വധഭീഷണിക്ക് പിന്നാലെ തന്നെ അപായപ്പെടുത്താൻ ശ്രമം; കലാഭവൻ സോബി ജോര്‍ജ്

Share with your friends

വധഭീഷണിക്ക് പിന്നാലെ തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നതായി കലാഭവൻ സോബി. തിങ്കളാഴ്ച രാത്രി എറണാകുളത്ത് നിന്ന് കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലിയിൽവെച്ച് ഒരു സംഘം വാഹനത്തിന് മുന്നിൽ അക്രമിക്കാനെന്ന പോലെ നിന്നെന്നും വാഹനം വെട്ടിച്ച് മാറ്റിയാണ് രക്ഷപ്പെട്ടതെന്നുമാണ് സോബി അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സോബിയുടെ ആരോപണം. കഴിഞ്ഞ ദിവസം ചാനൽ ചർച്ച കഴിഞ്ഞ് പോകുമ്പോഴായിരുന്നു ഈ ആക്രമണ ശ്രമം നടന്നത്. ഇതിന് സമീപത്തുളള പ്രദേശം കണ്ടെയിൻമെന്റ് സോണായിരുന്നതിനാൽ ആരും ഉണ്ടായിരുന്നില്ലെന്നും സോബി പറയുന്നു.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ​ഗുരുതരമായ ആരോപണങ്ങൾ നേരത്തെ സോബി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് വധഭീഷണി ലഭിച്ചതായി ഇദ്ദേഹം പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐയ്ക്ക് മൊഴി കൊടുക്കാൻ താൻ ഉണ്ടാകില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ സോബിക്ക് ലഭിച്ച വധഭീഷണി. കഴിഞ്ഞ ദിവസം നടന്ന സംഭവം വധഭീഷണിയുമായി ബന്ധപ്പെട്ടതാണെന്നും സോബി പറയുന്നു. ഇസ്രായേലിലുള്ള ഒരു കോതമംഗലം സ്വദേശിക്ക് ഇതിൽ പങ്കുണ്ടെന്നും ഇയാളെക്കുറിച്ച് തന്റെ അഭിഭാഷകനോടും ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാലിനോടും പറഞ്ഞിട്ടുണ്ടെന്നും സോബി അറിയിച്ചു. സിബിഐക്ക് മൊഴി കൊടുക്കാൻ താനുണ്ടാകില്ല. അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തനിക്ക് എന്തെങ്കിലും പറ്റിയാൽ അഭിഭാഷകർ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സോബി പറയുന്നു.

ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ ആരോപണം. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് പറഞ്ഞ സോബി കഴിഞ്ഞദിവസം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അപകടത്തിൽപ്പെടുന്നതിന് മുമ്പ് ബാലഭാസ്കർ സഞ്ചരിച്ച കാർ ആക്രമിച്ചിരുന്നുവെന്നും അപകടസ്ഥലത്ത് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടതായും സോബി വെളിപ്പെടുത്തിയിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!