പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍! തെലുങ്കില്‍ നിന്നും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി വരുന്നു

Share with your friends

ബാഹുബലിയിലൂടെ ഇന്ത്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ബിഗ് ബജറ്റിലൊരു സിനിമ ഒരുങ്ങുന്നുണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്കില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിനാണ് പുതിയ സിനിമയുമായി എത്തുന്നത്.

നാഗ് അശ്വന്‍ സംവിധാനത്തിലെത്തുന്ന പ്രഭാസിന്റെ സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല. പ്രഭാസ് 21 എന്നാണ് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരറാണി ദീപിക പദുകോണാണ് നായികയായി എത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. അശ്വിനി ദത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

2022 വേനല്‍ക്കാലത്ത് ചിത്രം തീയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ലോഞ്ച് ചെയ്യുമെന്നും 2021 അവസാനം വരെ ഷൂട്ടിംഗ് തുടരുമെന്നും നിര്‍മ്മാതാവ് സ്ഥിരീകരിച്ചിരുന്നു. വൈജയന്തി ക്രിയേഷന്‍സ് 300 കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ടെന്നും അതില്‍ ധാരാളം ഗ്രാഫിക്‌സ്, സിജിഐ ജോലികള്‍ ഉള്‍പ്പെടുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു.

ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറിന് പോസ്റ്റ് പ്രൊഡക്ഷന്‍ കുറഞ്ഞത് ആറുമാസം എടുക്കുമെന്ന് നിര്‍മാതാവ് അശ്വിനി ദത്ത് വ്യക്തമാക്കിയിരുന്നു. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. മറ്റു നിരവധി ഭാഷകളിലേക്കുള്ള മൊഴിമാറ്റവും പരിഗണിക്കുന്നുണ്ട്. ‘മഹാനടി’ എന്ന ചിത്രത്തിലൂടെ പുരസ്‌കാരങ്ങളിലും ബോക്സ് ഓഫിസിലും വിജയം നേടിയ സംവിധായകനാണ് നാഗ് അശ്വിന്‍. 300 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സാഹോ ആണ് പ്രഭാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന രാധേ ശ്യാം എന്ന സിനിമയാണ് പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്നത്. റൊമാന്റിക് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആണ് നായികയായിട്ടെത്തുന്നത്. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് ഈ സിനിമ ഒരുക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!