ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21

എഴുത്തുകാരി: അമൃത അജയൻ

നിവ വേഗം തന്റെ റൂമിലേക്ക് പോയി , ഡോർ ലോക്ക് ചെയ്ത് ഇരുന്നു …

താഴെ നിഷിൻ വന്ന വിവരം ആദ്യം അറിഞ്ഞത് രാജശേഖറാണ് …

അദ്ദേഹം സന്തോഷത്തോടെ മകന് ഡോർ തുറന്നു കൊടുത്തു ..

” ഈയാഴ്ച വിരലുണ്ടാവില്ലെന്ന് പറഞ്ഞിട്ട് …? ” ഹാളിലേക്ക് വന്നു കൊണ്ട് വീണ ചോദിച്ചു ..

” എന്തോ അത്യാവശ്യമുണ്ടെന്ന് മയി വിളിച്ചു പറഞ്ഞു …. ” നിഷിൻ നെറ്റി ചുളിച്ച് എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു …

രാജശേഖറും വീണയും പരസ്പരം നോക്കി …

” ഇവിടെന്ത് അത്യാവശ്യം …. ” വീണ കൈമലർത്തി …

” പിള്ളേർക്ക് എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും … അതൊക്കെ നിനക്കറിയാമോ ….. മോൻ ചെല്ല് .. മയി റൂമിലുണ്ടാവും ….” രാജശേഖർ ചിരിച്ചു കൊണ്ട് പറഞ്ഞു …

നിഷിന് ഒരു ചമ്മൽ തോന്നാതിരുന്നില്ല …

അവൻ വേഗം മുകളിലേക്ക് പോയി …

രാജശേഖർ , മകൻ പോകുന്നതു നോക്കി ചിരിച്ചു കൊണ്ട് സോഫയിൽ പോയിരുന്നു ..

നിഷിൻ ചെല്ലുമ്പോൾ മയി കുളിച്ചിട്ട് മുടി വിതിർത്തിട്ട് നിൽക്കുകയായിരുന്നു ..

മനം മയക്കുന്നൊരു ഗന്ധം അവിടമാകെ നിറഞ്ഞു നിന്നു …

മയി അവളുടെ ദുർമുഖമൊന്നും കാണിച്ചില്ല …

” എന്താടോ , താൻ അത്യാവശ്യമാണെന്ന് പറഞ്ഞത് …? ” അവൻ വന്ന് ബെഡിൽ ഇരുന്നു കൊണ്ട് അവളെ നോക്കി …

” നിഷിൻ പോയൊരു ടീയൊക്കെ കുടിച്ചിട്ട് വാ ….. എന്നിട്ട് പറയാം … ”

” ഞാൻ വരുന്ന വഴിക്ക് കുടിച്ചതാ … താനിങ്ങനെ സസ്പെൻസിടാതെ കാര്യം പറയ് .. ”

” ഇതെന്തിനാ ടെൻഷൻ …? ” അവൾ അവനെ നോക്കി നെറ്റി ചുളിച്ചു …

” അല്ല , താൻ എന്റെ കാര്യങ്ങൾ അന്വേഷണത്തിലല്ലേ … അതിന്റെ റിസൾട്ടായോ ….?” നിഷിൻ വളച്ചു കെടില്ലാതെ ചോദിച്ചു ..

” ഏയ് .. അതൊന്നുമല്ല … അപ്പോ അതിന്റെ റിസൾട്ട് വരുമ്പോ നിഷിന് പരിഭ്രമിക്കാനുണ്ട് ….. അല്ലെ …? ” മയി ഒന്നിരുത്തി ചോദിച്ചു …

അവന്റെ മുഖം വിളറി …

” അതല്ല … തനിക്ക് കിട്ടുന്ന സോർസ് കറക്ട് അല്ലെങ്കിൽ ….”

” അത് പേടിക്കണ്ട … എനിക്ക് കിട്ടുന്ന കാര്യങ്ങൾ ഞാൻ നൂറാവർത്തി ഉറപ്പിച്ചിട്ടേ പറയാറുള്ളു …….” മയി പറഞ്ഞു …

നിഷിൻ മിണ്ടാതിരുന്നു .. മയി അത് പറഞ്ഞപ്പോൾ നിഷിൻ ഓർത്തത് , മുസാഫിർ പുന്നക്കാടനുമായുള്ള പ്രശ്നം വന്നപ്പോൾ അവൾ തനിക്കെതിരെ നിന്നതാണ് ..

” നിഷിൻ , ഞാൻ വിളിച്ചത് നമ്മുടെ കാര്യം ചർച്ച ചെയ്യാനല്ല … വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് … നിഷിൻ സംയമനത്തോടെ കേൾക്കണം .. ഈ വീട്ടിലെ എല്ലാവരെയും കാര്യം പറഞ്ഞ് മനസിലാക്കുകയും വേണം ….” അവളുടെ ശബ്ദം ഉറച്ചതായിരുന്നു ..

മയി ഒരു ചെയർ വലിച്ചിട്ട് നിഷിന്റെ മുന്നിലിരുന്നു …

നിവയെ ബാംഗ്ലൂരിൽ വച്ച് കണ്ടതു മുതൽ ഇങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും അവൾ വിശദമായി അവനോട് പറഞ്ഞു …

* * * * * * * * * * * * *

നിവ മുറിയ്ക്കകത്ത് ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു …

നിഷിൻ വന്നത് അവളറിഞ്ഞിരുന്നു … ഇത്രേം സമയമായിട്ടും ആരും വന്ന് അവളെ വിളിച്ചില്ല …

മയി ഒന്നും പറഞ്ഞില്ലേ … അതോ പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ലേ … അവൾ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു …

* * * * * * * * * * *

താഴെ കേട്ടതൊന്നും വിശ്വസിക്കാനാകാതെ വീണയും രാജശേഖറും സ്തംബ്ധരായി ഇരിക്കുകയായിരുന്നു …

ഹരിതയും മയിയും വീണയുടെ ഇരു വശത്തും നിന്നു …

നവീൻ ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു …

” നീയവളെ വിളിക്ക് കിച്ചു … ഇത്രേം നാൾ ഞങ്ങളെയൊക്കെ ചതിച്ച് , അവളിത്രയൊക്കെ കാട്ടിക്കൂട്ടിയിട്ട് … ” വീണ പൊട്ടിക്കരഞ്ഞു ..

” നമ്മുടെ മോളെപ്പോഴാ രാജേട്ടാ ഇത്രേം വളർന്നു പോയത് …? ” വീണയുടെ ഹൃദയം തകർന്നുള്ള ചോദ്യം രാജശേഖറിന്റെ മാത്രമല്ല നവീന്റെയും നിഷിന്റെയും ഹൃദയം കീറി മുറിച്ചു …

രാജശേഖർ അപമാന ഭാരത്തോടെ തല താഴ്ത്തി … താനെന്നും അഹങ്കരിച്ചിട്ടുള്ളത് തന്റെ മക്കളെയോർത്താണ് .. നവീന്റെയും നിഷിന്റെയും കാര്യത്തിൽ അതിൽ തെറ്റായിട്ടൊന്നും സംഭവിച്ചില്ല .. രണ്ട് പേരും മിടുക്കന്മാരായിട്ട് പഠിച്ചു , ജോലി വാങ്ങി , നല്ല രണ്ടു കുടുംബങ്ങളിൽ നിന്ന് തന്റെയും വീണയുടെയും അനുവാദത്തോടെ യോഗ്യതയുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടു വന്നു .. പക്ഷെ തന്റെ പ്രിയപ്പെട്ട മകൾ … ഓർത്തപ്പോൾ അയാളുടെ നെഞ്ച് പൊട്ടി …

” അമ്മേ , മയി പറഞ്ഞതാ ശരി .. നമ്മളിപ്പോ അവളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത് .. ചേർത്തു നിർത്തണം … കുറ്റപ്പെടുത്തിയാൽ നമുക്ക് അവളെ നഷ്ടപ്പെടുകയേ ഉള്ളു …..” ഹരിത വീണയുടെ അരികിലിരുന്ന് പറഞ്ഞു …

” ഞാനവളെ വിളിച്ചിട്ടു വരാം … അമ്മയവളോട് ദേഷ്യപ്പെടരുത് … ” നിഷിൻ ഒരിക്കൽക്കൂടി വീണയെ ഓർമിപ്പിച്ചു …

പിന്നെ പടി കയറി മുകളിലേക്ക് പോയി … അടഞ്ഞു കിടന്ന നിവയുടെ റൂമിന്റെ വാതിലിൽ അവൻ മുട്ടിവിളിച്ചു …

പ്രതിരോധിക്കാൻ തയ്യാറായി തന്നെയായിരുന്നു നിവയുടെ നിൽപ്പ് …

അവൾ നെഞ്ചിൽ കൈവച്ച് , ശ്വാസം നീട്ടിയെടുത്തു കൊണ്ട് ചെന്ന് ഡോർ തുറന്നു ….

നിഷിന് അവളുടെ മുഖം കണ്ടപ്പോൾ സഹിച്ചില്ല .. ബാംഗ്ലൂരിൽ പോകാൻ അവൾ വാശി പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ അവൾക്ക് സപ്പോർട്ടു കൊടുത്തത് താനാണ് .. ഒടുവിൽ …

” നീയൊന്ന് താഴേക്ക് വാ ……” അവൻ ശബ്ദം മയപ്പെടുത്തി വിളിച്ചു …

നിവ അവനെ പാളി നോക്കി .. പിന്നെ കൂടെ ചെന്നു …

ഹാളിൽ എല്ലാവരും അവളെ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു …

നിവയെ കണ്ടതും , വീണയുടെ നിയന്ത്രണം വിട്ടു …

” നീയിങ്ങു വാ … നീയെന്തൊക്കെ നുണകളാടി എന്നോടും ഈ പാവം മനുഷ്യനോടും പറഞ്ഞു വിശ്വസിപ്പിച്ചത് …” അലറിക്കൊണ്ട് വീണ ചാടി എഴുന്നേറ്റു …

ഹരിതയും മയിയും കൂടി വീണയെ അവിടെ പിടിച്ചു നിർത്തി …

നിവ റിബലിനെ പോലെ മുഖം കടുപ്പിച്ച് ഇറങ്ങി വന്നു .. ഇടയ്ക്ക് അവൾ മയിയെ ചെറഞ്ഞ് നോക്കി …

നിഷിൻ നിവയെ , ഹാളിന് നടുവിലേക്ക് കൊണ്ടു വന്നു … അവളെ ഒരു പ്രതിയെപ്പോലെ എല്ലാവരുടേയും മുന്നിൽ നിർത്താതെ നിഷിൻ അവളുടെ അരികിൽ തന്നെ നിന്നു …

” വാവേ …. നിന്നെക്കുറിച്ച് , ലോകത്ത് ഒരച്ഛനമ്മമാരും സഹോദരന്മാരും കേൾക്കാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള ചില കാര്യങ്ങൾ ഞങ്ങൾക്ക് കേൾക്കേണ്ടി വന്നു … നിനക്ക് എന്താ അതിനെ കുറിച്ച് പറയാനുള്ളത് …” നവീനാണ് തുടക്കമിട്ടത് …

” കേട്ടത് എന്താണെന്ന് അറിയാതെ എനിക്കെന്ത് പറയാൻ പറ്റും .. എന്നെക്കുറിച്ച് എന്റെ ശത്രുക്കൾക്ക് എന്ത് നുണയും പറഞ്ഞു പരത്താം …..” അവൾ മയിയെ പകയോടെ നോക്കിക്കൊണ്ട് പറഞ്ഞു …

” ശത്രുക്കളോ ….. ഈ വീട്ടിലാരാ നിനക്ക് ശത്രു ….?” നിഷിൻ അവളെ നോക്കി …

” ഏട്ടന്റെ ഭാര്യ … അവരാ ശത്രു .. ആദ്യം മുതൽക്കെ അവർക്കെന്നെ ഇഷ്ടം അല്ല …..” അവൾ വിറച്ചു കൊണ്ട് നിഷിനെ നോക്കി ….

നിഷിൻ മയിയെ നോക്കി …. അവൾ ഭാവവ്യത്യാസമേതുമില്ലാതെ നിന്നു …

” അവൾക്കെന്തിനാ നിന്നോട് ശത്രുത ….?” നിഷിൻ ചോദിച്ചു …

” അവരെ ഏട്ടൻ മാരി ചെയ്തത് എനിക്ക് ഇഷ്ടമല്ലായിരുന്നുന്ന് ഇവിടെ വന്നപ്പോ തന്നെ അവരറിഞ്ഞു … അന്ന് അവരെന്നോട് പറഞ്ഞതാ , ഇതിനുള്ളത് നിനക്ക് ഞാൻ തരുമെന്ന് ….” അവൾ മുൻകൂട്ടി പ്ലാൻ ചെയ്ത കല്ലുവച്ച നുണയുടെ ആദ്യ കെട്ടഴിച്ചു …

എല്ലാവരും പരസ്പരം നോക്കി …

” ഇന്ന് ഉച്ചയ്ക്ക് , അവരെന്നോട് പറഞ്ഞു , എന്റെ പഠിത്തം നിർത്തൂന്ന് … എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്ന്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story