മമ്മൂട്ടിയേക്കാളും പ്രതിഫലം മോഹന്‍ലാലിനോ? പൃഥ്വിരാജിന് റെക്കോര്‍ഡ്! ഫഹദിനും ദുല്‍ഖറിനും ലഭിക്കുന്നതോ…

Share with your friends

താരമൂല്യവും പ്രതിഫലത്തിലെ ഏറ്റക്കുറച്ചിലുകളും എന്നും ചര്‍ച്ചയാവാറുണ്ട്. ബോക്‌സോഫീസില്‍ നിന്നും ചരിത്ര വിജയം സ്വന്തമാക്കുന്നതോടെയാണ് താരങ്ങളുടെ കരിയറും മാറി മറിയാറുള്ളത്. സംവിധായകരും നിര്‍മ്മാതാക്കളും താരമൂല്യത്തിന് വിലകല്‍പ്പിക്കാറുണ്ട്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച വിജയമായിരുന്നു പോയവര്‍ഷം പൃഥ്വിരാജും മോഹന്‍ലാലും സ്വന്തമാക്കിയത്.

അപ്രതീക്ഷിതമായുള്ള കൊവിഡ് 19 വ്യാപനം സിനിമാലോകത്തേയും ബാധിച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. നിയന്ത്രണങ്ങളോടെയാണ് സിനിമ-സീരിയല്‍ ചിത്രീകരണം നടക്കുന്നത്. ആളുകളുടെ എണ്ണത്തിലും താരങ്ങളുടെ സുരക്ഷയ്ക്കുമെല്ലാം അതീവ പ്രധാന്യമാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ എത്തിയിരുന്നു. താരസംഘടനയായ അമ്മയുമായി നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനിടയിലാണ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും നടക്കുന്നത്. മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന 6 താരങ്ങള്‍ ഇവരാണെന്നാണ് ന്യൂസ് ലഗൂണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ ഇവരുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഒന്നാമന്‍ മോഹന്‍ലാലോ?

 

മലയാളത്തിന്റെ നടനവിസ്മയമായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കാറുള്ളത്. തിരനോട്ടത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് മോഹന്‍ലാല്‍ പിന്നീടങ്ങോട്ട് എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്്ത ലൂസിഫറിലൂടെ തന്റെ താരമൂല്യം തിരിച്ചുപിടിച്ചിരിക്കുകയാണ് അദ്ദേഹം. 4-5 കോടിയോളം രൂപയാണ് അദ്ദേഹത്തിന് മലയാളത്തില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം. അന്യഭാഷാ ചിത്രങ്ങള്‍ക്ക് താരം 8 കോടിയാണ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതും ചേര്‍ത്താണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനം.

മമ്മൂട്ടിയുടെ സ്ഥാനം…?

മലയാളത്തിന്റെ മെഗാസ്റ്റാറായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു ഈ താരം. ഓപ്പണിങ് ദിനങ്ങളില്‍ മികച്ച കലക്ഷനാണ് അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ലഭിക്കാറുള്ളത്. മലയാളത്തില്‍ മികച്ച പ്രതിഫലം ലഭിക്കുന്ന രണ്ടാമത്തെ നടനെന്നുള്ള സ്ഥാനം അദ്ദേഹത്തിന് സ്വന്തമാണ്. 4-5 കോടിയാണ് മമ്മൂട്ടിക്ക് ലഭിക്കുന്ന പ്രതിഫലമെന്നുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്.

പൃഥ്വിരാജിന് ലഭിക്കുന്നത്…?

അഭിനയം മാത്രമല്ല നിര്‍മ്മാണവും സംവിധാനവുമെല്ലാം തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് മക്കളും സിനിമയിലെത്തിയത്. അടുത്ത 10 വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ തന്റെ സ്ഥാനം എവിടെയായിരിക്കുമെന്ന് പൃഥ്വിരാജ് അന്നേ പ്രവചിച്ചിരുന്നു. കൃത്യമായി ആ ലക്ഷ്യം സഫലീകരിക്കുകയായിരുന്നു.2-3 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നിവിന്‍ പോളിയുടെ പ്രതിഫലം…?

പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു നിവിന്‍ പോളിയുടെ കരിയര്‍ മാറി മറിഞ്ഞത്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ തുടങ്ങിയ സിനിമാജീവിതം 11ാം വര്‍ഷത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. അദ്ദേഹത്തിന്റെ സിനിമകളില്‍ ചിലതൊക്കെ 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഒരു കോടി മുതല്‍ 2 കോടി വരെയാണ് നിവിന്‍ പോളിക്ക് പ്രതിഫലമായി ലഭിക്കുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന് നല്‍കുന്നത്…?

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയുടെ പാത പിന്തുടര്‍ന്നാണ് എത്തിയതെങ്കിലും തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച് മുന്നേറുകയാണ് അദ്ദേഹം. ഭാഷാഭേദമന്യേ ഗംഭീര സ്വീകരണമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 80 ലക്ഷം മുതല്‍ 2 കോടി രൂപ വരെയാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഫഹദ് ഫാസിലിന്റെ പ്രതിഫലം…?

ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന അവതരിപ്പിക്കുന്ന താരമാണ് ഫഹദ് ഫാസില്‍. ബിഗ് ബജറ്റ് ചിത്രങ്ങളുമായി മാത്രമല്ല അദ്ദേഹം സഹകരിക്കുന്നത്. നായകവേഷം മാത്രമേ സ്വീകരിക്കൂയെന്ന നിബന്ധനകളൊന്നും ഈ താരത്തിനില്ല. 70-80 ലക്ഷം വരെയാണ് ഫഹദ് ഫാസിലിന്റെ പ്രതിഫലമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!