ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 29

എഴുത്തുകാരി: രജിത പ്രദീപ്‌

അതാണ് ആർച്ച
ഗൗരി നിമിഷക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു

ഇതാണോ … സുന്ദരിയാണല്ലോ

അപ്പോഴെക്കും ആർച്ചയും അമ്മയും അടുത്തെത്തി

എന്താ ഗൗരി അറിയോ ഞങ്ങളെ സുധ ചോദിച്ചു

അറിയും എന്ന മട്ടിൽ ഗൗരി തലയാട്ടി

ശരത്തുമായുള്ള കല്യാണം ശരിയായതിന്റെ സന്തോഷത്തിലാണല്ലേ ഗൗരി

ആർച്ചക്കിപ്പോ എന്താ വേണ്ടത്, എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത്,

അത് ആവശ്യമുള്ള കാര്യമാണ് ,നിനക്കത് നിസ്സാരമായിരിക്കും പക്ഷേ എനിക്കത് വലിയൊരു കാര്യമാണ്

എനിക്ക് ബസ്സ് വരാൻ സമയമായി ,ആർച്ചക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം

നിന്റെ പോലെ തന്നെ എനിക്ക് എന്റെ സമയം വിലപ്പെട്ടതാണ് ,നിന്നെ ഞാൻ കണാൻ വന്നത് നിന്റെയൊരു ഭാഗ്യമാണ്

അത് കേട്ടപ്പോൾ നിമിഷക്ക് ചിരി വന്നു

ആർച്ചെ നമ്മള് വന്ന കാര്യം പറ

നീ ഈ കല്യാണത്തിൽ നിന്നും ഒഴിയണം ,ശരത്തിനെ എനിക്ക് വിട്ട് തരണം

വിട്ടുതരാനോ എനിക്ക് മനസ്സിലായില്ല

ശരത്ത് എന്റെയാണ് ,എനിക്ക് വേണം ശരത്തിനെ

നീ ഇങ്ങനെ തരം താഴരുത് ആർച്ചേ ,സ്നേഹം ഒരിക്കലും വാങ്ങാനോ തട്ടിപ്പറിക്കാനോ പറ്റില്ല ,കാശ് കൊടുത്താലും കിട്ടില്ല ,അത് ഉള്ളിൽ നിന്നും വരണം

നിന്റെ തത്വം കേൾക്കാൻ വന്നതല്ല ഞാൻ ശരത്തിനെ എനിക്ക് വേണം ,

ആർച്ച പോയി ശരത്ത് സാറിനോട് പറയ് ഈ കാര്യം ,ആള് സമ്മതിക്കുകയാണെങ്കിൽ ഞാൻ മാറി തരാം

നീ പറയുന്നത് എനിക്ക് മനസ്സിലായി ശരത്ത് ഒരിക്കലും സമ്മതിക്കില്ലാന്ന് നിനക്കറിയാം ,അതിന്റെ അഹംങ്കാരമാണ് നിനക്ക്

അത് നിനക്ക് എന്ത് വേണമെങ്കിലും വിചാരിക്കാം ,ഇതിൽ നിന്നും ഞാനായിട്ട് പിൻമാറില്ല ശരത്ത് സാറ് പിൻമാറുകയാണെങ്കിൽ എനിക്ക് പ്രശ്നമില്ല
എനിക്കും സമ്മതം

നീയെന്താ എന്റെ മോളെ കളിയാക്കുകയാണോ ,നിന്നെ കൊണ്ട് പിൻമാറിക്കാൻ ഞങ്ങൾക്കറിയാം
നീ പേപ്പറിൽ വായിക്കാറില്ലേ പെട്രോൾ ഒഴിച്ചു കത്തിച്ചു ,കത്തികൊണ്ട് കുത്തി കൊന്നു എന്നൊക്കെ അങ്ങനെയൊരു ഗതി നിനക്ക് വരാതിരിക്കണമെങ്കിൽ നീ ഈ വിവാഹത്തിൽ നിന്നും പിൻമാറണം

ഇതെന്താ വെള്ളെരിക്കാ പട്ടണമോ ,നിങ്ങൾക്ക് അമ്മക്കും മോൾക്കും നാണമില്ലെ ഇങ്ങനെയൊക്കെ വന്ന് പറയാൻ ,പിന്നെ നിങ്ങളുടെ ഭീക്ഷിണിയൊന്നും ഇവിടെ നടക്കില്ല ,ഗൗരി ശരത്ത് സാറിനുള്ളതാണ്

നീ ആരാ സംസാരിക്കാൻ ഗൗരിയാണ് മറുപടി പറയണ്ടത്

എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു ,ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല

നീ ബുദ്ധിമതിയാണ് ഗൗരി ,പക്ഷെ ആ ബുദ്ധി ഞങ്ങളുടെ അടുത്ത് ചിലവാവില്ല
ഞാനൊരു കാര്യം വിചാരിച്ചാൽ അത് നടത്താൻ എനിക്കറിയാം ,അത് നിന്നെ കൊന്നിട്ടായാലും
അത് പറയുമ്പോൾ സുധയുടെ മുഖം മുറുകിയിരുന്നു
നമ്മള് ഇനിയും കാണേണ്ടി വരും

അയ്യോ ഇതെന്ത് സാധനങ്ങളാണ് ഗൗരി അവര് പോയി കഴിഞ്ഞപ്പോൾ നിമിഷ ചോദിച്ചു

അവരങ്ങനെയാണ് ,അമ്മയും മകളും ഒന്നിനൊന്ന് മെച്ചമാണ്

എന്നിട്ട് നീയെന്ത് തീരുമാനിച്ചു ,
നീയിത് ശരത്ത് സാറിനോട് പറയണം

വേണ്ട എന്തിനാ സാറിനെ വിഷമിപ്പിക്കുന്നത് ,കുരക്കും പട്ടി കടിക്കില്ല എന്നല്ലേ

നീയിങ്ങനെ പറഞ്ഞിരുന്നോ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞോളും എന്നുകൂടി ഉണ്ട്

ഗൗരി അവളെയൊന്ന് നോക്കി ചിരിച്ചു

ശരത്ത് സാറിനോട് പറയണ്ട, പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അത് ഒരു വലിയ പ്രശ്നമാകും ,അതു കൊണ്ട് പറയാണ്ടാന്ന് തീരുമാനിച്ചു ഗൗരി

*
ശരത്തേ ….. ആ സൂപ്പർമാർക്കറ്റിലൊന്ന് കയറണട്ടോ കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്

അപ്പോ ഇന്ന് അത്താഴത്തിന് വീട്ടിലെത്താമല്ലേ

പോടാ കളിയാക്കാതെ ,അല്ലെങ്കിൽ അമ്മ വന്നു വാങ്ങും ,അതിനെന്തിനാ ബുദ്ധി മട്ടിക്കുന്നത്

അമ്മായി അമ്മയെ നല്ല സോപ്പിടൽ ആണല്ലേ ,

അതെ നിന്റെ പെണ്ണ് വരുമ്പോൾ സോപ്പിടുമൊയെന്ന് നോക്കാലോ

സോപ്പിട്ടില്ലെങ്കിലും അച്ഛനെയും അമ്മയെയും നോക്കിയാൽ മതി എട്ടത്തി നോക്കുന്നത് പോലെ, ഏട്ടത്തിടെ പോലെ ആയാൽ മതി ഗൗരി

മതീടാ പൊക്കിയത് ,നീ നേരെ നോക്കി വണ്ടി ഓടിക്ക്

സുപ്പർമാർക്കറ്റിലെത്തി

ഏടത്തി … ഞാനകത്തേക്ക് വരുന്നില്ല ഞാനിവിടെ ഇരിക്കാം,ഞാൻ വരണ്ട ആവശ്യമുണ്ടാ

വേണ്ട ടാ നീ ഇവിടെയിരുന്നോ അധികം സാധനങ്ങൾ വങ്ങാനില്ല

അഭി സൂപ്പർ മാർക്കറ്റിന്റെ അകത്തേക്ക് പോയി

ഹൊ ഈ ഭർത്താക്കൻ മാരെ സമ്മതിക്കണം അവർക്ക് എത്ര ക്ഷമ വേണം ഭാര്യയുടെ കൂടെ ഷോപ്പിംഗിനോക്കെ പോക്കാൻ എത്ര മണിക്കൂർ കാത്തിരിക്കണം

മൂക്കുത്തി ഷോപ്പിംഗ് ഭ്രാന്തി ആയിരിക്കുമോ ഏയ് ഇല്ല ,മൂക്കുത്തി അങ്ങനത്തെ ആളായിരിക്കില്ല

പെട്ടെന്ന് എന്തോ ശബ്ദം കേട്ടത് പോലെ തോന്നി ശരത്തി

എന്തോ വീണത് പോലെ
ശരത്ത് അകത്തേക്ക് കയറി

ആളുകളൊക്കെ അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു

ചേട്ടാ അവിടെ എന്താ സംഭവം

അത് ഒരു സ്ത്രീ തല കറങ്ങി വീണതാണ്

ഓ അതാണോ കാര്യം
ഈ തലകറക്കക്കാർക്കൊ വീട്ടിലിരുന്നൂടെ, ബാക്കിയുള്ളവരെ കൂടി ബുദ്ധിമുട്ടിക്കാൻ

ശരത്ത് ഒന്നൂ കൂടി അവിടെക്ക് നോക്കി

ചുറ്റും കൂടി നിന്നവരൊക്കെ മാറിയിട്ടുണ്ടായിരുന്നു ,തല കറങ്ങിയ സ്ത്രീയെ ശരത്ത് കണ്ടു

അത് അഭിരാമി യായിരുന്നു

ശരത്ത് ഓടി ചെന്നു

അഭിരാമി കണ്ണു തുറന്നിട്ടുണ്ടായിരുന്നു

അഭി ഏട്ടത്തി …..

അഭി അവനെ നോക്കി

മോനെ നീയറിയോ ഈ കുട്ടിയെ

എന്റെ ഏട്ടത്തിയാണ്

എനിക്കൊന്നുമില്ല ശരത്തേ ,നീ പേടിക്കണ്ടാട്ടോ

നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം

അതാണ് നല്ലത് ,ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും

രണ്ടു മൂന്ന് പേര് കൂടി ചേർന്ന് അഭിരാമിയെ കാറിൽ കയറ്റി കൊടുത്തു

ഹോസ്പിറ്റലിൽ എത്തി

അഭിയെ ഡോക്ടറെ കാണിച്ചു ,ശരത്തിനോട് പുറത്തേക്ക് നിൽക്കാൻ പറഞ്ഞു

ശരത്ത് ശ്യാമിനെ വിളിച്ച് കാര്യം പറഞ്ഞു

കുറച്ച് കഴിഞ്ഞ് ശരത്തിനെ അകത്തേക്ക് വിളിച്ചു

അഭിരാമിയുടെ അനിയനാണല്ലേ

അതെ ,ഡോക്ടർ ഏട്ടത്തിക്ക് എങ്ങനെയുണ്ട്

നിങ്ങളുടെ വീട്ടിലേക്ക് പുതിയ ആള് വരുന്നു

അത് ഡോക്ടർ എങ്ങനെ അറിഞ്ഞു ഏട്ടത്തി പറഞ്ഞോ

ഇയാള് എന്താ ഈ പറയുന്നത്

ഡോക്ടർ വീട്ടിലേക്ക് പുതിയ ആള് വരുന്ന കാര്യം ,എന്റെ കല്യാണമാണ് ,കുറച്ച് കഴിഞ്ഞിട്ടേ ആള് വരൂ

താനി തെന്തൊക്കെയാണ് ഈ പറയുന്നത് ഞാൻ പറഞ്ഞത് അഭിരാമിയുടെ കാര്യമാണ് ആ കുട്ടി പ്രഗ്നന്റ് ആണ്
അങ്ങനെ പുതിയ ഒരാള് വരുന്ന കാര്യമാണ് ഞാൻ പറഞ്ഞത്

ശരത്ത് ‘ ചമ്മിയ ചിരിയോടെ ഡോക്ടറെ നോക്കി

ഇതൊക്കെ എവിടെന്ന് വരുന്നൂ എന്ന മട്ടായിരുന്നു ഡോക്ടർക്ക്

താൻ ചെറിയച്ഛൻ ആവാൻ പോകുന്നു ,ശരത്തിന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞു ,സന്തോഷം കൊണ്ട്

അഭിരാമിക്ക് ക്ഷീണമുണ്ട് ഒരു ഡ്രിപ്പ് ഇട്ടാൽ ആള് ഓക്കെയാവും

ഇട്ടോ ഡോക്ടർ

താൻ പുറത്തേക്ക് നിന്നോ,കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും

ശരത്ത് പുറത്തേക്ക് ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോഴെക്കും ശ്യാം വന്നു

അഭി എവിടെ
എന്താടാ അഭിക്ക് എന്താ പറ്റിയത്

എന്നോടാണോ ചോദിക്കുന്നത് ,ചേട്ടൻ തന്നെയാണ് എല്ലാത്തിനും കാരണം ,ഡോക്ടർ ചോദിച്ചപ്പോൾ ഞാൻ എല്ലാം പറത്തിട്ടുണ്ട് ,കല്യാണകഴിഞ്ഞ് വന്നപ്പോൾ അഭിയേട്ടത്തിയോട് പെരുമാറിയതൊക്കെ ഡോക്ടർ റൂമിലുണ്ട് ബാക്കി ഡോക്ടർ പറയും

ശ്യാം ആകെ വല്ലാതായി

അഭിരാമിയെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്

സിസ്റ്റർ എനിക്കൊന്ന് ഡോക്ടറെ കണാൻ പറ്റോ

ഡോക്ടർ തിയ്യറ്ററിലേക്ക് പോയി

ചേട്ടാ വായോ നമ്മുക്ക്ഏട്ടത്തിയെ കണാം

അഭിരാമിക്ക് ഡ്രിപ്പ് ഇട്ടിരുന്നു

ശ്യാമിനെ കണ്ടപ്പോൾ അഭിരാമിയുടെ മുഖമൊന്ന് ചുവന്നു ,

അഭീ ……

എന്താ പറ്റിയത്
ഇവൻ എന്നോട് ഒന്നും പറഞ്ഞില്ല

ഏട്ടത്തി ഞാൻ വീട്ടിലേക്ക് വിളിക്കട്ടെ, ചേട്ടനെ ശരിക്കൊന്നു പറഞ്ഞ് മനസ്സിലാക്ക് എന്ന് പറഞ്ഞ് ശരത്ത് പുറത്തേക്ക് പോയി

അഭീ …

ശ്യാമേട്ടാ ….. അ ഭി ക്ക് അവനോട് ആ സന്തോഷ വാർത്ത പറയാൻ നാണമോ ചമ്മലോ ഒക്കെ ആയിരുന്നു

നമ്മുക്കിടയിൽ മൂന്നാമതൊരാൾ വരുന്നൂ ശ്യാമേട്ടാ ..

കേട്ടത് വിശ്വസിക്കാനാവാതെ ശ്യാം അഭിയെ നോക്കി

എന്താ ഇങ്ങനെ നോക്കുന്നത് മനുഷ്യാ .. എനിക്ക് മസാല ദോശ വേണം

സന്തോഷം കൊണ്ട് ശ്യാമിന് അഭിരാമിയെ എടുത്തുയർത്തണമെന്ന് തോന്നി
അതൊക്കെ അടക്കി
ശ്യാം അഭിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story