സൂരറൈ പോട്ര് മൂന്നാമത്തെ ഗാനം ഉടൻ ! സൂര്യയുടെ 45 – മത്തെ ജന്മ ദിനമായ ഇന്ന്, ഒരു നിമിഷ ദൈർഘ്യമുള്ള പ്രത്യേക വീഡിയോ പുറത്തുവിട്ടു

Share with your friends

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രമാണ് സൂരറൈ പോട്ര് . കഴിഞ്ഞ വേനൽ അവധിക്കാലത്ത് പ്രദര്ശനത്തിനെത്തേണ്ടിയിരുന്ന ഈ സിനിമയുടെ റിലീസ് കൊറോണ ലോക് ഡൗൺ കാരണം അനിശ്ചിതത്തിലാവുകയായിരുന്നു.

ലോക് ഡൗണിനു ശേഷം ജന ജീവിതം സാധാരണ ഗതിയിലാകുന്നതോടെ ചിത്രം പ്രദർശനത്തിനെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നിർമ്മാതാക്കളായ 2 ഡി എന്റർടൈൻമെൻറ്സും ,സിഖിയ എന്റർടൈൻമെൻറ്സും. ഈ സന്ദർഭത്തിൽ സൂര്യയുടെ 45 – മത്തെ ജന്മദിനമായ ഇന്ന് (ജൂലൈ 23 ) സൂരറൈ പോട്രൂ വിലെ പുതിയൊരു ഗാനത്തിന്റെ ഒരു നിമിഷ ദൈർഘ്യമുള്ള ഗാന ദൃശ്യങ്ങൾ പുറത്തു വിട്ട് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കയാണ് അണിയറപ്രവർത്തകർ .
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ വെയ്യോൻ സില്ലി’ ,’മണ്ണുരുണ്ടയ്’ എന്നീ ഗാനങ്ങളും ടീസറും വൈറലായിരുന്നു . അതു പോലെ ഇന്ന് പുറത്തിറക്കിയ മൂന്നാമത്തേതായ ‘കാട്ടു പയലേ … കൊഞ്ചി പോടാ ‘ എന്ന ഗാനത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ഒരു നിമിഷ ദൈർഘ്യമുള്ള , പ്രസ്‌തുത ഗാനത്തിന്റെ ദൃശ്യ ശകലങ്ങളും ആരാധകർ നെഞ്ചിലേറ്റി സ്വീകരിച്ചിരിക്കയാണ്. സൂര്യയും അപർണാ ബാല മുരളിയും അഭിനയിച്ച ഗാന രംഗത്തിലെ പ്രണയ ദൃശ്യങ്ങൾ യു ട്യൂബിൽ പുറത്തു വിട്ട് നിമിഷങ്ങൾക്കകം തന്നെ ലക്ഷകണക്കിന് കാഴ്ചക്കാരെ ആകർഷിച്ചു മുന്നേറുകയാണ് .

https://youtu.be/g_Bihjc5lqw

വീഡിയോ സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു വൈറലായിരിക്കയാണ് . സുധാ കൊങ്കര സംവിധാനം ചെയ്‌ത സൂരറൈ പോട്രൂ വിന്റെ സംഗീത സംവിധാനം വിനിർവഹിച്ചിരിക്കുന്നത് ജീ .വി .പ്രാകാഷ് കുമാറാണ് .സ്‌പാർക് പിക്‌ചേഴ്‌സാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് .

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!