ആരാധകരെ നിരാശരാക്കി തീരുമാനം? ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഉപേക്ഷിക്കുന്നു

Share with your friends

മലയാള സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമ മോളിവുഡിലെ സകല ബോക്‌സോഫീസ് റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച സിനിമയായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം 200 കോടി ക്ലബിലും ലൂസിഫര്‍ ഇടംപിടിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ താരമൂല്യം വീണ്ടും ലൂസിഫറിന്റെ വിജയത്തിലൂടെ ഉയര്‍ന്നിരുന്നു.

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമെല്ലാം ലൂസിഫര്‍ തരംഗമുണ്ടാക്കിയിരുന്നു.
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ലൂസിഫര്‍ 2 എമ്പുരാന്‍ എന്നായിരുന്നു ചിത്രത്തിന് പേരിട്ടത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതിനിടെയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് റൈറ്റ്‌സ് മെഗാസ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ലൂസിഫര്‍ കണ്ട് ഇഷ്ടപ്പെട്ട താരം സിനിമ തെലുങ്കില്‍ എടുക്കാന്‍ താല്‍പര്യപ്പെടുകയായിരുന്നു. റീമേക്ക് ചിത്രം ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് എത്തുമ്പോള്‍ തിരക്കഥയില്‍ മാറ്റം വരുത്തിയാകും ലൂസിഫര്‍ ഒരുക്കുകയെന്ന് മുന്‍പ് ചിരഞ്ജീവി അറിയിച്ചിരുന്നു.

ലൂസിഫര്‍ റീമേക്ക് സംവിധായകന്‍ സുകുമാര്‍ ആണ് ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും അത് പിന്നീട് സാഹോ സംവിധായകനിലേക്ക് എത്തുകയായിരുന്നു. സാഹോ എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ സുജീത്താണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഒരുക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന മറ്റൊരു ചിത്രത്തിന് ശേഷം ചിരഞ്ജീവി ലൂസിഫര്‍ റീമേക്കിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാലിപ്പോള്‍ ലൂസിഫര്‍ റീമേക്ക് ഉപേക്ഷിച്ചെന്ന തരത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സംവിധായകന്‍ സൂജിത് നല്‍കിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലെന്നാണ് തെലുങ്ക് മാധ്യമമായ തെലുഗു 360 പറയുന്നത്. സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ആരാധകരെ വേദനിപ്പിക്കുന്ന തരത്തിലുളളതാണ് ഈ വാര്‍ത്ത.

അതേസമയം സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും സംവിധായകനെ മാറ്റുകയാണ് ഉണ്ടായതെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂജിത്തിന് പകരം സംവിധായകന്‍ വിവി വിനായക് ലൂസിഫര്‍ റീമേക്കില്‍ വരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

നേരത്തെ ലൂസിഫര്‍ തെലുങ്ക് പതിപ്പില്‍ മഞ്ജു വാര്യരുടെ വേഷത്തില്‍ സുഹാസിനി മണിരത്‌നം എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയദര്‍ശിനി രാംദാസായി സുഹാസിനിയും വിവേക് ഒബ്‌റോയിയുടെ വേഷത്തില്‍ മലയാളി താരം റഹ്മാന്റെ പേരുകളും പറഞ്ഞുകേട്ടു. ഇവര്‍ക്കൊപ്പം തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!