ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 34

എഴുത്തുകാരി: രജിത പ്രദീപ്‌

മാഷങ്ങനെ പെട്ടെന്നൊരു തീരുമാനം പറയണ്ട

ഈ കാര്യത്തിൽ എത്ര സമയമെടുത്താലും ഇതു തന്നെ ആയിരിക്കും എന്റെ തീരുമാനം,
മോനി കാര്യം എന്നോട് എത്ര തവണ പറഞ്ഞാലും ഇത് തന്നെ ആയിരിക്കും എന്റെ മറുപടി

താൻ മാഷിനോട് ഈ കാര്യം ഇപ്പോൾ പറയരുതായിരുന്നു ,ചേട്ടനും അഭിയേട്ടത്തിയുമൊക്കെ ഉള്ളപ്പപ്പോൾ പറഞ്ഞാൽ മതിയായിരുന്നു ,പറ്റിപ്പോയി

മോനെ ഇങ്ങനെ പറഞ്ഞത് കൊണ്ട് എനിക്കാ കുട്ടിയോട് ദേഷ്യമൊന്നുമില്ലാട്ടോ ,ചേരേണ്ടതെ ചേരാവു,
എന്നാ ഞാൻ പോയ്ക്കോട്ടെ

ശരി മാഷേ

വീട്ടിലെത്തിയ ശരത്ത് ആദ്യം പോയത് അഭിരാമിയെ കാണാനായിരുന്നു

ഏട്ടത്തി ……

എന്താ ശരത്തേ

അത് ….. ഞാനൊരു അധിബുദ്ധി കാണിച്ചു, ഇപ്പോ തോന്നുന്നു വേണ്ടായിരുന്നെന്ന്

നീ കാര്യം പറ ശരത്തേ നിന്ന് ഉരുണ്ടു കളിക്കാതെ

മാഷിന് ബാങ്കിൽ വന്നിരുന്നു ,ഞാൻ ഒരാവേശത്തിന് വരുണിന്റെയും ഗംഗയുടെ കാ കാര്യം മാഷിനോട് പറഞ്ഞു

എന്നിട്ട് ….. മാഷെന്തു പറഞ്ഞു
മാഷിന്റെ മറുപടി അറിയാൻ അ ഭി ക്ക് ആകാംഷയായി

മാഷ് സമ്മതിക്കില്ലാന്ന് പറഞ്ഞു

അയ്യോ കഷ്ടമായിപ്പോയി ,ഇനിയിപ്പോ എന്തു ചെയ്യും ,വരുണിനോട് നീയിനി എന്തു പറയും

ഒന്നും എനിക്കറില്ല ഏടത്തി ,മഷിനെ കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാനാവുമെന്ന് ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു

മാഷിനെ പറഞ്ഞിട്ടും കാര്യമില്ല എതൊരച്ഛനും ഇങ്ങനെ തന്നെ ചെയ്യൂ ള്ളു

അതറിയാം ഏട്ടത്തി ,പക്ഷേ മാഷ് സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു

അതു സാരമില്ല ,സമ്മതിപ്പിക്കാനൊക്കെ ഇനിയും സമയമുണ്ടല്ലോ

ഏടത്തി പറഞ്ഞത് ശരിയാണ് ,സൺഡേ പറയാമായിരുന്നു ,എല്ലാവരും കൂടി പറയുമ്പോൾ മാഷിന് എതിർക്കാൻ പറ്റില്ല

എന്തായാലും വരുണിനോട് ഒന്നു സൂചിപ്പിച്ചേക്ക് ,

അവനെ വിളിച്ച് പറയണം ,അവൻ വേറെ എന്തെങ്കിലും വഴി നോക്കട്ടെ

അതാ നല്ലത്

*
ശരത്ത് വരുണിനെ വിളിച്ചു

എന്താടാ ….
സൺഡേ ഞാനും കൂടി പോകണമെന്ന് പറയാനാണോ ,എങ്കിൽ ചുളുവിൽ എനിക്ക് ഒരു പെണ്ണ് കാണലും കൂടി നടത്താമായിരുന്നു

നിനക്കെപ്പോഴും താമാശയാണ് ,പക്ഷേ എനിക്ക് പറയാനുള്ളത് അത്ര വലിയ തമാശയല്ല

ശരത്തിന്റെ ശബ്ദത്തിൽ നിന്നും വരുണിന് മനസ്സിലായി അവന് പറയാനുള്ളത് ഗൗരവമുള്ള കാര്യാമാണെന്ന്

എന്താടാ നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ

ടാ …. ഞാനിന്ന് മാഷിനോട് നിങ്ങളുടെ കാര്യം പറഞ്ഞു

എന്നിട്ട് മാഷ് എന്തു പറഞ്ഞു ,നോ ആയിരിക്കുമല്ലേ

അതേ ….

അതു സാരമില്ല ,അത് ആരായാലും അങ്ങനെ പറയൂന്ന് എനിക്കറിയാം പക്ഷേ നീ ആ നോ യെസ് ആക്കി തരണം അത് നിന്റെ ജോലിയാണ് ,ഞാൻ ചെയ്ത ഉപകാരത്തിന് ഒരു പ്രത്യുപകാരമായിട്ട് കണ്ടാൽ മതി ,നിന്നെ കൊണ്ട് പറ്റും

എന്തു വാടാ .. ഞാനെന്താ നിന്റെ ഹംസമാണോ

ഞങ്ങൾക്ക് ഹംസത്തിന്റെയൊന്നും ആവശ്യമില്ല ,ഒരു ബ്രോക്കറുടെ ആവശ്യമുണ്ട് അതാണ് നീ

പോടാ …..

നീ ഗൗരിയോട് പറഞ്ഞോ ഈ കാര്യം

ഇല്ല പറയണ്ടാട്ടോ ,അച്ഛൻ സമ്മതിച്ചതിന് ശേഷം എല്ലാവരും അറിഞ്ഞാൽ മതി

അച്ഛൻ സമ്മതിച്ചാലല്ലേ

നീയും ഇങ്ങനെ ആയിരുന്നില്ലേ ,എന്നിട്ട് അഭിയേട്ടത്തിയും ശ്യാമേട്ടനും കൂടി പോയി പറഞ്ഞ് ശരിയാക്കിയതല്ലേ ,എനിക്കങ്ങനെ പോകാൻ ആരുമില്ല ,ഉള്ള ആളുടെ കാര്യം നിനക്കറിയാലോ

അതു കേട്ടപ്പോൾ ശരത്തിന് വിഷമം തോന്നി

നീ വിഷമിക്കാതിരിക്കടാ നമ്മുക്ക് ശരിയാക്കാം
ഗംഗ നിനക്കുള്ളതാണ്

അത് നീ പറയാതെ തന്നെ എനിക്കറിയാം ,ആരൊക്കെ എതിർത്താലും ഗംഗയെ ഞാൻ കെട്ടിയിരിക്കും ,പിന്നെ എല്ലാവരുടെയും സമ്മതത്തോടു കൂടിയാണെങ്കൽ അത് ഒരു സന്തോഷം

*
ചേച്ചീ ….

എന്താ

ഈ പ്രണയം നല്ല രസമാണല്ലേ

അതെന്താ നീയിപ്പോ ഇങ്ങനെ ചോദിക്കാൻ കാരണം

അതിനിപ്പോ എന്തെങ്കിലും കാരണം വേണോ ,അതൊക്കെ എല്ലാവർക്കും അറിയാവുന്നത് അല്ലേ ,പ്രണയം സുന്ദരമാണെന്ന് കവികൾ പറഞ്ഞിട്ടുണ്ടല്ലോ

ഇതൊക്കെ നീയിപ്പോ പറയാൻ കാരണമെന്താ അതാ എനിക്കറിയേണ്ടത്

പ്രണയിക്കുന്നവരുടെ ലോകം ചെറുതായിരിക്കും ,ഒരു കുഞ്ഞു ലോകം രണ്ടു പേര് മാത്രമായിരിക്കും ആലോകത്ത് ഉണ്ടാവുക ,പക്ഷേ അവിടെ ആയിരിക്കും ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ഉണ്ടാവുന്നത് ,

മതി ഗംഗേ നീയെന്തൊക്കെയാണ് പറയുന്നത് അച്ഛൻ കേൾക്കണ്ട

അച്ഛനെ പറ്റി ഗൗരി പറഞ്ഞപ്പോഴാണ് ഗംഗ അതോർത്തത് ,താൻ ക്ലാസ്സ് വിട്ട് വന്നപ്പോൾ അച്ഛനെ കണ്ടായിരുന്നു ,പക്ഷെ അച്ഛൻ തന്നെ നോക്കിയില്ല
അതെന്തായിരിക്കും ,ശരത്ത് ചേട്ടൻ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story