നാലു വര്‍ഷത്തെ രഹസ്യബന്ധം ഒടുവിൽ വിവാഹത്തിൽ; അമ്മായിയെ പ്രണയിച്ച് കല്യാണം കഴിച്ച് യുവാവ്: വീഡിയോ വൈറൽ
സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചു കൊണ്ട് അമ്മായിയും അനന്തരവനും തമ്മിലുള്ള വിവാഹ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ കാൺപൂർ ദേഹത് സ്വദേശികളായ യുവാവും അദ്ദേഹത്തിന്റെ അമ്മായിയുമാണ് നാല് വർഷത്തോളമായി തുടർന്നുപോന്ന തങ്ങളുടെ രഹസ്യപ്രണയത്തിനൊടുവിൽ കോടതിയിലെത്തി വിവാഹിതരായത്.
कानपुर में रिश्तों को तार तार कर देने वाला बेहद शर्मनाक मामला सामने आया है !
— Rudra Vikram Singh (@Irudravs) June 8, 2026
सोचिए कैसे कोई माँ अपनी ही बेटी का सुहाग उजाड़ सकती है ? #mylifemyway के चक्कर में रिश्ते कहाँ से कहाँ तक पहुँच गए ! #marriage #daughter #soninlaw pic.twitter.com/vikJFOfli7
പരസ്പരം മാലയിട്ട ശേഷം വിവാഹസര്‍ട്ടിഫിക്കറ്റ് കൂടി തികഞ്ഞ ആത്മവിശ്വാസത്തോടെ കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. അക്ബര്‍പുര്‍, ദേഹത് സ്വദേശികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
കോടതി പരിസരത്തുവെച്ച് നടന്ന ഈ വിവാഹത്തിന്റെ വീഡിയോയിൽ, കാണികളുടെ അനുഗ്രഹാശിസുകള്‍ തേടിയുള്ള ഒരു പാട്ടിന്റെ പശ്ചാത്തലവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുടുംബബന്ധങ്ങൾക്കിടയിലെ ഈ അസാധാരണ പ്രണയവും വിവാഹവും ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്കും ദശലക്ഷക്കണക്കിന് കാഴ്‌ചക്കാർക്കും വഴിതുറന്നിരിക്കുകയാണ്.