ഹം ആപ്കെ ഹെ കോൻ 26 വർഷം; സൽമാൻ ഖാന്റെ കരിയറിലെ മികച്ച ചിത്രം
ബോളിവുഡിലെ ആദ്യ നൂറ് കോടി ചിത്രമായ ഹം ആപ്കെ ഹെ കോന്‍ ന് 26 വര്‍ഷം. മാധുരി ദീക്ഷിതും സല്മാന് ഖാനും നായികാനായകരായി തകര്‍ത്തഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് സൂരജ് ബര്ജാത്യയായിരുന്നു, സല്മാന്, മാധുരി എന്നിവരെ കൂടാതെ രേണുക ഷഹാനെ, മോഹ്നിഷ് ബഹല്‍, അനുപം ഖേര്‍, റീമ ലഗൂ, അലോക് നാഥ് തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു.
1994 ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം 100 കോടി സമ്പാദിച്ച ആദ്യ ഇന്ത്യന്‍ സിനിമയായിരുന്നു.
14 പാട്ടുകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. എല്ലാം ഇന്നും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകള്‍. ദീദി തേരാ ദീവര്‍ ദീവാനായൊക്കെ ഇന്നും ചുണ്ടില്‍ മൂളാത്തവര്‍ കുറവ്. മികച്ച ഫിലിം, മികച്ച സംവിധായകന്, മികച്ച നടി എന്നിവയുള്‍പ്പെടെ അഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടിയ ചിത്രം മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്.
സൽമാൻ ഖാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ചിത്രത്തിലെ പ്രേം കണക്കാക്കപ്പെടുന്നത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
