന്ന സിനിമ വീടിനടുത്തുളള തിയ്യേറ്ററില്‍ അമ്പത് ദിവസം ഹൗസ് ഫുളളായി കളിച്ചതിന്റെ ആഘോഷം നടന്നു. അന്ന് സ്റ്റേജിട്ടത് ഞങ്ങളുടെ തറവാട് വീടിന്റെ സമീപമുളള പറമ്പിലായിരുന്നു, കോട്ടയം നസീര്‍ പറയുന്നു
അവിടെ ലാലേട്ടന് വന്ന് പ്രസംഗിച്ചതൊക്കെ കുട്ടിയായിരുന്ന എനിക്ക് ഓര്‍മ്മയുണ്ട്. പറഞ്ഞുവന്നത് അന്ന് ആ സ്റ്റേജ് കെട്ടിയ സ്ഥലത്താണ് ഇപ്പോള്‍ ഞാന്‍ നിര്‍മ്മിച്ച എന്റെ വീടുളളത്. പിന്നീട് സ്റ്റേജുകളില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് സമീപമുളള പണ്ട് മാങ്ങ പെറുക്കിയ ഓടിക്കളിച്ച പറമ്പുകളും എനിക്ക് വാങ്ങാന്‍ കഴിഞ്ഞു. അഭിമുഖത്തില്‍ കോട്ടയം നസീര്‍ പറഞ്ഞു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
