കടയ്‌ക്കല്‍ ചന്ദ്രന് ഒരു മാസ് സീന്‍ ബാക്കി, മമ്മൂട്ടിയുടെ ‘വണ്‍’ ഓണത്തിനെത്തുമോ?

Share with your friends

മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിലെത്തുന്ന ‘വൺ’ എന്ന് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രം ഏപ്രിലിൽ വിഷു റിലീസായി പുറത്തിറക്കാൻ ആയിരുന്നു തുടക്കത്തിൽ പദ്ധതിയിട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഓഗസ്റ്റിൽ ഓണം റിലീസിന് എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സിനിമയുടെ ഒരു പ്രധാന ഭാഗത്തിന്റെ ചിത്രീകരണം ഇനിയും പൂർത്തിയാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രത്തിൻറെ റിലീസ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

മമ്മൂട്ടിയും ഒരു വലിയ ജനക്കൂട്ടവും ഉൾപ്പെടുന്ന പ്രധാന സീക്വൻസ് ഇനിയും ചിത്രീകരിക്കാനുണ്ട്. ജൂലൈ അവസാനത്തോടെ ഈ ഭാഗം ചിത്രീകരിക്കാൻ പദ്ധതിയിട്ടെങ്കിലും സ്ഥിതിഗതികൾക്കനുസരിച്ചായിരിക്കും തീരുമാനം. കോവിഡ് 19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ സിനിമയുടെ ഈ സീക്വൻസ് എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

സന്തോഷ് വിശ്വനാഥാണ് ‘വൺ’ സംവിധാനം ചെയ്യുന്നത്. യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ഈ സിനിമ. സഞ്‌ജയ് – ബോബിയാണ് തിരക്കഥ ഒരുക്കിയത്.

ജോജു ജോർജ്, മുരളി ഗോപി, നിമിഷാ സജയൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, സിദ്ദിഖ്, ബാലചന്ദ്രമേനോൻ, സലിം കുമാർ, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!