ഋതുസാഗരം: ഭാഗം 12

ഋതുസാഗരം: ഭാഗം 12

എഴുത്തുകാരി: മിഴി വർണ്ണ

“നിന്നോട് പറയാൻ ആണ് ഏറ്റവും പ്രശ്നം….അതു എനിക്ക്…..എനിക്ക്…..”
രുദ്രൻ ഒരല്പം പേടിയോടെ ആണെങ്കിലും തന്റെ ഉള്ളിൽ ഉള്ള ഇഷ്ടം ഋതുവിനോട് പറയാൻ തന്നെ തീരുമാനിച്ചു.ബൈക്ക് സൈഡ് അവൻ മെല്ലെ പറഞ്ഞു തുടങ്ങി.

“നിന്റെ +1 മുതലുള്ള കൂട്ടുകാരി ഇല്ലേ…ചഞ്ചല….എനിക്ക് ആ കൊച്ചിനെ…. ആ കൊച്ചിനെ ഭയങ്കര ഇഷ്ടം ആണ്.”

രുദ്രൻ പറഞ്ഞത് കേട്ടു ഋതു ഒരു നിമിഷം ഒന്നു ഞെട്ടി നിന്നു…അതിനു ശേഷം ഒന്നു പൊട്ടിചിരിക്കാൻ തോന്നി എങ്കിലും ചിരി കണ്ട്രോൾ ചെയ്തു കൊണ്ടു ഋതു ചോദിച്ചു.

“ഒക്കെ ഏട്ടനു ചഞ്ചലയെ ഇഷ്ടം ആണ്. പക്ഷേ ഇതു എന്നോട് പറയാൻ ഇത്ര പേടി എന്തിനാ?? ”

“പേടി എന്തിനാന്നോ??? എടി കുരുപ്പേ നിന്നെ മൂന്നു വയസ്സ് ഉള്ളപ്പോൾ മുതൽ കാണാൻ തുടങ്ങിയത് ആണ് ഞാൻ.

ഞാൻ അബദ്ധത്തിൽ പോലും എന്തേലും മണ്ടത്തരം പറഞ്ഞാൽ പോലും നീ പോയി ഋഷിയോടു പറഞ്ഞു കൊടുക്കും…. ഇതിപ്പോൾ പ്രണയത്തിന്റെ കേസ് അല്ലേ. സിംഗിൾ പാസങ്കേ സ്റ്റാറ്റസ്സും ഇട്ടു…അവന്മാരെ രണ്ടിനെയും 24×7 കളിയാക്കി നടക്കുന്ന എനിക്ക് പ്രേമം…അതും നിന്റെ കൂട്ടുകാരിയോട് പ്രേമം എന്നു അവർ അറിഞ്ഞാൽ ഉണ്ടല്ലോ എന്നെ കൊന്നു കൊലവിളിക്കും. ഇനി കഷ്ടകാലത്തിനു നിന്റെ കൂട്ടുകാരി റിജെക്ട് ചെയ്താൽ ജീവിതത്തകാലം മുഴുവൻ അവന്മാരുടെ കളിയാക്കാൽ സഹിക്കേണ്ടി വരും.

പിന്നെ രണ്ടാമത്തെ കാര്യം നിനക്ക് പ്രേമം എന്നു കേക്കുന്നതേ കലിപ്പ് ആണ്. അപ്പോൾ ഞാൻ നിന്റെ കൂട്ടുകാരിയെ ആണ് നോക്കുന്നതു എന്നു കൂടി കേട്ടാൽ നീ എന്നെ വെട്ടികീറില്ലേ??

ഇതൊക്കെ കൊണ്ടാണ് നിന്നോട് ഈ കാര്യം പറയാൻ എനിക്ക് ഇത്ര പേടി. മോളേ പ്ലീസ് ഹെല്പ് ചെയ്തില്ലേലും എനിക്ക് പണി തരരുത്..”

“എനിക്ക് പ്രേമം എന്നു കേക്കുന്നതു കലിപ്പ് ആണെന്ന് ഏട്ടാനോട് ആരാ പറഞ്ഞത്?? ജീവിതത്തിൽ പ്രണയിച്ചു കല്യാണം കഴിക്കണം എന്നത് എന്റെ വലിയൊരു ആഗ്രഹം ആണ്…. പക്ഷേ നടക്കാൻ ഒരു ചാൻസും ഇല്ല.

പിന്നെ ചഞ്ചല ഈ പ്രൊപോസൽ അക്‌സെപ്റ് ചെയ്താൽ ഋഷിയേട്ടനോട് പറയാല്ലോ അല്ലേ??? ”

“അതിനു ആ കൊച്ചു സമ്മതിക്കോ??? ഞാൻ അതിനെ ഒന്നു നേരെ നോക്കാറ് കൂടി ഇല്ല… വർഷത്തിൽ ഒരിക്കൽ സംസാരിച്ചാൽ ആയി. അതും ഒന്നോ രണ്ടോ വാക്കു.
സത്യം പറയാല്ലോ പെങ്ങളെ….സംസാരിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..അവളെ കാണുമ്പോൾ ഹാർട്ട്‌ ഇപ്പോൾ പൊട്ടും എന്നപോൽ മിടിക്കാൻ തുടങ്ങും. പിന്നെ തൊണ്ടവരണ്ടിട്ട് ശബ്ദം പോലും പുറത്തു വരൂല. അതോണ്ടാ അവൾ എന്തേലും ചോദിച്ചാൽ ഞാൻ നിന്റെ മുഖത്തു നോക്കി മറുപടി പറയുന്നതു.
ഇങ്ങനെ ഉള്ള എന്നെ അവൾ എങ്ങനെ സ്നേഹിക്കാൻ ആണ്…പിന്നെ എന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ മോൾക്ക്‌ അറിയുന്നത് അല്ലേ?? ”

“ഇതൊന്നും വലിയ പ്രശ്നങ്ങൾ അല്ല…. ചേട്ടന്റെ സ്വഭാവം ഒക്കെ അവൾക്കു അറിയുന്നത് ആണ്. വീട്ടിലെ കാര്യങ്ങളും അവൾക്കു അറിയാം.”

“ആ കൊച്ചിനു എന്റെ വീട്ടിലെ കാര്യം എങ്ങനെ അറിയാം?? ”

“അയ്യോ….പറയുന്ന കേട്ടാൽ തോന്നും അവൾ അന്റാർട്ടിക്കയിൽ ആണ് താമസിക്കുന്നതു എന്നു. അവളും നമ്മുടെ നാട്ടുകാരി തന്നെ അല്ലെ.”

“ശ്ശേ…അതു ശരി ആണല്ലോ. അവളുടെ അമ്മയും എന്റെ അമ്മയും ഒക്കെ പരിചയക്കാരും ആണ്. ഞാൻ അതങ്ങ് മറന്നു പോയി.”

“മ്മ്…ഓർമശക്തി എന്നു പറയുന്ന സാധനം ഏട്ടന് പണ്ടേ ഇല്ലല്ലോ….അതൊക്കെ വിട് ഞാൻ വേറെ ഒരു കാര്യം ചോദിക്കട്ടെ. ഈ ഇഷ്ടം എപ്പോൾ തുടങ്ങിയതാ???”

“അതു….അവളെ നിന്റെ കൂടെ ആദ്യം കണ്ടപ്പോൾ മനസ്സിൽ കേറിയതാ….അവൾ പത്തു കഴിഞ്ഞിട്ട് അല്ലേ ഇങ്ങോട്ട് സ്ഥലം മാറി വന്നതും നിന്റെ കൂട്ടുകാരി ആയതും ഒക്കെ. ”

“ഓഹ്…ഡീറ്റെയിൽസ് മുഴുവൻ തപ്പി എടുത്തു വെച്ചിരിക്കുവാ കൊച്ചു കള്ളൻ… ജാതകവും ഒപ്പിച്ചു എടുത്തു കാണാല്ലോ അപ്പോൾ. ”

“കണ്ടോ….നീ കളിയാക്കുന്നു. ഇതാണ് ഞാൻ നിന്നോട് ഈ കാര്യം പറയാൻ പേടിച്ചതു. ഞാൻ വിചാരിച്ചു നിനക്ക് എങ്കിലും എന്റെ ഫീലിംഗ്സ് മനസിലാകും എന്നു. ”

“അയ്യോ…. ഞാൻ കളിയാക്കുന്നില്ലേ. അവൾക്കു പത്തിൽ പഠിക്കുമ്പോൾ ഒരു തേപ്പ് കിട്ടിയിട്ട് ഉണ്ട്‌. അതിനുശേഷം ‘വേറെ പ്രണയം’ ഒന്നും ഇല്ലാത്തതു കൊണ്ടും….ആൾക്ക് വേറെ അവകാശികൾ ഇല്ലാത്തതു കൊണ്ടും ഞാൻ ഹെല്പ് ചെയ്യാം. പക്ഷേ ഇതുകൊണ്ടു എനിക്ക് എന്താ ഉപയോഗം?? നിങ്ങളുടെ പ്രണയം പൂത്തുലയാൻ ഞാൻ ഹംസം ആയാൽ പകരം എനിക്ക് എന്തു കിട്ടും?? ”

“ടി കുരുപ്പേ….നീ അവസരം മുതലെടുക്കുകയാണല്ലേ…ആവിശ്യക്കാരൻ ഞാൻ അല്ലേ! അതോണ്ട് സാരമില്ല. എന്റെ പെണ്ണിനെ എനിക്ക് കിട്ടിയാൽ നീ ചോദിക്കുന്നതു എന്തും ഞാൻ തരും. അത്രയ്ക്ക് ഇഷ്ടം ആണ് എനിക്ക് അവളെ. വെറുതെ പ്രേമിച്ചു കളയാൻ അല്ല. എന്റെ ജീവന്റെ പാതി ആക്കാൻ തന്നെയാണ്.”

“ഞാൻ ചോദിക്കുന്നതു എന്തും തരുമല്ലേ?? ലാസ്റ്റ് വാക്കു മാറോ?? ”

“ഇല്ല….ഈ രുദ്രനു ഒറ്റ വാക്കേ ഉള്ളൂ. എന്റെ പെണ്ണിനെ സ്വന്തം ആകാൻ നീ എന്നെ സഹായിച്ചാൽ നീ ചോദിക്കുന്നതെന്തും ഞാൻ തരും. ”

“ഒക്കെ ഡീൽ….ഞാൻ ഒന്നു ശ്രമിച്ചു നോക്കാം.”

ഋതു ശ്രമിക്കാം എന്നു പറഞ്ഞപ്പോൾ തന്നെ രുദ്രനു പകുതി സമാധാനമായി. കാരണം ഋതുവിന്റെ ഭാഷയിൽ ശ്രമിക്കാം എന്നു വെച്ചാൽ എന്തു ചെയ്തിട്ട് ആണേലും അതു നടത്താം എന്നു ആണെന്ന് അവനു നന്നായി അറിയാം. പെട്ടന്ന് ആണ് ഋതുവിന്റെ ഫോൺ റിങ് ചെയ്തത്…”Chanjala calling”. ഋതു ഫോൺ എടുത്തു.

“ഹാ എന്തൊരു ടൈമിംഗ് ആണ് പെണ്ണെ നിനക്ക്…..അതു ഒന്നും ഇല്ല….ഓഹ് കെടന്ന് പെടയ്ക്കണ്ട. ഞാൻ വന്നിട്ട് കാര്യം പറയാം. അല്ല നീ എന്താ വിളിച്ചേ??….ഫസ്റ്റ് ഹൗർ ഫ്രീ ആണോ?…. രക്ഷപെട്ടു, ഇനി ഓടിപ്പിടച്ചു വരണ്ടല്ലോ…..ആഹ് പിന്നെ ഞാൻ ഒരു പതിനഞ്ചു മിനിട്ടിനു ഉള്ളിൽ അവിടെ എത്തും. നീ കോളേജ് ഗേറ്റിനു പുറത്തുള്ള ബേക്കറിക്കടുത്തു വരണം…..കാര്യം ഒക്കെ വന്നിട്ട് പറയാൻ. ആഹ് പിന്നെ ബാക്കി ആരെയും കൂടെ കൂട്ടണ്ട. അവരോട് കാര്യം ഞാൻ പിന്നെ പറഞ്ഞോളാം….ഷാർപ്പ് ടൈമിനു പുറത്തു വന്നോണം. അല്ലേൽ പൊന്നു മോളെ നിന്റെ മറ്റേ സീക്രെട് നാട്ടുകാർ മൊത്തവും അറിയും…..ആഹ് ഗുഡ് ഗേൾ….bye”

“എന്തിനാടി കാന്താരി എന്റെ പെണ്ണ് വിളിച്ചത്?? ”

“ആഹ് എന്റെ പെണ്ണോ?? സംഭവം സെറ്റ് ആക്കിയില്ല. അതിനും മുന്നേ എന്റെ പെണ്ണ് ഒക്കെ ആയി അല്ലെ…..മ്മ് നടക്കട്ടെ…. ഫസ്റ്റ് ഹൗർ ഫ്രീ ആണ്. അതോണ്ട് ടെൻഷൻ അടിക്കാതെ വന്നാൽ മതീന്ന് പറയാൻ വിളിച്ചതാ ചേട്ടന്റെ പെണ്ണ്…പിന്നെ നിങ്ങളുടെ ലവ് സ്റ്റോറി ഇന്നു തന്നെ സെറ്റ് ആകാൻ ആണ് അവളോട്‌ ബേക്കറിയിൽ വരാൻ പറഞ്ഞത്. ഒരു നാരങ്ങവെള്ളം വാങ്ങി തരാൻ ഉള്ള കാശ് എങ്കിലും എന്റെ പുന്നാര ഏട്ടന്റെ പോക്കറ്റിൽ ഉണ്ടോ?? ”

“കാശ് ഒക്കെ ഉണ്ട്‌…..പക്ഷേ ഇന്ന് തന്നെ വേണോ??? എനിക്ക് കൈയും കാലും വിറയ്ക്കുന്നുടി. പിന്നെ എന്റേൽ ഇപ്പോൾ റോസാപ്പൂവും മോതിരവും ഒന്നും ഇല്ല.”

“റോസാപ്പൂവ് അല്ല ചെമ്പരത്തി പൂവ്….വയസ്സിനു മൂത്ത ചേട്ടൻ ആയിപോയി. അല്ലേൽ ഞാൻ വല്ലോം വിളിച്ചു പറഞ്ഞേനെ. റോസാപ്പൂവും മോതിരവും ഒക്കെ സിനിമയിൽ… ഇതു ജീവിതം. അവിടെ ഇതൊന്നും ഇല്ലേലും സാരമില്ല.

തന്റെടത്തോടെ കണ്ണിൽ നോക്കി ഇഷ്ടം പറയുന്ന ആമ്പിള്ളേരെ ഏതൊരു പെണ്ണിനും ഇഷ്ടപ്പെടുന്നതു…അല്ലാണ്ട് ദാ ഇതുപോലെ നാണിച്ചു നഖം കടിച്ചു തിന്നുന്ന ടൈപ്പ് അല്ല. അവന്റെ കണ്ണിൽ തെളിയണം അവളോടുള്ള അവന്റെ പ്രണയവും അതിന്റെ തീവ്രതയും. വേറെ അവകാശികൾ ഒന്നും ഇല്ലാത്ത പ്രണയവിരോധി അല്ലാത്ത ഏതൊരു പെണ്ണും ഇതിൽ ഇമ്പ്രെസ്സ് ആകും. പിന്നെ കുറച്ചു നാളു വട്ടം കറക്കും. അതു നമ്മൾ ഒന്നു ടെസ്റ്റ്‌ ചെയ്യുന്നത് ആണ്.
So don’t worry ഞാൻ എല്ലാം പൊളിച്ചു അടുക്കും.”

“ലാസ്റ്റ് നീ പൊളിച്ചു കൈയിൽ തരോഡേയ്??? പിന്നെ നീ ഫോണിൽ ഇപ്പോൾ എന്തോ സെക്രീറ്റിന്റെ കാര്യം പറഞ്ഞില്ലേ. എന്താ അതു??? ”

“ആഹ് അതൊക്കെ പറയാം…. ആദ്യം മോൻ വണ്ടി എടുക്ക്. നമുക്ക് ഒരു പ്രണയമഴ ഒക്കെ പെയ്യിക്കണ്ടേ ചേട്ടാ..”

വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ ഒരുങ്ങുമ്പോൾ ആണ് ഒരു പ്രായമുള്ള കൈനോട്ടക്കാരി അവരുടെ അടുത്ത് എത്തിയത്. അവരുടെ ഒക്കത്ത് ഒരു കുഞ്ഞു ഉണ്ടായിരുന്നു…കുഞ്ഞിനെ കണ്ടു ഋതു ബാഗിൽ നിന്നും കുറച്ചു ചോക്ലേറ്റ്സ്സ് എടുത്തു നൽകി. കുഞ്ഞിനു എന്തെങ്കിലും വാങ്ങിക്കൊടുക്കാനായി ആ കൈനോട്ടക്കാരിക്ക് കുറച്ചു പൈസയും നൽകി. പക്ഷേ എന്തുകൊണ്ടോ ആ പണം അവർ വാങ്ങിയില്ല….ഋതുവിനെ കണ്ടു അവരുടെ മുഖത്തു വല്ലാത്തൊരു ദുഃഖം നിഴലിട്ടു.

രുദ്രേട്ടാ….വണ്ടിയെടുക്ക്…. ചഞ്ചല കാത്തുനിൽക്കുകയായിരിക്കും.”

ഋതു പറഞ്ഞത് കേട്ട് രുദ്രൻ വണ്ടി എടുത്തു…അപ്പോഴും പിറകിൽ നിന്നു ആ അമ്മുമ്മ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ആ മുഖത്തു സഹതാപമായിരുന്നു നിഴലിട്ടത്…ആ ചുണ്ടുകൾ മന്ത്രിച്ചു…

“പാവം കുട്ടി!…..ആ കുഞ്ഞിന്റെ ജീവന് കാവലായി നീ തന്നെ നിൽക്കണേ മഹാദേവാ…”

ഋതു എപ്പോഴത്തെയും പോലെ വണ്ടിയുടെ പിറകെ ഇരുന്നു കുറുമ്പുകൾ കാണിച്ചു കൊണ്ടേ ഇരുന്നു. ഇതെല്ലാം കണ്ണാടിയിലൂടെ ഒരു പുഞ്ചിരിയോടെ രുദ്രൻ കാണുന്നുണ്ടായിരുന്നു…

*****************

അധികം വൈകാതെ ഇരുവരും കോളേജിനു അടുത്തു എത്തി. അവിടെ ബേക്കറിക്കു ഫ്രണ്ടിൽ ചഞ്ചല അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“എന്താ ഋതു…..എന്തിനാ എന്നോട് ഒറ്റയ്ക്ക് ഇവിടെ വരാൻ പറഞ്ഞത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ?? ”

“നീ ഒന്നു പിടയ്ക്കാതെ നിക്ക് പെണ്ണേ….ആദ്യം നമുക്ക് ഓരോ നാരങ്ങവെള്ളം കുടിക്കാം. എന്നിട്ട് ആകാം ബാക്കി ഒക്കെ”

അതും പറഞ്ഞു ഋതു ബേക്കറിയിലേക്ക് കേറി….ഇതെന്തു ജന്മം എന്ന ഭാവത്തോടെ പുറകെ ചഞ്ചലയും രുദ്രനും ബേക്കറിയിലേക്ക് കയറി. ഋതു ആണെങ്കിൽ കടയിൽ കേറി അവളുടെ ഫേവറൈറ്റ് ഐസ്ക്രീം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story