കറുത്ത നഗരം: ഭാഗം 5

കറുത്ത നഗരം: ഭാഗം 5

നോവൽ

എഴുത്തുകാരി: അമൃത അജയൻ

“ജയിംസ് ”

“കുറച്ചു കൂടി വ്യക്തമായി പറയൂ ..എലിസബത്തിന്റെ കുടുംബവുമായി ജയിംസിനെന്താ ബന്ധം ?”

” എലിസബത്ത് ടീച്ചറിന്റെ ബന്ധുവാണ് ജയിംസെന്നാ പറഞ്ഞിട്ടുള്ളത് .. ജോർജ് സാർ മരിച്ചേ പിന്നെ ടീച്ചറും മോളും തനിച്ചായി …. അപ്പൊഴൊക്കെ ഈ ജയിംസാ അവർക്ക് സഹായത്തിനൊക്കെ നിന്നത് .. ”

”ജയിംസിന്റെ വീട് എവിടെയാണ് എന്നറിയുമോ ..? അയാളുടെ ബന്ധുക്കളെയോ മറ്റോ ..?

” ജയിംസ് കോട്ടയത്തുള്ളതാണെന്നാ അറിവ് .. ടീച്ചർ കോട്ടയം കാരിയാ … മറ്റു ബന്ധുക്കളെയൊന്നും അറിയില്ല .. ”

” ഈ വീട്ടിലായിരുന്നോ ജയിംസ് താമസിച്ചിരുന്നത് ..?”

” വരുമ്പോഴൊക്കെ ഇവിടെയായിരുന്നു .. അല്ലേ? ” വിജയകുമാർ മെറിനെ നോക്കി ചോദിച്ചു.

” അതേ മാഡം .” മെറിൻ പറഞ്ഞു …

“വിജയകുമാറിന് അറിയുന്ന കാര്യം മാത്രം പറഞ്ഞാൽ മതി .. ”

അയാൾ തലയാട്ടി ..

“ജയിംസിനെന്തെങ്കിലും ജോലിയുണ്ടായിരുന്നോ …? ”

” തമിഴ്നാട്ടിൽ ടെക്സ്റ്റയിൽസ് ഷോപ്പുണ്ട് എന്ന് ഒരിക്കൽ എന്നോട് പറഞ്ഞതായി ഓർക്കുന്നുണ്ട് … ”

“ജയിംസ് ആളെങ്ങനെയാ … ”

“എന്റെ അറിവിൽ കുഴപ്പമൊന്നുമില്ല … ടീച്ചറിനും മോൾക്കും വലിയ കാര്യമായിരുന്നു …. പക്ഷെ .. ”

വിജയകുമാർ ഒന്നു നിർത്തി ..

”എന്താണ് … പറഞ്ഞോളു ”

” അതീ നാട്ടുകാര് ആദ്യമൊക്കെ ഓരോന്ന് പൊടിപ്പും തൊങ്ങലും വച്ച് പറയുവാരുന്നു .. പിന്നെ അതൊക്കെ നിന്നു … ടീച്ചറിനെ നമുക്കൊക്കെ അറിയുന്നതല്ലേ .. ”

” മെറിന്റെ ബന്ധുവാണോ എലിസബത്ത് ..?”

” അതേ … മാഡം .. ശരിക്കും പറഞ്ഞാൽ ഞാൻ ജോർജങ്കിളിന്റെ ഒരു പെങ്ങടെ മകളാ ..”

”സ്വന്തം പെങ്ങടെയോ..?”

“അല്ല … ജോർജങ്കിളിന്റെ വല്ലിയമ്മച്ചീടെ ചേച്ചീടെ മകളുടെ മകളാ …”

”ജയിംസിനെ മെറിന് മുൻപേ പരിചയമുണ്ടോ .. ഐ മീൻ .. ജോർജ് മരിക്കുന്നതിന് മുൻ‌പ് ?”

” ഇല്ല … ജോർജങ്കിൾ മരിച്ചതിൽ പിന്നെയാ . ഇവിടെ വരുമ്പോ ഏലിയാന്റി പരിചയപ്പെടുത്തിയത് ….”

” എലിസബത്തിന്റെ ആരാണെന്നാ പറഞ്ഞെ .. ”

“ബന്ധം കറക്ട് ഓർമയില്ല …. . എനിക്കില്ലാതെ പോയ മകനാണെന്ന് പറയുമായിരുന്നു ”

” മെറിന് ജയിംസിന്റെ ബന്ധുക്കളെയാരെയെങ്കിലും അറിയുമോ ..?”

“ഏലിയാന്റീടെ ഒരു ചേച്ചി സിറ്റീലാ താമസിക്കണേ ….. നാലാഞ്ചിറയിൽ … അവർക്കും ജയിംസിനെ അറിയാം .”

” അവരുടെ ഫോൺ നമ്പർ ഉണ്ടോ ..?”

” ഉണ്ട് മാഡം… ഞാൻ വിളിച്ചിരുന്നു വിവരം പറയാൻ ”

” അവർ വന്നിട്ടുണ്ടോ ..?”

” എത്തിയിട്ടുണ്ടാകില്ല …. വരും … ”

“നൈനാ ജോർജിന് ജയിംസ് വരുന്നതിൽ എന്തെങ്കിലും അതൃപ്തി ഉണ്ടായിരുന്നോ ..?”

” അങ്ങനെ തോന്നിയിട്ടില്ല …. ജയിംസിച്ചായനെന്നാ നൈന വിളിച്ചിരുന്നത് … നൈനാ ബാംഗ്ലൂര് പോയ കാലം തൊട്ടെ ജയിംസാണ് ട്രയിൻ കയറ്റി വിടുന്നതും .. അവധിക്കു വരുമ്പോ കൂട്ടിക്കൊണ്ട് വരുന്നതുമൊക്കെ ”

“നൈനയെ കാണാതാകുന്ന ഈ ക്രിസ്തുമസ്
അവധിക്കു വന്നപ്പോഴും ജയിംസാണോ കൂട്ടിക്കൊണ്ട് വന്നത് ?”

”അതെ .. ”

”നൈനയെ കാണാതെയായതിൽ പിന്നെ എങ്ങനെയായിരുന്നു എലിസബത്ത് ?”

” പുറത്തേക്കൊക്കെ ഇറങ്ങുന്നത് കുറവായിരുന്നു … പള്ളിയിൽ പോകാൻ മാത്രാ പുറത്തിറങ്ങുന്നേ ”

” ഇന്ന് അവസാനമായിട്ട് എലിസബത്തിനെ വിജയകുമാർ എപ്പഴാ കണ്ടെ ?”

” ഇന്ന് ഞാൻ കണ്ടില്ല മാഡം .. ഞാൻ സിറ്റിയിൽ പോയേക്കുവാരുന്നു .. കുറച്ചു മുൻപ് എത്തിയതേയുള്ളു … ”

“ജയിംസ് എത്ര ദിവസമായിട്ട് ഇവിടെയുണ്ടായിരുന്നു .. ?”

” അറിയില്ല മാഡം … ഈ അടുത്തൊന്നും ജയിംസ് വന്നതായിട്ട് അറിവില്ലായിരുന്നു .. ഇവിടെ ഉണ്ടായിരുന്നെന്ന് അറിഞ്ഞത് ഇപ്പഴാ ..”

” മെറിനറിയുമോ ജയിംസ് എപ്പഴാ വന്നതെന്ന് ?”

” ഇല്ല മാഡം .. ”

”എലിസബത്തിനെ മെറിനിന്ന് കണ്ടിരുന്നോ ..?”

” ഉവ്വ്… ”

” എപ്പോൾ..?”

“രാവിലെ ..”

“സമയം … ?”

“ഒരു ഒൻപതു മണിയൊക്കെയാകും ”

“വിശേഷിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ .. ?”

” ഇല്ല … ഞാൻ എന്റെ വീട്ടിൽ നിന്നാ കണ്ടത് .. ഏലിയാന്റി മുകളിൽ തുണി വിരിക്കുന്നത് കണ്ടാരുന്നു … ”

“അതിനു ശേഷം കണ്ടതേ ഇല്ല … ”

” ഇല്ല … ”

”ശ്രീജയോ ..?”

”ഞാനൊരു പത്തു പതിനൊന്നു മണിക്കിടയിലാ കണ്ടത് .. ”

” എന്തെങ്കിലും സംസാരിച്ചോ ….?”

“ഉവ്വ് …”

“എന്തായിരുന്നു സംസാരിച്ചത് …? ”

” അത് …… ഇന്നലെ രാത്രി ഇവിടെ ലൈറ്റൊക്കെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story