ജോര്‍ജ് കുട്ടിയുടെ കുടുംബത്തിന്‍റെ അവസ്ഥ പ്രധാനം! ദൃശ്യം 2ലെ ട്വിസ്റ്റുകളെക്കുറിച്ച് ജീത്തു ജോസഫ്

Share with your friends

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദൃശ്യം 2. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോര്‍ഡും ദൃശ്യം സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലും മീനയുമായിരുന്നു ചിത്രത്തില്‍ നായികാനായകന്‍മാരായത്. ആഗസ്റ്റ് 2ന് ധ്യാനം കൂടാന്‍ പോയ ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെയും കഥ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ചിത്രത്തിന് രണ്ടാം ഭാഗം ഇറങ്ങിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച പ്രേക്ഷകരുണ്ടായിരുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യം 2 നെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നത്.
ലോക് ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ ചിത്രം ദൃശ്യം 2 ആണെന്നും നിശ്ചിത ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അന്യഭാഷകൡലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോഴും ഗംഭീര വിജയമായിരുന്നു നേടിയത്. ആഗസ്റ്റ് 17ന് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ജീത്തു ജോസഫ് പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്‍ ദൃശ്യം 2നെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടത്.

ദൃശ്യം 2 ന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു. ആഗസ്റ്റ് 17 ന് ഷൂട്ടിംഗ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ലൊക്കേഷനുകളില്‍ മാത്രമായി സിനിമ ചിത്രീകരിക്കാനുള്ള പ്ലാനിലാണ്. 100 പേരൊന്നുമില്ലാതെയാണ് ഷൂട്ടിംഗ്. സെറ്റിലെത്തുന്നവരെയെല്ലാം നിരീക്ഷിക്കും. താമസിക്കുന്ന ഹോട്ടലിന് പുറത്തേക്ക് പോകണമെങ്കില്‍ അനുവാദം വേണ്ടി വരും. സാമൂഹ്യ അകലം പാലിച്ച് ഷൂട്ടിംഗ് തീര്‍ക്കാനുള്ള പ്ലാനാണ്.

ഇത്തവണയും കഥ പുരോഗമിക്കുന്നത് ജോര്‍ജ് കുട്ടിയുടേയും കുടുംബത്തിലൂടെ തന്നെയാണ്. വലിയൊരു കേസിൽ നിന്ന് മുക്തരായ ശേഷം ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ അത്ര സുഖകരമാകില്ലല്ലോ. അതായിരിക്കും സിനിമയുടെ പ്രമേയം. പൂർണ്ണമായും ഒരു കുടുംബ ചിത്രമായിരിക്കും. അല്ലാതെ പുതിയ കൊലപാതകവും മറ്റുമൊന്നുമുണ്ടാകില്ല. ‘ദൃശ്യ’ത്തിലെ ചില കഥാപാത്രങ്ങളും ഉണ്ടാകും അതിനൊപ്പം മറ്റു ചില പുതിയ കഥാപാത്രങ്ങളും ഈ രണ്ടാം ഭാഗത്തിൽ വരുമെന്നും അദ്ദേഹം പറയുന്നു.

‘ദൃശ്യം 2’ ഒരു നല്ല സിനിമ ആയിരിക്കും എന്ന് ഉറപ്പുണ്ട്. അത് എത്രത്തോളം തിയേറ്ററുകളിൽ ഓടും എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ‘ദൃശ്യ’വും ‘മെമ്മറീസും’ എല്ലാം അങ്ങനെ തന്നെ ആയിരുന്നു. ഒരു രണ്ടാം ഭാഗം ചെയ്യാൻ വേണ്ടി മാത്രം ചെയ്യുന്ന സിനിമ അല്ല ‘ദൃശ്യം 2’. മൂന്ന് നാല് വർഷമായി ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു സാധ്യത വന്നു. അങ്ങനെയാണ് എഴുതിത്തുടങ്ങിയത്.

എഴുതുന്ന ഫസ്റ്റ് ഡ്രാഫ്റ്റിൽ പരിപൂർണ്ണ സംതൃപ്തി ലഭിച്ചാൽ മാത്രമേ അതിൽ നിന്ന് പൂർണ്ണമായ തിരക്കഥയിലേക്ക് മാറ്റുകയുള്ളൂ എന്നാണ്. ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി കഴിഞ്ഞപ്പോൾ തന്നെ എനിക്ക് അതിൽ പൂർണ്ണ തൃപ്‌തി കൈവന്നു. പിന്നീട് തിരക്കഥ പൂർത്തിയാക്കി ലാലേട്ടനും ആന്റണിക്കും അയച്ചു കൊടുത്തു. മുഴുവൻ വായിച്ചപ്പോൾ അവർക്ക് രണ്ടു പേർക്കും അത് ഇഷ്ടപ്പെട്ടു. സിനിമ അനൗൺസ് ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് ഇരുവരും തിരക്കഥ വായിക്കുന്നത്. ‘ദൃശ്യം 2’ ഒരു ത്രില്ലർ ആകുമോ എന്ന് അറിയില്ല. ദൃശ്യം തന്നെ ഒരുക്കിയത് ഒരു ഫാമിലി ഡ്രാമ ആയിട്ടാണ്. പിന്നീട് അത് ഒരു ഫാമിലി ത്രില്ലർ ആയി മാറുകയും വലിയ വിജയമായി മാറുകയുമായിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!