ആദിദേവ്: ഭാഗം 10

Share with your friends

എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

അപ്പൊ നമ്മുടെ കല്യാണം കഴിഞ്ഞതാണോ……

(നിഷ്കളങ്കമായ അവളുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം നൽകുമെന്ന് ഓർത്തു ദേവ് സ്തംഭിച്ചു നിന്നുപോയി )

പിന്നീട് ഉള്ള ദിവസങ്ങളിൽ ഒന്നും ദേവനു അവളെ കാണാൻ കഴിഞ്ഞില്ല…….

അന്ന് ഇവിടെ നിന്ന് പോയതാ ഇപ്പൊ
രണ്ടു ദിവസം ആയി പെണ്ണിനെ ഒന്ന് കണ്ടിട്ടു…

കണ്ടാൽ ചെകുത്താൻ കുരിശ് കണ്ടപോലെ ഓടി പോവുന്നത് കാണാം. അതിനു മാത്രം ഒന്നും ചെയിതിയല്ലോ ഞാൻ…. ഇഷ്ടം തോന്നിയപ്പോ ഒരു ഉമ്മ കൊടുത്തു.ആഹ് എന്റെ ഭാഗത്തും തെറ്റുണ്ട്. ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത അതിനെ ഒക്കെ ഉമ്മ വെച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.

ഇന്ന് എന്തായാലും അവളെ കണ്ടു എന്റെ മനസിലെ ഇഷ്ടം പറഞ്ഞിട്ട് തന്നെ കാര്യം….

അതുകൊണ്ട് തന്നെയാ ആന്റിനോട്‌ പറഞ്ഞു അവളെ ട്യൂഷൻ കഴിഞ്ഞു ഞാൻ വിളിചോണ്ട് വരാം എന്ന് പറഞ്ഞത്……..

“വരുന്നുണ്ട് ഗുണ്ടു മുളക് കൂടെ കുറെ വാലും ഉണ്ടല്ലോ……. ”

പാടത്തിനു നടുവിൽ ഉള്ള നടവരമ്പിൽ കൂടെ ആണ് ട്യൂഷൻ ക്ലാസ്സിലേക്ക് ഉള്ള വഴി. കഷ്ട്ടിച്ചു രണ്ടുപേർക്ക് നിൽക്കാം.. പാടം മുഴുവൻ അടുത്ത കൊയ്ത്തിനായി ഉഴുതു മറിച്ചു ഇട്ടിട്ടുണ്ട്. അവൾ അടുത്ത് എത്തിയതും കൂടെ ഉണ്ടായ വാലുകളെ എല്ലാം ഞാൻ ഓടിച്ചു വിട്ടു.

“ആദി നീ എന്തിനാ എന്നോട് ഇങ്ങനെ പിണങ്ങി നടക്കുന്നെ.?
അതിനു മാത്രം ഞാൻ എന്താ ചെയിതെ?? നീ എന്നോട് മിണ്ടാതെ നടക്കല്ലേ പെണ്ണെ സഹിക്കണില്ല….. ”

“ദേവേട്ടൻ ചീത്തയാ…. എന്നെ ഉമ്മ വെച്ചില്ലേ അലീന ജോഷി ഇന്നും കൂടി പറഞ്ഞല്ലോ കല്യാണം കഴിച്ചവർ തമ്മിൽ ആണ് ഉമ്മ വെക്കുന്നത് എന്ന്…….. “(മത്ത കണ്ണ് രണ്ടും കൂർപ്പിച്ചു എന്തോ വലിയ കാര്യം പറയുന്നപോലെ കൈ ഒക്കെ അനക്കി ആണ് പറച്ചിൽ )

നിന്റെ അലീന ജോഷിയെ മിക്കവാറും ഞാൻ പിടിച്ചു ഈ കണ്ടത്തിൽ കൊണ്ടുപോയി ഇടും…. അവളുടെ ഒരു അലീന ജോഷി….

“എന്റെ കൂട്ടുകാരിയെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ പറഞ്ഞു കൊടുക്കും….. അവളുടെ അച്ഛൻ പോലീസ് ആണ്..”..

അഹ് ചെന്നു പറഞ്ഞു കൊടുക്ക്. അല്ലെങ്കിലും നിന്നോട് എന്തെങ്കിലും പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ….

ദേഷ്യം സഹിക്കാൻ വയ്യാതെ എന്തൊക്കെയോ വിളിച്ചു കൂവി…. അവളുടെ ഒരു അലീന ജോഷി…

ചക്ക വീണപോലെ ഉള്ള ഒച്ച കേട്ടു തിരിഞ്ഞു നോക്കിയപ്പോ നമ്മുടെ ഗുണ്ടു മുളക് ദേ കിടക്കുന്നു കണ്ടത്തിൽ. ആദ്യം കണ്ടപ്പോ ചിരിയാണ് വന്നത്. അടക്കി വെക്കാൻ നോക്കിട്ടു പോലും അറിയാതെ തന്നെ ചിരി പുറത്തേക്ക് വന്നുപോയി . ദേഹം മൊത്തം ചെളിയിൽ പൂണ്ടു നിൽക്കുന്ന അവസ്ഥ ആയിരുന്നു. മുഖത്തും നല്ല രീതിയിൽ ആയിട്ടുണ്ട്.

“ദേവേട്ടാ ഞാൻ വീണു……. “എന്നും പറഞ്ഞു കൊണ്ട് പെണ്ണ് ഇരുന്നു കരയാൻ തുടങ്ങി.ഒരു വിധം വലിച്ചു കയറ്റി പെണ്ണിനെ അടുത്തുള്ള തോട്ടിൽ കൊണ്ടുപോയി ചെളി എല്ലാം കഴുകി കളഞ്ഞു. അപ്പോഴാണ് മുട്ട് കാലിലെ മുറിവിൽ കണ്ണിൽ ഉടക്കിയത്. അതുകൂടി കണ്ടതോടെ പെണ്ണിന്റെ കരച്ചിൽ ഇരട്ടി ആയി.

“എന്റെ പെണ്ണെ ഇങ്ങനെ കരയാൻ മാത്രം ഒന്നുമില്ല. ചെറിയ ഒരു മുറിവ് ആണ്. ”

“ദേവേട്ടന്റെ കാര്യം ഞാൻ പറഞ്ഞു കൊടുക്കും. ദേവേട്ടൻ അല്ലെ എന്നെ വീഴ്ത്തിയത്.”

“ഉവ്വാടി നീ മാനത്തു നോക്കി നടന്നതിനു ഞാൻ എന്ത് ചെയ്തിട്ടാ…… ”

എന്നെ ചീത്ത പറഞ്ഞില്ലേ…..ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും.. നോക്കിക്കോ…

“ഇനി നീ ഇങ്ങനെ ചിലചോണ്ട് ഇരുന്നാൽ ഞാൻ വീണ്ടും എടുത്തു കണ്ടത്തിൽ ഇടും പറഞ്ഞേക്കാം …… ”

(അതും കൂടി പറഞ്ഞതോടെ കരച്ചിൽ വീണ്ടും കൂടി. ദേവൻ അവളുടെ ബാഗ് തോളത്തു ഇട്ടു അവളെ രണ്ടു കൈകൊണ്ടും കോരി എടുത്തു….. )

(ഇതേ സമയം അവിടെ അവരെ തന്നെ നോക്കി നിന്ന രണ്ടു കണ്ണുകളിൽ ദേവനോട് ഉള്ള ദേഷ്യം നിറഞ്ഞു നിന്നു .)

“അയ്യോ എന്നെ കണ്ടത്തിൽ എറിഞ്ഞു കൊല്ലാൻ പോണേ…. ”

“ഡി കുട്ടി പിശാശേ എറിഞ്ഞു കൊല്ലാൻ ഒന്നും അല്ല വീട്ടിലേക്ക് ആണ് പോവുന്നത് ”

അങ്ങനെ അവർ നേരെ വീട്ടിലേക്ക് വെച്ച് പിടിച്ചു.

ആദിയുമായി വീട്ടിലേക്ക് വന്ന ദേവ് കാണുന്നത് ആദിടെ വീടിനു മുന്നിൽ നിൽക്കുന്ന തന്റെ ശത്രുവിനെ ആണ്.

(ഒരിക്കൽ മാളുവിനെ ശല്യം ചെയ്തതിനു ഒന്ന് വിരട്ടി വിട്ടതാ…. എന്നാൽ അവൻ വിട്ടു പോവാൻ തയ്യാർ ആയില്ല… കൂടുതൽ ശല്യം ആയപ്പോ ഞാനും ഫ്രണ്ട്സും നല്ലപോലെ ഒന്ന് താങ്ങി. വേറെ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നത് ആണ് എന്നല്ലാതെ വേറെ വിവരം ഒന്നും അവനെ പറ്റി അറിയില്ല. അറിയാൻ ശ്രമിച്ചിട്ടില്ല എന്നാണ് സത്യം. )

അവൻ എന്റെ വീട്ടുകാരോടും ആദിടെ വീട്ടുകാരോടും കാര്യമായി എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട്.

ചെന്നു കയറിയപ്പോഴെ കണ്ടു അമ്മയുടെ ദേഹിപ്പിക്കുന്ന നോട്ടം.

ആദിയെ പതിയെ തിണ്ണയിൽ ഇരുത്തി. അപ്പോഴേക്കും രമ ആന്റി വന്നു അവളെ ചേർത്തു പിടിച്ചു. ആന്റിയുടെയും അങ്കിളിന്റെയും മുഖം ശാന്തം ആയിരുന്നു.

രാധ :നീ ആദി മോളെ എന്താടാ ചെയ്തേ.. അവളെ ഉപദ്രവിക്കാൻ വേണ്ടി ആണോ രമയോട് ചോദിച്ചു മോളെ വിളിക്കാൻ പോയത്.??

“അമ്മ എന്തൊക്കെയാ ഈ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല. ആദിയെ ഞാൻ എന്ത് ചെയിതു എന്നാ? ”

രാധ :നിനക്ക് ഒന്നും അറിയില്ലല്ലേ…. എല്ലാം ഈ കൊച്ച് വന്നു പറഞ്ഞു നീ ആദിയെ കണ്ടത്തിലേക്ക് തള്ളി ഇട്ട കാര്യം.ഇവൾ നിന്നോട് എന്ത് ചെയ്യതിട്ട? അവൾക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ ? ”

“ആര് ആരെ തള്ളി ഇട്ടു എന്നാ ഇവൻ പറഞ്ഞെ. അവളോട് തന്നെ ചോദിക്ക് എന്താ ഉണ്ടായേ എന്ന്. പിന്നെ ഇവന്റെ വാക്ക് കേട്ടു എന്നെ ചോദ്യം ചെയ്യാൻ വരണ്ടാ..ഇവൻ ആളത്ര ശരിയൊന്നുമല്ല… ”

ഉവ്വടാ…. ഇനി അതിന്റെ മെക്കിട്ട് കേറിക്കോ…. മോൻ പൊയ്ക്കോ ഇതൊന്നും കാര്യം ആക്കണ്ട ഇവന്റെ കാര്യം ഞങ്ങൾ ഏറ്റു….

ആദി മോളെ നീ തന്നെ പറ എന്താ ഉണ്ടായതെന്ന്……

(അമ്മ ചോദിക്കുന്നതിനു ഒക്കെ അവൾ ഒന്നും മറുപടി പറയുന്നില്ല )

(വീണ്ടും ഓരോന്ന് ചോദിച്ചപ്പോ കരഞ്ഞോണ്ട് അകത്തേക്ക് ഓടി പോയി )

(അവൻ ഇവിടെ വന്ന് ഇല്ലാത്തത് ഓരോന്ന് പറഞ്ഞതിനേക്കാൾ എനിക്ക് ദേഷ്യം തോന്നിയത് ആദിയുടെ മൗനം കണ്ടപ്പോഴാണ് )

(അമ്മ എന്നെ കുറെ വഴക്ക് പറയുന്നുണ്ട് )

രമ :-എന്റെ രാധേ അവനെ ഒന്നും പറയണ്ട… പിള്ളേർ കളിക്കുന്നതിന്റെ ഇടയിൽ അറിയാതെ വീണതായിരിക്കും…

രവി :-അങ്ങനെ ഇതങ്ങു കണ്ണടച്ചു കാണാൻ പറ്റില്ല…. ആദി മോൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ..?? ഇവിടെ വാടാ നിന്നെ ഇന്ന് ഞാൻ….

(പെട്ടെന്നുള്ള ദേഷ്യത്തിൽ രവിയുടെ കൈ ആദ്യമായും അവസാനമായും ദേവിന്റെ മേൽ പതിഞ്ഞു )

(അടി കൂടി കിട്ടിയപ്പോൾ ആദിയോടുള്ള അവന്റെ ദേഷ്യം കൂടി )

***************************************

(ആദി :-ദേവേട്ടൻ എന്നെ ഉമ്മ വെച്ചതിന്റെയും പിന്നെ ഞാൻ വീണപ്പോ കളിയാക്കി ചിരിച്ചത് കൊണ്ടാണ് ഞാൻ നേരത്തെ ആന്റി ചോദിച്ചപ്പോ ഒന്നും മിണ്ടാതെ നിന്നത്…. ആന്റി ടെ കൈയിൽ നിന്നും നല്ല വഴക്ക് കിട്ടട്ടെ )

അയ്യോ ഇനി വഴക്ക് കിട്ടിയിട്ട് എന്നോട് മിണ്ടാതെ നടക്കോ… ദേവേട്ടൻ എന്നോട് മിണ്ടിയില്ലെങ്കിൽ ആദി മോൾക്ക് സങ്കടം ആവും….

നാളെ കാണുമ്പോ നാരങ്ങ മിട്ടായി കൊടുക്കാം…. അത് കിട്ടി കഴിയുമ്പോ പിണക്കം ഒക്കെ മാറിക്കൊള്ളും…..

“അമ്മേ…… ”

“എന്താ ആദി ഇപ്പോഴും വേദന ഉണ്ടോ കാലിൽ ”

“ദേവേട്ടൻ……. ”

രമ :-“ദേവൂട്ടൻ അറിയാതെ ചെയിതതാവും അല്ലാതെ മോളോട് ഉള്ള ദേഷ്യം കൊണ്ട് ഒന്നും അല്ലാട്ടോ. അവനു മോളെ വലിയ കാര്യമാ. ”

അത് അല്ല…. ദേവേട്ടൻ അല്ല എന്നെ വീഴത്തിയത്. ഞാൻ…. കാല്… തെറ്റി വീണതാ….. (വാക്കുകൾ പലതും പാതിവഴിയിൽ മുറിഞ്ഞു പോയിരുന്നു.)

“നിനക്ക് അപ്പോഴേ പറയായിരുനില്ലേ ആദി. പാവം കുട്ടി….. നാളെ തന്നെ പോയി ദേവനോടും രവി അങ്കിളോടും ആന്റിനോടും പോയി സോറി പറയണം കേട്ടോ.. ”

(പിറ്റേ ദിവസം ആദി നേരത്തെ തന്നെ എഴുനേറ്റ് റെഡി ആയി ദേവിന്റെ അടുത്തേക്ക് ചെന്നു…. അപ്പോഴാണ് ആന്റി പറയുന്നത് അവൻ നേരത്തെ പോയെന്നു…. )

(അങ്ങനെ എന്നെ കൂട്ടാതെ ദേവേട്ടൻ പോവാറില്ലല്ലോ ഇന്ന്‌ എന്ത് പറ്റി )

(സ്കൂളിൽ ചെന്നപ്പോ കണ്ടു അവിടെ ഉള്ള മാവിൻ ചോട്ടിൽ ആകാശം നോക്കി ഇരിക്കുന്ന ദേവേട്ടനെ…. ഞാൻ വേഗം അങ്ങോട്ട് നടന്നു )

ദേവേട്ടാ ഇന്നെന്താ എന്നെ കൂട്ടാതെ പോന്നത്..

(തിരിച്ചു രൂക്ഷമായി ഒന്ന് നോക്കിയിട്ട് അവൻ അവിടെന്ന് പോയി )

ഹ്മ്മ് ഈ പിണക്കം ഈ ആദി മാറ്റിത്തരാട്ടോ….

(അങ്ങനെ ഓരോന്ന് ആലോചിച്ചു അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലെത്തിയ ഉടനെ അവൾ അവന്റെ അടുത്തേക്ക് പോയി )

ആന്റി ദേവേട്ടൻ എവിടെ?

എന്താ രണ്ട് പേരുടെയും പിണക്കം മാറിയില്ലേ…

ഇല്ല ആന്റി അത് മാറ്റാൻ അല്ലേ ആദി മോൾ ഇങ്ങോട്ട് വന്നത്…

ആഹ് എന്നാ മോൾ വേഗം ചെല്ല്…

(ദേവൻ കട്ടിലിൽ ഇന്നലെ ഉണ്ടായ കാര്യം ഓരോന്നും ഓർത്തു കിടന്നു. ഒരു കൈ കൊണ്ടു മുഖം മറച്ചു ആണ് കിടപ്പ്. കണ്ണിൽ നിന്നും രണ്ടു വശതേക്കും കണ്ണീർ ഒഴുകി കൊണ്ടു ഇരുന്നു… )

ദേവേട്ടാ…

(അവളുടെ വിളി കേട്ടത്തോടെ അവന്റെ മുഖം വലിഞ്ഞു മുറുകി. ദേഷ്യത്തോടെ തന്നെ എണീറ്റു അവളിലേക്ക് പാഞ്ഞു അടുത്തു )

നീയെന്താ ഇവിടെ…

അതെന്താ എനിക്ക് എന്റെ ദേവേട്ടന്റെ കാണാൻ വന്നൂടെ…

ഞാൻ ആരുടെയും ദേവേട്ടൻ ഒന്നുമല്ല… കൂടുതൽ ഓരോന്ന് മിണ്ടാതെ ഇറങ്ങി പോടി…

ഞാൻ പോവില്ല… ദേ ഇത് കണ്ടോ ഞാൻ എന്താ കൊണ്ടുവന്നെന്നു…. ദേവേട്ടനിഷ്ടം ഉള്ള നാരങ്ങ മിട്ടായി…..

അവളുടെ ഒരു മിട്ടായി കൊണ്ട് പോടീ (അവൻ അത് തട്ടി തെറിപ്പിച്ചു അലറി വിളിച്ചു )

മേലാൽ എന്റെ മുന്നിൽ കണ്ടു പോകരുത്… ഇനി ഞാനും നീയുമായിട്ട് ഒരു ബന്ധവുമില്ല…

“ദേവേട്ടാ.. ”

എന്തോ പറയാൻ ഒരുങ്ങിയ ആദിയെ കൈകൾ ഉയർത്തി തടഞ്ഞു.

വേണ്ട ആദി നീ എന്തു പറയാൻ വന്നാലും എനിക്ക് അതൊന്നും കേൾക്കണ്ട. നീ പറയുന്നത് എല്ലാം കേൾക്കുന്ന ദേവൻ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!