‘ഒറ്റക്കൊമ്പനും’ വിവാദത്തിൽ; സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പേര് മറ്റൊരു സിനിമയുടേത്

Share with your friends

സിനിമാ ലോകവും ആരാധകരും ഏറെ കാത്തിരുന്ന സുരേഷ്ഗോപിയുടെ 250–ാം ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്നലെയാണ് നടന്നത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസിൽ, തുടങ്ങി മുൻനിര താരങ്ങളും സംവിധായകരും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. എന്നാൽ അതേ പേരിൽ മുൻപ് ഒരു ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു എന്നുള്ളതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ‘ഒറ്റക്കൊമ്പൻ’. നടൻ മോഹൻലാൽ സുരേഷ്ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേ‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടതോടെ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട കുറിപ്പാണ് ശ്രദ്ധേയമായത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ രെജിസ്ട്രേഷനുമായി ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും , മറ്റു വിവാദങ്ങളിലേക്കു പോവാൻ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ ന്യൂ ടൈറ്റിൽ വിത്ത് ലീഡ് കാരക്റ്റർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും.
ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകചത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല !

മുൻപ് ‘കടുവ’ എന്ന പേരില്‍ പൃഥ്വിരാജിന്റെ സിനിമയും ‘കടുവാക്കുന്നേല്‍ കുറുവാച്ചൻ’ എന്ന പേരില്‍ സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയതോടെ ഏറെ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ‘കടുവ’യുടെ തിരക്കഥയിലുള്ള കഥാപാത്രങ്ങളോടും പ്രമേയത്തോടുമുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി സുരേഷ് ​ഗോപി ചിത്രത്തിനെതിരെ ജിനു എബ്രഹാം കോടതിയെ സമീപിച്ചു.

ഇതുകൂടാതെ ‘കടുവ’ തന്‍റെ ജീവിതം സിനിമയാക്കുന്ന ചിത്രമാണെന്നും തന്‍റെ അനുമതിയില്ലാതെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് പാലാ സ്വദേശി ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്നയാളും രംഗത്തെത്തി. തുടർന്ന് ‘കടുവ’യുടെ പ്രമേയമോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് മറ്റൊരു സിനിമ നിര്‍മ്മിക്കാന്‍ പാടില്ലെന്ന് ജില്ലാകോടതിയും പിന്നാലെ ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് സുരേഷ്ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!