{"vars":{"id": "89527:4990"}}

തെരുവ് നായ ആക്രമണം: അസാധാരണ നീക്കവുമായി സുപ്രീം കോടതി, എല്ലാ ചീഫ് സെക്രട്ടറിമാരും നേരിട്ട് ഹാജരാകണം

 

തെരുവ് നായ വിഷയത്തിൽ വിമർശനവുമായി സുപ്രീം കോടതി. തെരുവ് നായ ആക്രമണം സംബന്ധിയായ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ഡൽഹി മുൻസിപ്പൽ കോർപറേഷനും മാത്രമാണ് മറുപടി നൽകിയത്. രണ്ട് മാസം മുമ്പ് നൽകിയ നോട്ടീസിനാണ് മറുപടി നൽകാൻ വൈകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി

വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നു. തുടർച്ചയായി തെരുവ് നായ പ്രശ്‌നങ്ങൾ ആവർത്തിക്കുകയാണ്. കേന്ദ്രമടക്കം മറുപടി നൽകാത്തതിൽ കോടതി വിമർശനമുന്നയിച്ചു. സർക്കാരുകളുടെ നിസംഗതയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി

എല്ലാ ചീഫ് സെക്രട്ടറിമാരും സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകാനും കോടതി നിർദേശം നൽകി. കോടതി നിർദേശം വന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ ഹാജരാകണം. അന്നേ ദിവസം കോടതി നടപടി ഓഡിറ്റോറിയത്തിലേക്ക് മാറ്റുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.