മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും, കഴിഞ്ഞ വര്‍ഷം എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരങ്ങള്‍

Share with your friends

കഴിഞ്ഞ വര്‍ഷം എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരങ്ങളുടെ ലിസ്റ്റില്‍ ഒമ്പത് തെന്നിന്ത്യന്‍ താരങ്ങള്‍. ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട 100പേരുടെ പട്ടികയിലാണ് മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്റ്റൈല്‍ മന്നന്‍ രജനീകാന്താണ് തെന്നിന്ത്യന്‍ താരങ്ങളില്‍ ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പേട്ടയിലൂടെ കഴിഞ്ഞ വര്‍ഷം 100കോടി രൂപ നടന്‍ സമ്പാദിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോഹന്‍ലാലാണ് രജനിക്ക് പിന്നിലായി ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റൊരു തെന്നിന്ത്യന്‍ താരം. 64.5 കോടി മോഹന്‍ലാല്‍ നേടിയെന്ന് ലിസ്റ്റില്‍ പറയുന്നു.

ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളിലൂടെയാണ് നടന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രജനിക്കും മോഹന്‍ലാലിനും പിന്നാലെ തല അജിത്താണ് മൂന്നാമത് എത്തിയിരിക്കുന്നത്. വിശ്വാസത്തിന്റെ വമ്പന്‍ വിജയത്തിലൂടെ 40.5 കോടി അജിത്ത് നേടിയെന്ന് ലിസ്റ്റില്‍ പറയുന്നു. വിശ്വാസത്തിന് പുറമെ നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രവും അജിത്തിന്റെതായി കഴിഞ്ഞ വര്‍ഷം വിജയം നേടിയിരുന്നു.

അജിത്തിന് പിന്നാലെ ബാഹുബലി താരം പ്രഭാസ് 35 കോടിയുമായി നാലാമത് എത്തിയിരിക്കുന്നു. സാഹോ എന്ന ഒറ്റ ചിത്രം മാത്രമാണ് നടന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. പ്രഭാസിനൊപ്പം 35കോടിയുമായി മഹേഷ് ബാബുവും ലിസ്റ്റിലുണ്ട്. മഹര്‍ഷി എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഇവര്‍ക്ക് പിന്നാലെ 34 കോടിയുമായി കമല്‍ഹാസനും 33.5 കോടിയുമായി മമ്മൂട്ടിയും ലിസ്റ്റിലുണ്ട്. ബിഗ് ബോസ് തമിഴിലൂടെയാണ് കമല്‍ഹാസന്‍ കഴിഞ്ഞ വര്‍ഷം തിളങ്ങിയത്.

മാമാങ്കം, ഗാനഗന്ധര്‍വ്വന്‍, ഉണ്ട, മധുരരാജ തുടങ്ങിയ സിനിമകളിലൂടെയാണ് മമ്മൂട്ടി 33.5 കോടി നേടിയത്. മമ്മൂട്ടിക്ക് പിന്നാലെ 31.75 കോടിയുമായി ധനുഷും, 30കോടിയുമായി വിജയും ഇടംപിടിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം അസുരന്‍, എന്നെ നോക്കി പായും തോട്ട എന്നീ ചിത്രങ്ങളാണ് ധനുഷിന്റെതായി പുറത്തിറങ്ങിയത്. ഇതില്‍ അസുരന്‍ 150 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ദളപതി വിജയുടെതായി ബിഗില്‍ എന്ന ചിത്രം മാത്രമാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. അറ്റ്‌ലീ സംവിധാനം ചെയ്ത വിജയ് ചിത്രം 300 കോടിക്കടുത്ത് കളക്ഷന്‍ തിയ്യേറ്ററുകളില്‍ നിന്നായി നേടിയിരുന്നു. ബിഗിലിന് പിന്നാലെ മാസ്റ്റര്‍ എന്ന ചിത്രമാണ് സൂപ്പര്‍താരത്തിന്റെതായി വരാനിരിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!