കടയ്ക്കൽ ചന്ദ്രനായിട്ടുള്ള മമ്മൂട്ടിയുടെ ആദ്യ ക്ലോസപ്പ്ഷോട്ട്; പങ്കുവെച്ച് സംവിധായകൻ
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ ഗെറ്റപ്പ് സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. മമ്മൂട്ടി മാത്രമല്ല പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് വണ്ണി അണിനിരക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്ന് ചിത്രത്തിന്റെ ആദ്യത്തെ ഷോട്ടാണ്. സംവിധായകൻ സന്തോഷ് വിശ്വനാഥ് തന്നെയാണ് മമ്മൂക്കയുടെ ആദ്യ ഷോട്ടിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കടയ്ക്കൽ ചന്ദ്രനായിട്ടുള്ള മെഗാസ്റ്റാറിന്റെ ചിത്രവും വൈറലായിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ വണ്ണിലെ ആദ്യ ഷോട്ടിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. സന്തോഷ് വിശ്വനാഥിന്റെ വാക്കുകൾ ഇങ്ങനെ….
ONE എന്റെ ഒരു ആഗ്രഹമായിരുന്നു. വൺ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന ദിവസംആദ്യഷോട്ട് അത് മമ്മുക്കയുടെ ഒരു ക്ലോസപ്പ്ഷോട്ടിൽ തുടങ്ങണം എന്നുള്ളത്
റിമോട്ടിൽ ലൈറ്റ് ഓൺ ചെയ്യുന്ന ഈ ഷോട്ട് ആയിരുന്നു അത് ഫസ്റ്റ്ടേക്കിൽ ഓക്കെയായി SCENE NO 69 / SHOT NO 1 / TAKE 1- പ്രണയത്തിലാണ് തോന്നുന്നു- സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു. കടയ്ക്കൽ ചന്ദ്രനായിട്ടുള്ള മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമായിരുന്നു സംവിധായകന്റെ പോസ്റ്റ്. കസേരയിൽ കറുത്ത ഫ്രെയിമുള്ള കണ്ണട ധരിച്ച് വെള്ള മുണ്ടും ഷർട്ടിലും ഗൗരവത്തിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രമായിരുന്നു സംവിധായകൻ പങ്കുവെച്ചത്.
സംവിധായകന്റെ പോസ്റ്റിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിതക്കുന്നത്. തിയേറ്ററിൽ നിന്നും കാണാൻ കാത്തിരിക്കുന്നു….കട്ട സപ്പോർട്ടും. ചിത്രത്തിനായി കാത്തിരിക്കുന്ന തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. പ്രേക്ഷകർ അത്രയധികം ആകാംക്ഷയോടെയാണ് മെഗാസ്റ്റാറിന്റെ ചിത്രമായ വണ്ണിന് വേണ്ടി കാത്തിരിക്കുന്നത്. മമ്മൂട്ടി ഇതുവരെ അഭിനയിച്ച മുഖ്യമന്ത്ര കഥാപാത്രത്തിൻ നിന്ന് വ്യത്യസ്തമാണ് വണ്ണിലെ കടയ്ക്കൽ ചന്ദ്രൻ. മമ്മൂട്ടി സമ്മതിച്ചായിരുന്നെങ്കിൽ വൺ എന്ന ചിത്രം ഉപേക്ഷിക്കുമായിരുന്നെന്ന് സംവിധായകൻ പറഞ്ഞിരുന്നു. മമ്മൂക്കയല്ലാതെ മറ്റൊരാളെ കടയ്ക്കൽ ചന്ദ്രനായി സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്, ബാലചന്ദ്രമേനോന്, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്, നിമിഷ സജയന്, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് മമ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. നടി അഹാനയുടെ സഹോദരിയും നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ.ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഗോപി സുന്ദറാണ്. ഗാന രചന: റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. എഡിറ്റർ നിഷാദ്. ച്ചായിസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവന് ശേഷം നിർമ്മിക്കുന്ന മറ്റൊരു മെഗാസ്റ്റാർ ചിത്രമാണിത്. തിയേറ്റർ റിലീസായിട്ടാകും വൺ എത്തുക. മമ്മൂട്ടിയുടെ 69ാം പിറന്നാളിനെ ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറക്കിയിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
