ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 11

എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

(ഫോൺ വെച്ച് നോക്കിയ ദേവ് കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ആദിയെ ആണ്. കക്ഷി ഈ ലോകത്ത് ഒന്നും ഇല്ല എന്ന് തോന്നുന്നു. )

“ഡി……. ”

(അവന്റെ വിളി കേട്ടുകൊണ്ടാണ് ആദി തന്റെ കണ്ണുകളെ അവനിൽ നിന്നും മോചിപ്പിച്ചത് )

“എന്റെ മനുഷ്യ ഒന്നു പതുക്കെ ഒക്കെ വിളി. അല്ലെങ്കിൽ കുറച്ചു നാൾ കഴിയുമ്പോൾ നിങ്ങളുടെ സൗണ്ട് സിസ്റ്റം അടിച്ചു പോവും പറഞ്ഞേക്കാം ”

“നീ എന്താ ഇവിടെ?? എന്നെ കാണാൻ വന്നതാണോ?? എന്നെ കാണാതെ വയ്യ എന്നായോ ? ഗൊച്ചു ഗള്ളി ”

“അയ്യടാ കാണാൻ പറ്റിയ മുതല്. ചിമ്പാൻസിക്കു ഷർട്ടും പാന്റും ഇട്ടപോലെ ഉണ്ട് ”

“ചിമ്പാൻസി നിന്റെ… മാ… അല്ലെങ്കിൽ വേണ്ട നിന്റെ സർ ഇല്ലേ അന്ന് കണ്ട അവൻ ”

”ഹഹ……. ഇത്രയും നേരം ആരോടോ സൊള്ളുന്നത് കണ്ടല്ലോ എന്തായിരുന്നു ചിരി ”

“ഹി ഹി അപ്പൊ നീ വന്നിട്ടു ഒരുപാട് നേരം ആയല്ലേ.

പിന്നെ വിളിച്ചത് കാതറിൻ, ഫ്രം ലണ്ടൻ… ലണ്ടനിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു MBA ക്കു. അവൾക്ക് എന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു എന്ന്. എന്ത് ചെയ്യാനാ അവിടെ ഫുൾ നമ്മുടെ ഫാൻസ്‌ ആണ് മോളെ….

(ഇത് ഇപ്പൊ ഏതാ ഈ കുരിശ് . ഒരു കാതറിൻ…..അവൾക്ക് മിസ്സ്‌ ചെയ്യുന്നു പോലും ഇവൾക്ക് ഒക്കെ അവിടെ ഉള്ള ആരെങ്കിലും നോക്കിയാൽ പോരെ…… )

ദേവൻ നോക്കുമ്പോ നഖം കടിച്ചു കാര്യം ആയ ആലോചനയിൽ ആണ്.

(ഇല്ലാത്ത ഒരു പെണ്ണിന്റെ കാര്യം പറഞ്ഞപ്പോ പെണ്ണിന്റെ കുശുമ്പ് കാണാൻ നല്ല ചേല്….. ബുഹഹ…….)

“ഡി നീ എന്താ ആലോചിക്കുന്നേ നിനക്ക് അവളുടെ പിക്ക് കാണണോ ”

“എനിക്ക് ഒന്നും കാണണ്ട അവളെ…. ഇയാൾ തന്നെ കണ്ടാൽ മതി ഞാൻ പോണ് ”

(ചുണ്ട് കൊണ്ട് കോക്രി കാണിച്ചു അവൾ തിരിച്ചു നടക്കാൻ ഒരുങ്ങിയ അവളെ കൈയിൽ പിടിച്ചു നിർത്തി )

“ആഹാ അങ്ങനെ അങ്ങ് പോവാതെ.. എന്തയാലും വന്നില്ലേ ഇനി ഈ ഷർട്ടിന്റെ ബട്ടൻസ് ഒക്കെ ഒന്നു ഇട്ട് തന്നിട്ട് പൊക്കോ”

“അയ്യടാ ഒറ്റക്ക് അങ്ങ് ചെയ്താൽ മതി അല്ലെങ്കിൽ അവൾ ഇല്ലേ ആ കാതറിൻ അവളെ കൊണ്ട് ചെയ്യിപ്പിക്ക് ”

(പെണ്ണിന് കുശുമ്പ് വരുന്നുണ്ട്…… വരട്ടെ….. )

“ശോ അവൾ ഇനി അവിടെ നിന്നു വന്നിട്ടു ഒക്കെ വേണ്ടേ. ഇപ്പൊ നീ ചെയ്താൽ മതി. ”

“എന്നെ കൊണ്ട് ഒന്നും പറ്റില്ല. അല്ലെങ്കിലും തനിക്കു നാണം ആവില്ലേ മനുഷ്യ ഒരു പെണ്ണിന്റെ മുൻപിൽ നെഞ്ചും കാണിച്ചു നിൽക്കാൻ… ”

“തത്കാലം ഒരു നാണവും ഇല്ല മോള് ചെയ്യുന്നോ അതോ ഞാൻ ആയിട്ട് ചെയ്യിക്കണോ? ”

അതും പറഞ്ഞു അവളെ ഒന്നുകൂടെ നെഞ്ചിലേക്ക് ചേർത്തു നിർത്തി. പതിയെ അവളുടെ കാതിനു അടുത്തേക്ക് മുഖം അടുപ്പിച്ചു.

“അപ്പൊ എങ്ങനെയാ ചെയ്യുന്നോ അതോ ഇന്ന് മുഴുവൻ ഇങ്ങനെ തന്നെ നിൽക്കണോ?? ”

“ദേ !എന്നെ വിട്ടില്ല എങ്കിൽ ഞാൻ വിളിച്ചു കൂവും ”

“ആഹാ നീ വിളിച്ചു കൂവിക്കോ.നമ്മുടെ ഈ നിൽപ്പ് കണ്ടാൽ തന്നെ വീട്ടുകാർക്ക് ഏകദേശം കത്തികോളും നമ്മൾ തമ്മിൽ എന്തോ ഉണ്ട് എന്ന്. പിന്നെ കോളേജിൽ പോവാൻ വന്ന നീ എങ്ങനെ എന്റെ മുറിയിൽ എത്തി എന്നുകൂടി പറഞ്ഞുകൊടുക്കേണ്ടി വരും. പോരാത്തതിന് നീ അന്ന് അച്ഛന്റെ മുൻപിൽ കുറെ ഭാവഭിനയം കാഴ്ച വെച്ചതല്ലേ. ഇന്ന് തന്നെ നമ്മുടെ കെട്ടും നടത്തി തരും ”

(കാലൻ വീണ്ടും പണി തന്നു കൊണ്ട് ഇരിക്കുവാണല്ലോ .ഏതു നേരത്ത് ആണാവോ അന്ന് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയെ. വേറെ വഴി ഒന്നുമില്ല. തോറ്റു കൊടുക്കാം. )

“ഇങ്ങനെ ചേർത്തു പിടിച്ചാൽ ഇട്ടു തരാൻ പറ്റില്ല അങ്ങു നീങ്ങി നിൽക്കു ”

നിന്നെ വിട്ടാൽ നിനക്ക് ഓടാൻ അല്ലെടി…. ഈ പ്രാവശ്യം അത് നടക്കില്ല…..

വിടില്ല ഞാൻ…..

എന്റെ പൊന്നോ ഇത് എന്ത് മനുഷ്യനാ….
എടാ അസുരാ നീങ്ങി നിക്ക് എനിക്കിതു ഇടാൻ പറ്റുന്നില്ല….

ടി…. ടി….. പെണ്ണിന് ഇത്തിരി കൂടുന്നുണ്ട്…. പണ്ട് ദേവേട്ടാ എന്ന് വിളിച്ചു പുറകേ നടന്നിരുന്നവൾ ആണ്…. ഇപ്പൊ വിളിക്കുന്നത് കേട്ടില്ലേ…

അത് എന്റെ കുഴപ്പം ആണോ ആ വിളി നിർത്തിച്ചത് ഇയാൾ തന്നെയല്ലേ……

ആണോ….. എന്നാലേ എന്റെ മോൾ ഇനി എന്നെ പണ്ടത്തെ പോലെ ദേവേട്ടാ എന്ന് വിളിച്ചാൽ മതി…… ഇപ്പൊ തൽക്കാലം ഈ ബട്ടൻസ് ഇട്ടിട്ട് പൊയ്ക്കോ……

(ഈ പ്രാവശ്യം അവൾക്ക് ഓടി പോവാൻ ഉള്ള എല്ലാ വഴിയും ഞാൻ അടച്ചു…. ആദി നീ പെട്ട് മോളെ.. )

(പിന്നെ എന്റെ പട്ടി വിളിക്കും അങ്ങനെ ഒരു ദേവേട്ടൻ ഹ്മ്മ് .. )

(എന്തൊക്കെയോ പിറുപിറുത്തോണ്ട് ഈ പെണ്ണ് എന്നെ തന്നെ നോക്കി നിൽക്കുവാ…

ശ്യോ ഇങ്ങനെ നോക്കിയാൽ എനിച്ചു നാണം വരൂല്ലേ… ബ്ലഡി ഫൂൾ )

ഡി ഉണ്ടക്കണ്ണി മതി നോക്കിയത് വേഗം ചേട്ടന് ഇട്ട് താ….

ഹാ ഇടുവല്ലേ…. ഹ്മ്മ്..

(പെണ്ണിന് ദേഷ്യം ഒക്കെ വരുന്നുണ്ട്….. ഹിഹി )

(മുന്നിലേക്ക് പാറി വീഴുന്ന മുടികൾ ഇടക്ക് ഒതുക്കി വെക്കുന്നുണ്ട് പെണ്ണ്… രണ്ട് പണിയും ഒന്നിച്ചു ചെയ്യണ്ടല്ലോ എന്നോർത്തു മുടി ഒതുക്കി വെക്കാൻ ഞാൻ സഹായിച്ചു… വെറും പരോപകാരം… )

(ഈ അസുരന്റെ നിൽപ്പ് അത്ര പന്തി അല്ലല്ലോ….. മുടി ഒതുക്കി വെക്കുന്നു എന്ന വ്യാജേനെ എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട്…. എനിക്ക് ആണെങ്കിൽ ഇക്കിളി ആയിട്ട് വയ്യ )

(പയ്യേ അവന്റെ മുഖവും എന്നിലേക്ക് ചേർന്ന് വന്നു )

(ഞാൻ വേഗം മുഖത്തിനിട്ടു ഒരു തട്ട് കൊടുത്തു എന്താ എന്നർത്ഥത്തിൽ ദേവ് എന്നെ നോക്കി )

അതെ മതി ഇങ്ങനെ എന്നെയും പിടിച്ചു നിന്നത് ബട്ടൻസ് ഇട്ട് കഴിഞ്ഞു….

ശ്യേ….. നശിപ്പിച്ചു നിന്നോട് ആരാടി ഇത്ര വേഗം ഇടാൻ പറഞ്ഞെ നല്ല മൂഡ് ആയിട്ട് വന്നതായിരുന്നു…..

അയ്യടാ അവന്റെ ഒരു മൂഡ് പോയി തന്റെ കെട്ടിയോളോട് കാണിക്കട…..

എന്തേ പോരുന്നോ എന്റെ കെട്ടിയോൾ ആയിട്ട്….

(എന്നും പറഞ്ഞു ഒരു കള്ളചിരിച്ചോടെ വീണ്ടും അടുത്തേക്ക് വരുവാ…. ഇവനിത് എന്തോന്ന് കാന്തമോ ഇങ്ങനെ ഒട്ടി നിൽക്കാൻ )

കാലിനിട്ട് ഒരു ചവിട്ടും കൊടുത്തു ഞാൻ നേരെ പുറത്തേക്ക് ഓടി…..

ഹിഹി എല്ലാവരെയും കൊതിപ്പിച്ചു ഞാൻ കടന്നു കളയും…. അതാണീ ആദി….

ഇപ്പൊ ഓടിക്കോ നിന്നെ ഞാൻ എടുത്തോളാം പെണ്ണേ….

(എങ്ങനെയോ അസുരന്റെ അടുത്ത് നിന്ന് ഓടി താഴെ എത്തിയപ്പോൾ അനന്ദു അവിടെ എന്നെ നോക്കി നിൽക്കുവാ )

നീ എന്താടി ദേവേട്ടന്റെ റൂമിൽ നിന്ന് വരുന്നത്…… രണ്ടിന്റെയും യുദ്ധം ഒക്കെ അവസാനിച്ചോ….

(ഞാൻ ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ ഒരു ചിരിയും ചിരിച്ചു അനന്ദുനോട് പോവാം എന്ന് പറഞ്ഞു… ഭാഗ്യം അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല…. )

ഡി ആദിയെ നിനക്ക് ആ വിഷ്ണു സാറിന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പന്തികേട് തോന്നുന്നുണ്ടോ..??

എന്താടാ നീ അങ്ങനെ ചോദിച്ചത്….

ഏയ് ഒന്നുല്ല ഡി… എനിക്ക് എന്തൊക്കെയോ ചീഞ്ഞു നാറുന്നതായിട്ട് തോന്നുന്നു പുള്ളിയുടെ നിന്നോടുള്ള പെരുമാറ്റത്തിൽ…. സംതിങ് ഫിഷി…..

ഏയ് അങ്ങനെ ഒന്നുല്ലടാ പുള്ളി എന്നോട് നല്ല കമ്പനി ആണ്…

ഹ്മ്മ്….

എന്താടാ ഒരു അർത്ഥം വെച്ചുള്ള മൂള്ളൽ….

ഒന്നൂല്യെ……

ഉവ്വ ഉവ്വേ ചെക്കന്റെ ഇളക്കം ഞാനും ശ്രദ്ധിക്കുന്നുണ്ട്…. സത്യം പറയടാ ആരാടാ ഈ അഞ്ജലി…

അഞ്ജലിയോ ഏത് അഞ്ജലി..?

ഞാൻ ഇന്ന് നിന്നെ നോക്കി വന്നപ്പോൾ കുളിമുറിയിൽ നിന്നു മോന്റെ അഞ്ജലി വിളി ഞാൻ കെട്ടായിരുന്നു….

ഹിഹി… അത് ഞാൻ ചുമ്മാ പാട്ട് പാടിയതല്ലേ…

മ്മ്മ്….മ്മ്മ്….. ഞാൻ കണ്ടു പിടിചൊള്ളാം….

(അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ കോളേജിൽ എത്തി… )

ക്ലാസ്സിൽ ചെന്ന് അവളുമാരോട് കത്തി വെച്ചിരിക്കുമ്പോൾ ആണ് mr. കടുവ പ്രസാദ് സർ കയറി വന്നത്…

സർ നെ വിഷ് ചെയിതു ഇരുന്നില്ല അതിനു മുൻപേ തുടങ്ങി ഗർജ്ജനം

“എല്ലാരും നോട്ട് എടുത്തു ടേബിളിൽ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story