{"vars":{"id": "89527:4990"}}

ഇസ്രാഈല്‍ നരനായാട്ട് തുടരുന്നു; ഒറ്റ ദിവസം വീണ്ടും 100 പേര്‍ കൊല്ലപ്പെട്ടു

 
ഗാസ സിറ്റി: സാധാരണക്കാര്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തുന്ന നരനായാട്ട് തുടരുന്നു. ഒറ്റ ദിവസത്തിനിടെ ഇന്നും നൂറോളം പേര്‍ കൊല്ലപ്പെട്ടു. ലബനാന്‍ തലസ്ഥാനമായ ബൈറൂത്തിലും ഗാസയിലുമാണ് ആക്രമണം രൂക്ഷമായത്. അതിനിടെ, ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ നാല് വിദേശികളും മൂന്ന് ഇസ്‌റാഈലികളുമടക്കം ഏഴ് പേര്‍ വടക്കന്‍ ഇസ്രാഈലില്‍ കൊല്ലപ്പെട്ടു. ബൈറൂത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. പത്ത് വ്യോമ ആക്രമണമാണ് നടന്നത്. ഗാസയില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണ്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇസ്‌റാഈല്‍ നരനായാട്ടില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,259 പേരാണ്. ഒരുലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.