ഗൗരി: ഭാഗം 35

ഗൗരി: ഭാഗം 35

നോവൽ

എഴുത്തുകാരി: രജിത പ്രദീപ്‌

കുറച്ച് നേരം കഴിഞ്ഞിട്ടും മാഷിൽ നിന്നും മറുപടി ഉണ്ടായില്ല

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് ഗംഗക്ക് മനസ്സിലായി

ഗംഗ തിരിച്ച് മുറിയിലേക്ക് പോയി

നീയെന്തൊക്കെയാണ് അച്ഛനോട് പറഞ്ഞത് ,കേട്ടിട്ട് എനിക്ക് വിറയൽവന്നു

അതിന് ഞാനെന്താ പറഞ്ഞത് ,ചേച്ചിക്ക് വിറയൽ വരാൻ മാത്രം ഞനൊന്നും പറഞ്ഞിട്ടില്ല ,അച്ഛന് വരുണേട്ടനെ ഇഷ്ടമല്ല അതാണ്

നീ വിഷമിക്കാതിരിക്ക് ഗംഗേ …..
അച്ഛന് ആലോചിക്കാൻ സമയം കൊടുക്ക്

ഇതിലെന്താ ചേച്ചി അച്ഛന് ഇത്ര ആലോചിക്കാൻ ,വരുണേട്ടനെ അച്ഛന് അറിയാവുന്നതല്ലേ ,ചേച്ചിയെ പെണ്ണ് കണാൻ വരുന്നൂന്ന് പറഞ്ഞപ്പോൾ അച്ഛൻ വരുണേട്ടനെയും വീട്ടുക്കാരെയും പറ്റി അന്വഷിച്ചതല്ലേ

നീയൊന്ന് സമാധാനിച്ച് ,ഞാൻ അച്ഛനോട് സംസാരിക്കാം

വേണ്ടാ… ആരും എനിക്ക് വേണ്ടി സംസാരിക്കണ്ട

ഗംഗക്ക് നല്ല വിഷമമുണ്ടെന്ന് ഗൗരിക്ക് മനസ്സിലായി

ഗൗരി വേഗം അച്ഛന്റെ അടുത്തേക്ക് ചെന്നു

അച്ഛാ……

മാഷ് ഗൗരിയെ നോക്കി

അച്ഛൻ ഒന്നും മറുപടി പറയാത്തത് കൊണ്ട് ഗംഗ ആകെ സങ്കടത്തിലാണ്

ഞാനെങ്ങനെയാണ് ഗൗരി മറുപടി പറയുകാ ,നടക്കാത്ത ഒരു കാര്യമാണിത് ,

അച്ഛനിങ്ങനെ പറയരുത് ,വരുണെട്ടനിൽ അച്ഛൻ കാണുന്ന കുറവ് എന്താണ്, ഗംഗക്ക് കിട്ടുന്ന ഒരു നല്ല ബന്ധമാണ്

വരുണിനല്ല മോളെ കുറവ് നമ്മുക്കാണ് ,അന്ന് അവര് പറഞ്ഞത് ഞാൻ മറന്നിട്ടില്ല
ഭ്രാന്തുള്ള വീട്ടിൽ നിന്നും അവർക്ക് പെണ്ണ് വേണ്ട എന്ന്

അച്ഛാ അത് ….
അച്ഛൻ വരുണേട്ടനെ തെറ്റിധരിച്ചതാണ്
അന്ന് അങ്ങനെ അവര് പറയാൻ കാരണം ശരത്ത് സാറായിരുന്നു
ഗൗരി കാര്യങ്ങൾ അച്ഛനോട് പറഞ്ഞു
ഗൗരി പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ മാഷിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി

അത് ഗംഗക്കുള്ള അച്ഛന്റ സമ്മതമാണെന്ന് ഗൗരിക്ക് മനസ്സിലായി

അച്ഛൻ വന്ന് അവളോട് സംസാരിക്ക്

മാഷിനെ കൂട്ടി ഗൗരി ഗംഗയുടെ അടുത്തേക്ക് ചെന്നു

ഗംഗേ …

അച്ഛനെ കണ്ടതും ഗംഗ എഴുന്നേറ്റിരുന്നു

മാഷ് ഗംഗയെ തന്നോട് ചേർത്ത് പിടിച്ചു

എന്റെ മോളുടെ സന്തോഷമാണ് അച്ഛന്റ സന്തോഷം

ഗംഗ കരഞ്ഞ് കൊണ്ട് അച്ഛനെ കെട്ടിപിടിച്ചു ..
*
ശരത്തേ നീ വീട്ടിലുണ്ടോ
വരുൺ ശരത്തിനെ വിളിച്ചു

ഉണ്ട്

നീ എന്റെ കൂടെ ഒരു സ്ഥലത്തേക്ക് വരണം

എവിടേക്ക്

അതൊക്കെയുണ്ട് നീ വേഗം റെഡിയാ വ് ,ഞാനിപ്പോ നിന്റെ വീട്ടിലേക്ക് വരാം ,ഞാൻ വീട്ടിലേക്ക് കയറണില്ല ഞാൻ അവിടെ എത്തുമ്പോൾ നിന്നെ വിളിക്കാം നീ ഇറങ്ങി വന്നാൽ മതി

എടാ വരുണേ നീ കളിക്കാതെ എവിടെക്കാണ് പോകുന്നതെന്ന് പറയ്

എന്റെ മോനെ കണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ ,ഒരു കാര്യം ഞാൻ നിനക്ക് ഉറപ്പ് തരാം നിനക്ക് കൂടി സന്തോഷമുള്ള കാര്യമാണിത്

ഓക്കെ , ഒരു കാര്യവും സസ്പെൻസിടാതെ പറയാൻ നിനക്കറിയില്ലല്ലോ

ആ … അതങ്ങനെ തന്നെയാണ് ,നീ എന്നോട് തർക്കത്തിന് നിൽക്കാതെ വേഗം റെഡിയാവാൻ നോക്ക്

ശരി …..

അര മണിക്കൂർ കഴിഞ്ഞപ്പോൾ വരുൺ ശരത്തിന്റെ വീടിന് മുൻപിലെത്തി

അഭിരാമി വീടിന്റെ മുൻവശത്ത് ഉണ്ടായിരുന്നു

വരുൺ കാറിൽ നിന്ന് ഇറങ്ങാത്തത് കണ്ടപ്പോൾ അഭി കാറിനടുത്തേക്ക് ചെന്നു

വരുണേ … നീയെന്താ കയറാത്തത്

അഭിയേട്ടത്തി ഞാനും ശരത്തും കൂടി ഒരു അത്യാവശ്യകാര്യത്തിന് പോവുകയാണ് ,പോയി വന്നിട്ട് വീട്ടിൽ കയറി പോയ കാര്യത്തിനെ പറ്റി വിശദമായി പറഞ്ഞിട്ടെ പോകൂ ,അതു മതീലേ

അതു മതി ,രണ്ടു വാനരന്മാരും കൂടി എവിടെക്കാണ് പോകുന്നതെന്ന് പറഞ്ഞൂടെ,, ആരെങ്കിലും പഞ്ഞിക്കിടുകയാണെങ്കിൽ എടുത്ത് കൊണ്ടു പോരണ്ടേ

ഓ…. അങ്ങനെ ….
അതോർത്ത് അഭിയേട്ടത്തി പേടിക്കണ്ടാട്ടോ ,ആരും ഞങ്ങളെ തല്ലില്ല

അപ്പോഴെക്കും ശരത്ത് വന്നു

ശരത്തേ ….

എന്താ ഏട്ടത്തി …

നിങ്ങളെവിടെക്കാണ് പോകുന്നത്

അതറില്ല എട്ടത്തി ..

ശരി നീയൊന്ന് ചിരിച്ചേ … എന്നിട്ട് പോയാൽ മതി

എന്റെ അഭിഏട്ടത്തി .. ഇത്രക്കിഷ്ടമാണോ ഇവന്റെ ചിരി …

അതല്ല കാരണം ,നിന്റെ കൂടെയല്ലേ വരുന്നത് ,തിരിച്ച് വരുമ്പോൾ ഇവന് പല്ലൊന്നും ഉണ്ടായില്ലെങ്കിലോ അതു കൊണ്ട് അവസാനമായി അവന്റെ ചിരിയൊന്ന് കാണാനാണ്
അഭിരാമി ചിരിച്ച് കൊണ്ട് പറഞ്ഞു

അഭിയേട്ടത്തി ദുഷ്ട്ടേ….
ഇതിന് മറുപടി വരുൺ മാധവ് തിരിച്ച് വന്നിട്ട് തരാട്ടോ

പോയിട്ട് വരാം ഏട്ടത്തി ….
ശരത്ത് അഭിരമിയോട് പറഞ്ഞു

*
വരുണേ …….
നമ്മളെവിടെക്കാണ് പോകുന്നത്

അതൊക്കെയുണ്ട് ,നീ എന്തെങ്കിലും ബേക്കറി കാണുമ്പോൾ എന്നോട് പറയണട്ടോ ,കുറച്ച് ലഡ്ഡു വാങ്ങണം

ലഡ്ഡു….

എന്താ നീ ലഡ്ഡൂന്ന് കേട്ടിട്ടില്ലേ, മധുരമുള്ള മഞ്ഞ കളറിലുള്ള ഉണ്ട പോലുള്ളത്

വരുണേ .. നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എനിക്കിപ്പോ ആ കാര്യത്തിൽ ഒരു സംശയമുണ്ട്

വരുൺ കാറ് നിറുത്തി

ശരത്തേ കുറച്ച് കഴിയുമ്പോൾ നിനക്ക് മനസ്സിലാവും കാര്യങ്ങൾ ,
ദേ ആ ബേക്കറിയിൽ നിന്നും ലഡ്ഡു വാങ്ങിയിട്ട് വായോ

ശരത്ത് പോയി ലഡ്ഡു വാങ്ങി വന്നു

കാറ് കുറച്ച് ദൂരം ഓടി

ടാ നീ ആർച്ചയുടെ വീട്ടിലേക്കാണോ പോകുന്നത്

അതെ

അതിന് ലഡ്ഡു വാങ്ങി പോകുന്നതെന്തിനാ

അത് നിനക്കറിയില്ലേ ശുഭകാര്യങ്ങൾ അറിയിക്കുമ്പോൾ മധുരം വിളമ്പണം

അല്ലാ നീയിപ്പോൾ എന്ത് ശുഭകാര്യമാണ് അറിയിക്കാൻ പോകുന്നത്

ദേ വീടെത്തി ,ഇനി നിന്റെ സംശങ്ങൾ ഒക്കെ മാറും

വരുണിന്റെ കാറ് കണ്ടതും ആർച്ച വേഗം വീടിനു പുറത്തേക്ക് വന്നു

വരുണിന്റെ കൂടെ ശരത്തിനെ കണ്ടപ്പോൾ ആർച്ചയുടെ മുഖം മങ്ങി

എന്താ ആർച്ചേ ഞങ്ങൾ വന്നത് ഇഷ്ടമായില്ലേ
അവളുടെ മുഖഭാവം കണ്ട് വരുൺ ചോദിച്ചു

അതിന് നമ്മുടെ ഇഷ്ടമൊക്കെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story