മമ്മൂട്ടി ചിത്രം ‘വണ്‍’ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍

Share with your friends

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘വണ്‍’ ഒടിടി റിലീസിനില്ലെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് അറിയിച്ചു. ചിത്രത്തിന്റെ റിലീസുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിയേറ്റർ റിലീസ് മാത്രമേ ആലോചിക്കുന്നുള്ളൂ എന്നും കോവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാവുന്ന സീന്‍ അല്ലെന്നും അതിനാലാണ് നീണ്ടുപോയതെന്നും സന്തോഷ് വിശ്വനാഥ് മുൻപ് അറിയിച്ചിരുന്നു.

ബിഗ് സ്‌ക്രീനില്‍ കാണേണ്ട സിനിമയാണ് വണ്‍.., ആ രീതിയിലാണ് ചിത്രം ആലോചിച്ചതും ഷൂട്ട് ചെയ്തതും എല്ലാം. അത്തരത്തിലുള്ള സിനിമ മൊബൈലില്‍ കാണുക എന്നുള്ളത് ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് തിയേറ്റര്‍ റിലീസിന് വേണ്ടി കാത്തിരിക്കുമെന്നും സംവിധായകൻ സന്തോഷ് വിശ്വനാഥ് പറഞ്ഞു. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി എത്തുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പൊളിറ്റിക്കൽ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, മുരളി ഗോപി, നിമിഷ സജയന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍, മാമുക്കോയ, സിദ്ധിഖ്, ബാലചന്ദ്ര മേനോന്‍, സലിം കുമാര്‍, മധു, രഞ്ജിത്ത്, മാത്യു തോമസ്, ഇഷാനി കൃഷ്ണ, ഗായത്രി അരുണ്‍, ജയന്‍ ചേര്‍ത്തല, ബാലാജി ശര്‍മ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!