ഷാരൂഖ് ഖാനോട് നയന്‍താര നോ പറഞ്ഞത് പ്രിയാമണിക്ക് അനുഗ്രഹമായി മാറി! ആ ഗാനരംഗത്തിന് പിന്നിലെ കഥ

Share with your friends

തെന്നിന്ത്യന്‍ സിനിമാലോകത്തിന് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് നയന്‍താര. മലയാള സിനിമയിലൂടെയായിരുന്നു ഡയാന കുര്യന്‍ തുടക്കം കുറിച്ചത്. അന്യഭാഷകളില്‍ നിന്നും മികച്ച അവസരം ലഭിച്ചതോടെയായിരുന്നു താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും പ്രമോഷനില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് ഈ താരം.

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവുണ്ടെന്ന് തെളിയിച്ച താരം മുന്‍പ് നിരസിച്ച അവസരത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ചെന്നൈ എക്‌സ്പ്രസിലേക്ക് നയന്‍സിനും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ താരം ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും അരങ്ങേറുകയാണ് ഇപ്പോള്‍.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സ്പ്രസ് 20013ലായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. ദീപിക പദുക്കോണായിരുന്നു ചിത്രത്തില്‍ നായികയായത്. സത്യരാജ്, മുകേഷ് തിവാരി, മനു മാലിക് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. പ്രിയാമണിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗാനരംഗത്തായിരുന്നു താരമെത്തിയത്. പ്രിയാമണിക്ക് മുന്‍പായാണ് സംവിധായകന്‍ നയന്‍താരയെ സമീപിച്ചത്. ബോളിവുഡിലേക്കുള്ള അരങ്ങേറ്റമായിരുന്നിട്ടും താരം ആ അവസരം സ്വീകരിച്ചിരുന്നില്ല.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ നയന്‍താരയ്ക്ക് ബോളിവുഡില്‍ അരങ്ങേറാനുള്ള അവസരമായിരുന്നു സംവിധായകന്‍ നല്‍കിയത്. ഐറ്റം നമ്പറിലൂടെയാവരുത് തന്റെ അരങ്ങേറ്റമെന്ന് നിര്‍ബന്ധമുള്ള താരം ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. ചുംബനരംഗങ്ങളും ഡാന്‍സുമൊക്കെയായി നേരത്തെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അവസരം നിഷേധിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല.

ചെന്നൈ എക്‌സ്പ്രസിലേക്ക് പകരക്കാരിയായെത്തിയത് പ്രിയാമണിയായിരുന്നു. കരിയറിലെ മികച്ച അവസരങ്ങളിലൊന്നായിരുന്നു ആ ഗാനരംഗമെന്നായിരുന്നു താരം പറഞ്ഞത്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തേയും ഏറെയിഷ്ടപ്പെടുന്ന താരം ആ അവസരം സ്വീകരിക്കുകയായിരുന്നു. ഷാരൂഖ് ഖാനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു താരം. അതിനിടയിലായിരുന്നു ചെന്നൈ എക്‌സ്പ്രസിലേക്ക് ക്ഷണം വന്നത്. അത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു താരം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!