തനുഗാത്രി: ഭാഗം 11

തനുഗാത്രി: ഭാഗം 11

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 11

മുറിയിൽ കയറിയ തനു കണ്ണൻ ട്രെയിനിൽ കയറിയിട്ടുണ്ടാവുമോ എന്നോർത്തുകൊണ്ട് അവനെ ഫോണിൽ വിളിച്ചു.

“ഹലോ.. സ്…. സണ്ണി.. ”

“ഹാ.. കഴിച്ചോ ശ്രീ..”

“ഉം.ഇയാളോ”

“ഇപ്പൊ കഴിച്ചേ ഉള്ളൂ..റൂം കംഫോർട്ടബിൾ അല്ലെ? ”

“ഉം..എല്ലാം ഒതുക്കി അടുക്കി വെച്ചു..”

“ഹാ.. എനിക്ക് തോന്നി.നീ ഇന്ന് തന്നെ എല്ലാം അടുക്കി പെറുക്കി വെക്കുമെന്ന്..”

“ട്രെയിനിൽ കയറിയോ..? ”

“ആ…. ”

“കിടന്നോ? ”

“ഇല്ല..ഉറക്കം വരുന്നില്ല..”

“ഞാൻ ഡെയ്സിയമ്മയെ വിളിക്കട്ടെ..”

“ഇപ്പൊ വേണ്ട നാളെ വിളിച്ചാൽ മതി..”

“ഉം.. ഇവിടെ എല്ലാരും ഉറങ്ങാൻ പോയി.. ഞാൻ ഒറ്റയ്ക്കായി..”

“നീ കൊച്ചു കുട്ടിയല്ല ശ്രീ…ഡിഗ്രീ ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്..എപ്പോഴും ആരെങ്കിലും കൂടെ വേണം എന്ന് പറയുന്നത് ശരിയല്ല..എല്ലാരും എപ്പോഴും കൂടെ ഉണ്ടാവണമെന്നില്ല…ചില കാര്യങ്ങൾ ഇനി നീ ഒറ്റയ്ക്ക് നേരിടാൻ പഠിക്കണം.. അതാണ് നല്ലത്. എന്നും രാത്രി ഒറ്റയ്ക്കല്ലേ കിടക്കുന്നത്, ഡെയ്‌സിയമ്മയുടെ കൂടെ അല്ലല്ലോ..”

“ഉം.. അവിടെ ഒരു സമാധാനം ഉണ്ടായിരുന്നു..”

“രണ്ട് മൂന്ന് ദിവസം കഴിയുമ്പോ എല്ലാം ശരിയായിക്കോളും..”

“പക്ഷെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്..”

“ആരെ..?”

അവൻ അല്പം ഉത്സാഹത്തോടെ ചോദിച്ചു.

“അത്….ഡെയ്‌സിയമ്മ.., മൊഴി.., വീട്…, തോട്ടം..”

അവൾ പറഞ്ഞൊപ്പിച്ചു..

“അപ്പൊ എന്നെ മിസ്സ്‌ ചെയ്യുന്നില്ലേ..”

അവന്റെ വേദനയോടെയുള്ള വാക്കുകൾ കേട്ട്.. ‘നിന്നെയാണ് കൂടുതൽ മിസ്സ്‌ ചെയ്യുന്നത്’ അവൾ മനസ്സിൽ പറഞ്ഞു.

“ശരി എങ്കിൽ നീ കിടന്നോ.. ഗുഡ് നൈറ്റ്‌ ശ്രീ..”

അവളുടെ മറുപടി വൈകിയപ്പോൾ അവൻ ഫോൺ വെച്ചു.

പഠിക്കാൻ പറഞ്ഞു വിട്ടിട്ട് നീയെന്താ കോളേജ് പയ്യന്മാരെ പോലെ.. അവന്റെ മനസ്സ് അവനോട് ചോദിച്ചു.

അവൻ തന്നെ മിസ്സ്‌ ചെയ്യുന്നുണ്ടോ എന്നോർത്ത് അവൾക്ക് കിടക്കന്നുറങ്ങാൻ പറ്റിയില്ല.. ഉണ്ടാവും.. ഇന്ന് അവൻ വളരെ ശാന്തമായാണ് സംസാരിച്ചത്.അവൾ മനസ്സിലോർത്തു.

വാട്സാപ്പിൽ മെസ്സേജ് അയച്ചാലോ എന്നോർത്ത് കൊണ്ട് അവൾ,

“ഗുഡ് നൈറ്റ്‌”

അയച്ചു..

“നീ ഉറങ്ങിയില്ലേ..”

അവൻ റിപ്ലൈ കൊടുത്തു.

“ഇല്ല..”

“ഒന്ന് മുതൽ നൂറ് വരെ എണ്ണ്..ഉറക്കം വരും..”

“ഞാനെന്താ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണോ..? എണ്ണി ഉറങ്ങാൻ.”(നിന്റെ പേടി കണ്ടാൽ അങ്ങനെയാണ് തോന്നുന്നത്..അതല്ലേ അവൻ അങ്ങനെ പറഞ്ഞത്..)

“എനിക്കും ഉറക്കം വരുന്നില്ല..പിന്നെ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല..”

അവന്റെ മനസ്സിലെ പ്രണയം ഉയർത്തെഴുന്നേറ്റു..

“എന്താ ചോദിച്ചേ..? ”

“എന്നെ മിസ്സ്‌ ചെയ്യുന്നില്ലേ..? ”

വീണ്ടും മൗനം, അവനെ വേദനിപ്പിച്ചെങ്കിലും ടൈപ്പിങ് എന്ന് കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു…

“ഇയാളെ തന്നെയാണ് കൂടുതൽ മിസ്സ്‌ ചെയ്യുന്നത്..”

“ശെരിക്കും..”

“Mm..”

“നിനക്ക് എന്നെ കണ്ടാലേ പേടിയല്ലേ..”

“ഇപ്പൊ കുറച്ചു പേടി മാറി..”

“കുറച്ചേ മാറിയുള്ളോ..? ”

“അതെ.. ഇയാളല്ലേ പെട്ടെന്ന് സ്വഭാവം മാറ്റി പേടിപ്പിക്കുന്നേ..”

“ഇനി കുറച്ചു കുറച്ചോളാം പോരെ..”

“Mm”

“ഈ mm കൊള്ളാട്ടോ..? ”

“Mm”

“ഇപ്പൊ മനസിൽ എന്ത്‌ തോന്നുന്നു..”

“നല്ല സന്തോഷം..”

“ഗുഡ്.. ഇപ്പൊ ഒറ്റയ്ക്കിരിക്കുമ്പോഴും നീ ഹാപ്പി അല്ലെ.. ഇനി എല്ലാം ശീലമായിക്കോളും..”

“ഇല്ല..ഇയാളോട് സംസാരിക്കുന്നത് കൊണ്ടാണ് ഞാൻ സന്തോഷമായിരിക്കുന്നത്..”

“മനസ്സിലായി…”

“എന്താ..”

“ഞാൻ ഡെയിലി മെസ്സേജ് ചെയ്താൽ നീ നല്ലത് പോലെ പഠിക്കുമോ..? ”

“മെസ്സേജ് ചെയ്യുമോ..? ”

“പിന്നെന്താ.. ചെയ്യാലോ..”

“ഇവിടെ എല്ലാരും ഉറങ്ങി.ഞാൻ മാത്രം ലൈറ്റ് ഓഫ്‌ ചെയത് ഇയാളോട് മെസ്സേജ് ചെയ്ത് കിടുക്കുവാ..”

“ഇവിടേം എല്ലാരും ഉറങ്ങി ഞാൻ മാത്രം..
പിന്നെ നാളെ രാവിലെ കോളേജിൽ പോകാനുള്ളതാ.. മറന്നിട്ടില്ലല്ലോ..? ”

“ഇല്ല…”

“നിന്റെ ഫ്രണ്ടിനെ വിളിച്ചോ..? ”

“അയ്യോ മറന്നു..എറണാകുളത്തേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു..”

“ഉം.. രാവിലെ കോളേജിൽ പോയിട്ട് കാണാലോ.. ഞാനവളെ വിളിച്ചു പറഞ്ഞിട്ടുണ്ട്..”

“ഇത് എപ്പോ..”

“നിന്നെ ഡ്രോപ്പ് ചെയ്ത് മടങ്ങുമ്പോൾ ഞാനവളെ വിളിച്ചു പറഞ്ഞിരുന്നു..”

“ഞാൻ നിന്നെ..”

തനുവിന്റെ മറുപടി കണ്ടപ്പോൾ അവനൊന്നു അമ്പരന്നു..

“ശ്രീ.. എന്താ ഇത്..”

അവൾ മറുപടി കൊടുത്തില്ല..

“ശ്രീ ഉറക്കം വരുന്നുണ്ടോ..? ”

മറുപടിയില്ല..

“ഉറങ്ങിയോ? ”

വീണ്ടും മറുപടിയില്ല.

“Ok…good night ശ്രീക്കുട്ടി sweet dreams..”

അയച്ചുകൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.

‘സോറി.. ശ്രീ..എന്റെ കൂടെ നിന്നാൽ ഇപ്പൊ നിനക്ക് അപകടമാണ്. ഞാനുള്ളപ്പോൾ നിനക്ക് ഒരാപത്തും വരില്ല പക്ഷെ..ഒരു ജീവൻ കണ്മുന്നിൽ വെച്ച് പോകുന്നത് കണ്ടതിൽ പിന്നെ ധൈര്യം ഉണ്ടെങ്കിലും ആ സ്ഥാനത്ത് നിന്നെ കാണാനോ… ഓർക്കാനോ എനിക്കാവില്ല..
അത്രയ്ക്ക് ജീവനാണ് എനിക്ക് നിന്നെ.. മാത്രമല്ല നീ ഒരു പേടിതോണ്ടിയല്ലേ..കുറച്ചു ധൈര്യമൊക്കെ ഉണ്ടായിരുന്നെങ്കിൽ നിന്നെ പറഞ്ഞു മനസ്സിലാക്കാമായിരുന്നു.ഞാൻ എന്തെങ്കിലും പറഞ്ഞ് നീ പേടിച്ച് അമ്മയോട് പറഞ്ഞാൽ ആ പാവത്തിന് അത് താങ്ങാൻ പറ്റില്ല.. ഞാൻ B.A.B.L പഠിച്ചത് പോലും അമ്മയ്ക്ക് ഇഷ്ടമല്ല. അതിന്റെ ഇടയിൽ ഞാൻ…. വേണ്ട ശ്രീ.. നിന്നോടും എനിക്ക് ഇപ്പൊ ഒന്നും പറയാൻ പറ്റില്ല..’

എന്ന് ചിന്തിച്ചുകൊണ്ട്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story