നീട്ടി വളർത്തിയ മുടിയും താടിയും: മമ്മൂക്കയുടെ പുതിയ ചിത്രം വൈറൽ

Share with your friends

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് സ്വന്തം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരമാണ് മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഒരു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ‘വീട്ടില്‍ കഴിയുക, സുരക്ഷിതരായിരിക്കുക’ എന്ന ക്യാപ്ഷന്‍ നൽകിക്കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CPYPVKmMgzK/?utm_source=ig_web_button_share_sheet

നീലയിൽ വെള്ള വരകളുള്ള ഷർട്ട് ധരിച്ച് സോഫയിലിരിക്കുന്നതാണ് ചിത്രം. നീട്ടി വളർത്തിയിരിക്കുന്ന മുടിയും താടിയുമാണ് ഈ തവണ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രം എപ്പോഴത്തെയും പോലെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലെല്ലാം ഇതിനോടകം ചിത്രം വൈറലായി കഴിഞ്ഞു.

ടോവിനോ തോമസ്, ജോജു ജോർജ്, രമേശ് പിഷാരടി തുടങ്ങിയ നടന്മാരും മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്.

പുതിയ ചിത്രം ‘ഭീഷ്‍മ പര്‍വ്വ’ത്തിലെ ലുക്ക് ആണോ ഇതെന്ന് ചില ആരാധകര്‍ കമന്റായി ചോദിക്കുന്നുണ്ട്. അമല്‍ നീരദ് ചിത്രമായ ഭീഷ്‍മ പര്‍വ്വത്തിന്‍റെ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ താടിയും മുടിയും നീട്ടിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടിയുടെ നായക കഥാപാത്രം. കോവിഡ് സാഹചര്യം പരിഗണിച്ച് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍.

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണെന്നാണ് റിപ്പോർട്ട്. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, നദിയ മൊയ്‍തു, അനസൂയ ഭരദ്വാജ്, ലെന, വീണ നന്ദകുമാര്‍, ഫര്‍ഹാന്‍ ഫാസില്‍, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സുഷിന്‍ ശ്യാം ആണ്. അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തെത്തുടർന്നുള്ള നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിരുന്നു. ‘ദ പ്രീസ്റ്റ്’, ‘വൺ’ എന്നീ സിനിമകളാണ് അടുത്തിടെ മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തിയത്. ഇതിൽ ‘ദ പ്രീസ്റ്റ്’ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും പ്രദർശനത്തിനെത്തി മികച്ച പ്രതികരണം നേടിയിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-