ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23

എഴുത്തുകാരി: അമൃത അജയൻ

” വന്ന് കണ്ടോളു …..” മുന്നേ കണ്ട ആ നഴ്സുതന്നെ തല പുറത്തേക്കിട്ട് പറഞ്ഞു ..
മയി നിവയെ കൂട്ടി അകത്തു കടന്നു … ട്യൂബുകൾക്ക് നടുവിലായിരുന്നു രാജശേഖർ …
ഹൃദയം നുറുക്കുന്ന കാഴ്ചയായിരുന്നു അത് ….നിവക്ക് സഹിക്കാനായില്ല .. അവൾ ഏങ്ങലടിച്ച് കരഞ്ഞു …
മയിക്കും സങ്കടമുണ്ടായിരുന്നു … ഈ വീട്ടിൽ വന്നപ്പോൾ , അപരിചിതത്വമില്ലാതെ തനിക്കിവിടവുമായി പൊരുത്തപ്പെടാൻ ആദ്യം സഹായിച്ചത് അച്ഛനാണ് …

ആൺ പെൺ വ്യത്യാസമില്ലാതെ , എല്ലാവരും തുല്ല്യരാണെന്ന് കർമം കൊണ്ട് കാട്ടിതന്ന താൻ കണ്ടിട്ടുള്ള ചുരുക്കം മനുഷ്യരിലൊരാൾ …

പതിനാല് വയസിൽ നഷ്ടപ്പെട്ടു പോയ അച്ഛനെ പലപ്പോഴും തിരിച്ചു കിട്ടിയിട്ടുണ്ട് അയാളിലൂടെ …

ആ മനുഷ്യന്റെ മനസ് കാണാതെയുള്ള പ്രവൃത്തിയായിപ്പോയോ തന്റേത് … നിവ ഏങ്ങി ഏങ്ങി കരയുന്നത് കണ്ടപ്പോൾ മയി അവളെ ചേർത്തു പിടിച്ചു ..

അവളെ വിട്ടു കളയുന്നതാവും , ആ അച്ഛനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയെന്ന് മയിക്ക് ഉറപ്പായിരുന്നു …

നിവയുടെ കരച്ചിലിന്റെ ശക്തി കൂടിയപ്പോൾ , ഡ്യൂട്ടി നഴ്സ് അവരെ ദഹിപ്പിച്ചു നോക്കി .. മയി നിവയെ പിടിച്ചു കൊണ്ട് തിരിച്ചിറങ്ങി …

നിഷിന്റെയടുത്ത് നവീനും ഉണ്ടായിരുന്നു … റൂം അറേഞ്ച് ചെയ്തിട്ടുണ്ട് , എല്ലാവരും അങ്ങോട്ട് മാറണമെന്ന് അവൻ പറഞ്ഞു ..

വീണ കൂട്ടാക്കിയില്ല … അവരെ അവിടുന്നു കൂട്ടിക്കൊണ്ടു പോകാൻ നന്നെ പാട് പെട്ടു …

” എല്ലാവരും കൂടി ഇവിടെ നിൽക്കണ്ട .. ആരെങ്കിലും വീട്ടിലേക്ക് പൊയ്ക്കോളു .. ഡ്രസും ഫുഡുമൊക്കെ രാവിലെ കൊണ്ടു വരണ്ടെ …..” നവീൻ മയിയെ നോക്കിയാണ് ചോദിച്ചത് …

നിഷിനും അവളെയാണ് നോക്കിയത് …

” ഞാൻ പോകാം നവീണേട്ടാ …..” അവൾ പറഞ്ഞു …

വീണയ്ക്ക് ഹരിത അടുത്തിരിക്കുന്നതാണ് കൂടുതൽ കംഫേർട്ട് എന്ന് മയിക്ക് മനസിലായിരുന്നു .. മറ്റുള്ളവർക്കും അതറിയാം .. തന്നേക്കാൾ മൂന്നാല് വർഷം കൂടുതൽ പരിചയമുള്ളത് ഹരിതേടത്തിയെയാണ് .. മയിക്ക് അത് മനസിലാകുമായിരുന്നു ..

” അപ്പൂസിനെയും നിവയെയും കൂടി കൊണ്ട് പൊയ്ക്കോ .. നീയും രാവിലെ വന്നാൽ മതി … ഇന്നിപ്പോ ഇവിടെ എന്റെ ആവശ്യമേയുള്ളു … ” നവീൺ നിഷിനോട് പറഞ്ഞു …

” ഞാൻ പോവില്ല …..” നിവ എടുത്തടിച്ച പോലെ പറഞ്ഞു …

” നീ വരും ….. ” നിഷിൻ നിവയുടെ മുഖത്ത് നോക്കി .. നേർത്തതെങ്കിലും ആ ശബ്ദത്തിലൊരു ആജ്ഞയുണ്ടായിരുന്നു ..

വീണ ഈ നേരം വരെ അവളോടൊന്നും സംസാരിച്ചില്ല …

അപ്പൂസിന് ഹരിതയോ നവീണോ കൂടെ വേണമെന്ന് പിടിവാശിയൊന്നുമില്ലാത്തത് കൊണ്ട് രക്ഷയായിരുന്നു ….

നിഷിനും മയിയും നിവയും അപ്പൂസും അവരോട് പറഞ്ഞിട്ട് പോകാനിറങ്ങി .. നിഷിൻ നിവയുടെ കൈയിൽ ബലമായി പിടിച്ചിട്ടുണ്ടായിരുന്നു .. ഒരു പിടിവലിക്ക് ശ്രമിക്കരുതെന്ന് അവൻ താക്കീത് ചെയ്തു …

അവർ മുറി വിട്ടിറങ്ങി .. ലിഫ്റ്റ് വഴി താഴെ മെയിൻ എൻട്രൻസിൽ വന്നു … മയി പെട്ടന്ന് അവിടെ വിസിറ്റേർസ് ചെയറിലേക്ക് നോക്കി … പ്രദീപ് അവിടെ ഒരു ചെയറിലിരുന്ന് , മുന്നിലെ ചെയറിലേക്ക് തല വച്ച് കമിഴ്ന്നിരുന്ന് ഉറങ്ങുന്നത് മയി കണ്ടു … അവളുടെ മനസിൽ അവൻ പറഞ്ഞ കാര്യങ്ങളായിരുന്നു ….

* * * * * * * * * * *

വീട്ടിൽ വന്ന് ഡോർ തുറന്ന പാടെ നിവ മുകളിലേക്ക് കയറി ഓടി …

” നിഷിൻ വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ … ദോശ മാവ് കാണും .. ഞാൻ ഉണ്ടാക്കി തരാം … ” മയി പറഞ്ഞു …

” ഒന്നും വേണ്ട .. താൻ വന്ന് കിടക്ക് .. രാവിലെ പോകണം ഹോസ്പിറ്റലിലേക്ക് … നമ്മൾ ചെന്നാലെ അവർക്കാർക്കെങ്കിലും വരാൻ പറ്റൂ ….”

” എന്നാ മോളെ കൊണ്ട് പോയി കിടത്ത് .. ഞാൻ വരാം …..” പറഞ്ഞിട്ട് അപ്പൂസിനെ നിഷിന്റെ കൈയിലേക്ക് കൊടുത്തു .. അവൾ കാറിലിരുന്നേ ഉറക്കം പിടിച്ചിരുന്നു …

മയി റൂമിൽ നിന്ന് ഫോൺ എടുത്തു കൊണ് കിച്ചണിൽ വന്നു ….. പിന്നെ വെജിറ്റബിൾസ് എടുത്ത് വാഷ് ചെയ്ത് കട്ട് ചെയ്യാൻ വച്ചു ..

ശേഷം നിഷിൻ അവിടെയെങ്ങുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് പ്രദീപിനെ വിളിച്ചു സംസാരിച്ചു … വെജിറ്റബിൾസ് കട്ട് ചെയ്തു വച്ചിട്ടാണ് അവൾ റൂമിൽ വന്നത് ..

മയി നോക്കുമ്പോൾ അപ്പൂസ് നല്ല ഉറക്കമാണ് … നിഷിൻ അടുത്ത് കിടപ്പുണ്ട് .. അവൻ ഉറങ്ങിയോ ഇല്ലയോന്ന്
അവൾക്ക് മനസിലായില്ല .. റൂമിലെ ലൈറ്റ് കെടുത്തി ,ഒരു ഫാൻസി ബൾബ് തെളിച്ചിട്ട് മയി പുറത്തിറങ്ങി …

നിവയുടെ റൂമിൽ ചെന്ന് മുട്ടിവിളിച്ചു .. അവൾ ഡോർ തുറന്നില്ല …

” നിവാ …….” മയി ഉറക്കെ വിളിച്ചു …

അകത്ത് നിന്ന് പ്രതികരണമൊന്നും കേട്ടില്ല … മയി എത്ര വിളിച്ചിട്ടും അകത്ത് നിന്ന് നിവയുടെ ശബ്ദം വന്നില്ല .. അവൾക്കൊരു പേടി തോന്നി …

” നിവാ … ഡോർ തുറന്നില്ലേ ,ഞങ്ങളിത് പൊളിക്കും … ”

അവൾ നിഷിനെ വിളിക്കുക കൂടി ചെയ്തു …

മൂന്നാല് മിനിറ്റുകൾക്ക് ശേഷം , നിവ ഡോർ ഒരൽപം തുറന്നു , മുഖം മാത്രം പുറത്തേക്കിട്ട് നോക്കി …

” നിന്നെ എപ്പോഴേ വിളിക്കാ ….” മയി അവളോട് ദേഷ്യപ്പെട്ടു .. അവൾ പേടിച്ചു പോയിരുന്നു …

നിവ റിബലിനെപ്പോലെ നോക്കി നിന്നതേയുള്ളു …

” ഡോർ തുറക്ക് …” മയി ആ വാതിലിൽ തള്ളി …

നിവ കല്ല് പോലെ നിന്നു …

” ഡോർ തുറക്ക് നീ …..” മയി ആവർത്തിച്ചു ….

” ഇവിടെ കിടക്കണ്ട … എന്റെ റൂമിൽ നീ കയറി പോകരുത് … എന്റെ അച്ഛനെ കൊല്ലാറാക്കിയത് നീയൊരുത്തിയാ .. നീ ഒറ്റയൊരുത്തി .. ഞാൻ നിന്നോട് പറഞ്ഞതാ ,സമയമാകുമ്പോ ഞാൻ എല്ലാം വീട്ടിൽ പറഞ്ഞോളാന്ന് … ഞാൻ പറഞ്ഞിരുന്നേ എന്റെ അച്ഛന് ഒന്നും വരില്ലാരുന്നു .. നീ കള്ളിയാ… പക തീർക്കുവാ ഞങ്ങളോട് ….. ” നിവ ഒറ്റ ശ്വാസത്തിൽ അലറി …

മയിയുടെ മനസ് മരവിച്ചു … നിവ പറയുന്നതിനൊന്നും സാധാരണ വില കൊടുക്കാറില്ലാത്തതാണ് ..

ഇതിപ്പോ , ഉള്ളിന്റെയുള്ളിലെവിടെയോ താനാണ് കുറ്റക്കാരിയെന്നൊരു തോന്നൽ ഉണ്ടായിരുന്നു … അവളത്ര കൂടി പറഞ്ഞപ്പോൾ മയിക്കത് വല്ലാതെ മനസിനെ മഥിച്ചു …

ഈ നേരം വരെ ഈ വീട്ടിൽ മറ്റാരും തന്നെ കുറ്റപ്പെടുത്തിയില്ല … ഒരു പക്ഷെ മറ്റൊരു കുടുംബത്തിലായിരുന്നെങ്കിൽ , ശരിയും തെറ്റുമൊക്കെ എല്ലാവരും സൗകര്യപൂർവ്വം മറന്ന് കുറ്റം തന്റെ നേർക്ക് ആയേനേ ..

എന്നിട്ടുമിപ്പോൾ നിവയുടെ വാക്കുകൾ തന്നെ കുത്തിനോവിക്കുന്നു …

മയി അവളോട് വാശി പിടിക്കാൻ നിന്നില്ല … പതിയെ പിൻ വാങ്ങി .. അവളുടെ മുന്നിൽ നിവ ഡോർ കൊട്ടിയടച്ചു …

മയി , ബാൽക്കണിയിലേക്ക് നടന്നു .. ചൂരൽ കസേരയിൽ , കൈയിൽ മുഖം താങ്ങി അവളിരുന്നു …

തോളത്ത് ഒരു കൈപതിഞ്ഞപ്പോൾ അവൾ മുഖമുയർത്തി നോക്കി … .

നിഷിൻ ….!

” താൻ വിഷമിക്കണ്ട … തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് എനിക്കറിയാം ….” ആശ്വസിപ്പിക്കാനെന്ന പോലെ അവൻ പറഞ്ഞു …

എന്തുകൊണ്ടോ , ആ സമയത്ത് അവന്റെയാ വാക്കുകൾ അവൾക്കൊരു കരുത്തായിരുന്നു …

” വന്ന് കിടക്ക് ….. ” അവൻ വിളിച്ചു …

അവനെ ഒന്ന് നോക്കിയിട്ട് അവൾ എഴുന്നേറ്റ് കൂടെ ചെന്നു …

ബെഡ് റൂമിൽ കടന്നിട്ട് അവൾ ഡോറടച്ചു..

അപ്പൂസിന്റെ ഇരു വശത്തുമായി അവർ കിടന്നു ….

* * * * * * * * * * * * * * * *

പിറ്റേന്ന് , മയിക്കു മുന്നേ നിഷിനാണ് എഴുന്നേറ്റത് .. അവൻ ആദ്യം ഫോണെടുത്ത് നവീനെ വിളിച്ചു ..

ഇന്നലത്തെ പോലെ തന്നെ തുടരുന്നുവെന്ന് നവീൺ പറഞ്ഞു ..

നിഷിൻ എഴുന്നേറ്റ് കിച്ചണിൽ പോയി ..

മയി കണ്ണു തുറന്നു നോക്കുമ്പോൾ അപ്പൂസ് മാത്രമേ അരികിലുണ്ടായിരുന്നുള്ളു … അവൾ എഴുന്നേറ്റ് കുഞ്ഞിന്റെയടുത്ത്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story