ഭാഗ്യലക്ഷ്മിയ്ക്ക് ഫെഫ്കയുടെ പിന്തുണ

Share with your friends

യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ. വിജയ് പി നായർക്കെതിരെ പ്രതികരിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയ്ക്ക് ഫെഫ്ക പിന്തുണയുമായി രംഗത്ത്.

ഇയാൾക്കെതിരെ പ്രതികരിച്ചതിന് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് ചുമത്തിയ പൊലീസ് നടപടി ശരിയല്ലെന്നും ഫെഫ്ക വ്യക്തമാക്കി. മാത്രമല്ല ഭാഗ്യലക്ഷ്മിയുടെ ഈ പ്രതികരണം നിഷ്ക്രിയമായ നിയമവ്യവസ്ഥയ്ക്കേറ്റ അടിയാണെന്നും ഫെഫ്ക അറിയിച്ചു.

വിവാദ വീഡിയോകള്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് ബ്ലോഗര്‍ വിജയ്‌ പി നായരുടെ പരാതിയിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

അതിക്രമിച്ച് താമസ സ്ഥലത്തെത്തിയ ഇവര്‍ തന്നെ മര്‍ദിച്ചതായും അസഭ്യം പറഞ്ഞതായും ഇയാള്‍ പരാതിയില്‍ പറയുന്നു. സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. അടി കൊടുത്തും കരി ഓയില്‍ ഒഴിച്ചും പ്രതികരിച്ച ഇവര്‍ ഇയാള്‍ക്കെതിരെ ചൊറിയണവും പ്രയോഗിച്ചിരുന്നു.

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ്. പി. നായർക്കെതിരെപ്രതികരിക്കാൻ വനിതാ ആക്ടിവിസ്റ്റുകളായ ദിയാ സന ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ഭാഗ്യലക്ഷ്മി ഇയാൾ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ എത്തുകയും അവിടെ വച്ച് ഇയാളെ മർദ്ദിക്കുകയും ചെയ്തത്. മാത്രമല്ല അവിടെ നടന്ന സംഭവ വികാസങ്ങളെല്ലാം ഇവര്‍ ഫേസ്ബുക്ക് ലൈവിലൂടെ കാണിക്കുകയും ചെയ്തീരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!