ഗൗരി: ഭാഗം 36

ഗൗരി: ഭാഗം 36

നോവൽ

എഴുത്തുകാരി: രജിത പ്രദീപ്‌

ഗൗരി യുടെ ഫോട്ടോ കണ്ട് ഗുപ്ത ന്റെ മുഖവൊന്ന് വലിഞ്ഞ്മുറുകി

ഗുപ്തൻ സുധയെ വിളിച്ചു

ഈ പെൺകുട്ടി ആരാ ആന്റി ,ഇവളുമായി ആൻറിക്ക് എന്താ പ്രശ്നം ,ഇവളത്ര ഭയങ്കരിയാണോ കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നല്ലോ

കാണുന്ന പോലെയല്ല മഹാ അഹംങ്കാരിയാണ്, പുരുഷൻമാരെ അവൾ പെട്ടെന്ന് വലയിലാക്കും

ആന്റി പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല, അതിനിവളെ കൊല്ലുന്നതെന്തിനാ

ആർച്ചക്ക് ഇഷ്ടമുള്ള പയ്യനെ അവൾ തട്ടിയെടുത്തു ,എന്റെ മോള് ആകെ സങ്കടത്തിലാണ് ,അവൾക്ക് അവനെ ഭയങ്കര ഇഷ്ടമാണ് ,അവളുടെ ആ ആഗ്രഹം എനിക്ക് നടത്തി കൊടുക്കണം ,ഇവള് ജീവിച്ചിരുന്നാൽ അത് ഒരിക്കലും നടക്കില്ല ,അതു കൊണ്ടാണ് ഞാനിങ്ങനെയൊരു തിരുമാനം എടുത്തത് ,നീയാകുമ്പോൾ മറ്റുള്ള പേടി വേണ്ടല്ലോ

ഓക്കെ ആന്റി ഞാൻ കാര്യങ്ങളൊക്കെ സെറ്റാക്കിയിട്ട് വിളിക്കാം

ആ അതു മതി ,നീ സമയമെടുത്തോ പക്ഷെ അവളെ എത്രയും പെട്ടെന്ന് തീർത്തു തരണം

ആൻറി ഒന്നും കൊണ്ടും പേടിക്കണ്ട എത്രയും പെട്ടെന്ന് കാര്യങ്ങൾക്ക് ഒരു നീക്ക് പോക്ക് ഉണ്ടാക്കാം

ശരീടാ ,നീയൊരു ദിവസം ഇവിടെ ക്കൊക്കെ വായോ

വരാം ആൻറി എത്രയും പെട്ടെന്ന് തന്നെ ആന്റിക്ക് ഒരു സന്തോഷ വാർത്തയുമായി ഞാൻ വരും

പിന്നെ ആന്റി കുറച്ച് കാശ് അഡ്വാൻസ് വേണം
ഒരു രണ്ടു ലക്ഷം രൂപ

രണ്ടു ലക്ഷമോ

അതിത്ര വലിയ തുകയൊന്നുമല്ല ആന്റി ,അവർക്ക് കൊടുക്കാനാണ് ,എന്നാലാണ് കാര്യങ്ങൾക്കൊക്കെ ഒരു സ്പീഡ് ഉണ്ടാവൂ

ശരി നിന്റെ അക്കൗണ്ട് നമ്പർ സെന്റ് ചെയ്യ്

ഓക്കെ ആന്റി ,അപ്പോ എല്ലാം പറഞ്ഞപോലെ

*
സുധ ഒരു വിജയിയെ പോലെ ചിരിച്ചു

എന്താ മമ്മി ആ ഗുണ്ട എന്താ പറഞ്ഞത്

അവൻ കേൾക്കണ്ട ഗുണ്ട എന്ന് വിളിക്കുന്നത്

അത് കൊള്ളാം ഗുണ്ടയെ പിന്നെ എന്തു വിളിക്കണം, മമ്മിയെന്തിനാ ഇത്രക്കും സോഫ്റ്റ് ആയി അവനോട് സംയിരിക്കുന്നത് ,

അവൻ എന്റെ ആങ്ങളയുടെ മകനല്ലേ ,അവൻ ഇങ്ങനെ ആയി ന്ന് കരുതി എനിക്കങ്ങനെ തള്ളി കളയാൻ പറ്റോ

തള്ളികളയണ്ടാ

അവൻ ഇങ്ങനെ ആയത് കൊണ്ട് നിനക്ക് ഉപകാരമായില്ലേ

ഉപകാരം ഉപദ്രവമാവാതിരുന്നാൽ മതി ,എന്നിട്ട് വല്ലതും നടക്കുമോ എന്താ പറഞ്ഞത്

അതൊക്കെ അവൻ ഏറ്റു, ഇനി അവളുടെ ദേഹത്ത് റീത്ത് വക്കാൻ പോയാൽ മതി
ഇപ്പോ നിന്റെ മമ്മിയെ പറ്റി നിനക്ക് എന്തു തോന്നുന്നു

അമ്പത് ശതമാനം ഓക്കെയാണ് ബാക്കി അമ്പത് റീത്ത് വച്ചിട്ട്

നിന്റെ ഇഷ്ടത്തിന് വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നത് ,ഇതിനെക്കാളും നല്ലൊരു ബന്ധം നമുക്ക് കിട്ടിയേനെ നമ്മുടെ നിലക്കും വിലക്കും ഒത്ത ഒരു ബന്ധം

എനിക്കിതു മതി ,എനിക്ക് വേണം ശരത്തിനെ അവളെ കൊന്നിട്ടായാലും എന്റെ മമ്മിയത് എനിക്ക് നേടി തരും അതെനിക്കുറപ്പായി
പിന്നെ കല്യാണം കഴിഞ്ഞാൽ ശരത്തിനോട് ഇവിടെ നിൽക്കാൻ പറയാം ,എനിക്ക് വയ്യാ ആ ദരിദ്രവാസിയൊടൊപ്പം അവിടെ കഴിയാൻ
അഭിരാമിയെ ഉദ്ദേശ്ശിച്ചാണ് ആർച്ച അതു പറഞ്ഞത്

അത് മതി നീ ഞങ്ങൾക്ക് ഒറ്റ മകളാണ് അപ്പോ നീ എന്നും ഞങ്ങളുടെ ഒപ്പം ഉണ്ടാവണം

കല്യാണമൊന്ന് നടക്കട്ടെ മമ്മി ,ശരത്തിന്റെ കാര്യം എനിക്ക് വിട്ടേക്കു

*
ചേച്ചി ……ഗൗരി ….

എന്താ ഗംഗേ നീയിങ്ങനെ കിടന്ന് കാറുന്നത്

അമ്മേ ചേച്ചിയെവിടെ ….

ഗൗരി ഗീതേച്ചിയോട് സംസാരിക്കുന്നു ,ഇപ്പോ എന്തിനാ നീ അവളെ വിളിക്കുന്നത്

അത് ശരത്ത് സാറ് കുറെ നേരമായി വിളിക്കുന്നു ,ചേച്ചിയെ വിളിച്ചിട്ട് കിട്ടാതെ ദേ എന്നെ വിളിച്ചു

എന്തിനാ ഗംഗേ ഇങ്ങനെ ഒച്ച വക്കുന്നത് ,ഗീതേച്ചി ചോദിച്ചു ഗംഗക്ക് എന്താ പറ്റിയ തെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ഗംഗ ഇപ്പോ നിലത്തൊന്നുമല്ല അവളിപ്പോ സന്തോഷം കൊണ്ട് പറക്കുകയാണെന്ന്

എന്തിനാടീ ചേച്ചീ നീയങ്ങനെ പറഞ്ഞത് ഗീതേച്ചി ഇപ്പോ എന്നെ പറ്റി എന്തു കരുതിയിട്ടുണ്ടാവും ശ്ശോ നാണക്കേടായി

നീ വിഷമിക്കണ്ടാ ഞാൻ വെറുതെ പറഞ്ഞതാ

എനിക്കറിയാം എന്റെ ചേച്ചി എന്റെ ഭാഗത്തെ നിൽക്കൂന്ന്

അത് കൊള്ളാം ഇപ്പോ രണ്ടും സെറ്റായല്ലോ

അതെ ഞങ്ങളങ്ങനെ യാണ് അതുകൊണ്ടാണല്ലോ ഞങ്ങൾക്ക് ഒരേ വീട്ടിലേക്ക് പോകാൻ പറ്റിയത്
ഗംഗ സന്തോഷത്തോടെ പറഞ്ഞു

അപ്പോഴെക്കും ഗൗരിയുടെ ഫോൺ പിന്നെയും റിംഗ് ചെയ്തു

ദേ ശരത്തേട്ടനാണ്

ഗൗരി ഓടി പോയി ഫോണെടുത്തു

ഹലോ

താനെന്താടോ മൂക്കൂത്തി ഫോണെടുക്കാത്തത് ,ഞാനെത്ര നേരമായി വിളിക്കുന്നു
തന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ഞാൻ ഗംഗയെ വിളിച്ചു

അവള് പറഞ്ഞു

എന്നാലും ഗംഗയെ സമ്മതിച്ചു ,മാഷിനെ കൊണ്ടു സമ്മതിപ്പിച്ചല്ലോ
അങ്ങനെ വേണം പെൺകുട്ടികളായാൽ സ്വന്തം കാലിൽ നിൽക്കണം ധൈര്യശാലി ആയിരിക്കണം ,അല്ലാതെ തന്നെ പോലെ തൊട്ടാവാടീ ആവരുത്

എന്നാ ഒരു കാര്യം ചെയ്യ് ആ ഫൂലൻ ദേവിയെ കല്യാണം കഴിക്കാലോ നല്ല ധൈര്യശാലിയാണവര്
ഗൗരി കപട ദേഷ്യത്തോടെ പറഞ്ഞു

ആഹാ … എന്റെ തൊട്ടാവാടീക്ക് ദേഷ്യം വന്നോ ,എന്നാൽ കേട്ടോ എനിക്ക് ഈ തൊട്ടാവാടീയായ മൂക്കുത്തിയെ മതി

വേണ്ട എവിടെന്നെലും ഒരു ധൈര്യമുള്ള പെണ്ണിനെ കണ്ടു പിടിച്ചോട്ടോ

എടോ ഞാനൊരു തമാശ പറഞ്ഞതാണ് ,അതിപ്പോ താൻ കാര്യമാക്കിയോ ,താനാള് കൊള്ളാലോ ,താൻ പറഞ്ഞതല്ലേ അനുസരിച്ചില്ലെന്ന് വേണ്ടാ കണ്ടു പിടിക്കാം നല്ല ധൈര്യശാലിയായ പെൺകുട്ടിയെ, ഇപ്പൊ ഞാൻ വിളിച്ചത് കാര്യം പറയട്ടെ
സൺഡേ തനിക്ക് ഉടുക്കാനുള്ള സാരി നമ്മുക്ക് രണ്ടു പേർക്കും കൂടി പോയി വാങ്ങാം ,നാളെ ക്ലാസ്സ്കഴിഞ്ഞ് ശ്യാമേട്ടന്റെ ഷോപ്പിലേക്ക് വന്നാൽ മതി

അത് വേണ്ട ഞാൻ വരില്ല ,ഷോപ്പിലുള്ളവരൊക്കെ കാണില്ലേ

അതിനെന്താ ,എന്നായാലും അവര് കാണേണ്ടതല്ലേ

ഞാൻ ….

താനിനി ഒന്നും പറയണ്ടാ നാളെ വൈകീട്ട് ഷോപ്പിലേക്ക് വായോ

വരാം

പിന്നെ …..

എന്താ..

പിന്നെ ഞാനിന്ന് ആർച്ചയുടെ വീട്ടിൽ പോയിരുന്നു വരുണിന്റെ കൂടെ പോയതാണ്, വരുണിന്റെയും ഗംഗയുടെയും കാര്യം പറഞ്ഞു

എന്നിട്ട് ,ആർച്ചക്കിപ്പോ എന്നോട് ഒന്നുകൂടി ദേഷ്യം ആയിട്ടുണ്ടാവും

താനെന്തിനാ അവളെ പറ്റി ഓർത്ത് ടെൻഷൻ അടിക്കുന്നത്, ഇന്നത്തെ ഞങ്ങളുടെ പ്രവൃത്തി അമ്മക്കും മോൾക്കും ഷോക്കായി

അവിടെ പോയി അങ്ങനെയൊന്നും പറയണ്ടായിരുന്നു

അതൊന്നും സാരമില്ല ഞങ്ങൾക്ക് നല്ല സന്തോഷമായി

സന്തോഷം കണാട്ടോ നാളെ ആർച്ച എന്തെങ്കിലും പണിയുമായി വരും

അങ്ങനെയൊന്നും ഉണ്ടാവില്ല ,ഓല പാമ്പ് കാണിച്ചു പേടിപ്പിക്കുന്നതാണ് ,താനിനി അതോർത്ത് വിഷമിക്കണ്ടാട്ടോ

ഒരു മൂളലായിരുന്നു ഗൗരിയുടെ മറുപടി

മൂക്കുത്തി ……
ശരത്തിന്റെ ശബ്ദം നേർത്തിരുന്നു ,അവന്റെ നിശ്വാസം ഗൗരിക്ക് ഫോണിലൂടെ കേൾക്കാമായിരുന്നു

തന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ട്ടോ …..

എനിക്കും …..

അവനെ ഒന്നു കാണണമെന്നവൾക്ക് തോന്നി
വീഡിയോ കോള് ചെയ്യാൻ പലവട്ടം സാറ് പറഞ്ഞതാണ് പക്ഷേ എന്തോ ….
അച്ഛനും അമ്മയും ഗംഗയും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story