ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25

എഴുത്തുകാരി: അമൃത അജയൻ

നിഷിനെ യാത്രയാക്കിയിട്ട് മയി തിരിച്ചു വരുമ്പോൾ പ്രദീപിനെ കണ്ടു ..

” അമ്മയ്ക്കെങ്ങനെയുണ്ട് പ്രദീപ് ..?” അവൾ ചോദിച്ചു ..

” റൂമിലേക്ക് മാറ്റി ….”

” ആണോ … അച്ഛനെയും മാറ്റി … ”

” ഞാൻ കണ്ടിരുന്നു … ” അവൻ ചിരിച്ചു ..

” അമ്മയെ കാണാൻ വരണമെന്നുണ്ട് .. ” മയി പറഞ്ഞു ..

” നിമിഷ വന്നിട്ടുണ്ട് … ” പ്രദീപ് പറഞ്ഞു ..

നിമിഷ … അവന്റെ ഭാര്യ ..

” ഇപ്പോ എന്തായാലും ഞാൻ വരുന്നില്ല .. നാളെയോ മറ്റോ വരാം …” മയി പറഞ്ഞു ..

” ഞാനെന്നാ ചെല്ലട്ടെ …. ” അൽപ സമയങ്ങൾ കൂടി അവന്റെയടുത്ത് നിന്ന് സംസാരിച്ച ശേഷം അവൾ ചോദിച്ചു ..

” ങും ….” അവൻ മൂളി ..

അവൾ നടന്നകലുന്നത് നോക്കി പ്രദീപ് നിന്നു …

എന്റെ നഷ്ടം … എന്റെ മാത്രം നഷ്ടം ….

അവന്റെ മനസ് മന്ത്രിച്ചു …

* * * * * * * * * *

മയി വരുമ്പോൾ റൂമിൽ നവീണുണ്ടായിരുന്നു ….

” മയി …. വാ … നിങ്ങളെ വീട്ടിലാക്കി , ഒന്ന് മയങ്ങിയിട്ട് ഞാൻ തിരിച്ചു വരാം ….” നിഷിൻ പറഞ്ഞു ..

” ഹരിതേടത്തി വേണമെങ്കിൽ വീട്ടിലേക്ക് പൊയ്ക്കോ … ഞാനിവിടെ നിന്നോളാം…… ” മയി പറഞ്ഞു …

ഹരിത പെട്ടന്ന് നിവയെ നോക്കി .. അപ്പോൾ മയിക്കും കാര്യം മനസിലായി ..

താനിവിടെ നിന്നാൽ വീട്ടിൽ നിവ തനിച്ചാകും .. നവീൺ തിരിച്ചു വന്നാൽ പിന്നെ അവൾ ഹരിത പറഞ്ഞാലൊട്ട് അനുസരിക്കുകയുമില്ല …

” മയി പൊയ്ക്കോ … ഇവിടെ ഞാനും അമ്മേം നിക്കാം … ” ഹരിത പറഞ്ഞു ..

മയി തലയാട്ടിയിട്ട് ,പോയി ബെഡിൽ കിടന്നുറങ്ങുന്ന അപ്പൂസിനെ എടുത്തു ..

” വാവേ .. വാ പോകാം …..” മയി നിവയെ വിളിച്ചു കൊണ്ട് മുറി വിട്ടിറങ്ങി …

നവീൺ ഹരിതയോട് എന്തോ പറഞ്ഞിട്ട് അവർക്കൊപ്പമിറങ്ങി ..

* * * * * * * * * *

” കണ്ണേട്ടനെപ്പോഴാ തിരിച്ചു പോകുന്നേ … ” വീട്ടിലെത്തിയപ്പോൾ മയി ചോദിച്ചു ..

” ഞാനൊരു നാല് മണിയാകുമ്പോൾ പോകും ….”

” മോളെ ഞങ്ങടെ കൂടെ കിടത്തിയേക്കട്ടെ … ”

” ങും … ”

അപ്പോഴേക്കും നിവ മുകളിലേക്ക് കയറി പോയി …..

നവീൻ അവൾ കയറിപ്പോകുന്നത് തന്നെ നോക്കി നിന്നു …

” അവളെ ഡോക്ടറെ കാണിക്കണം .. ഇപ്പോ അതുകൂടി പറഞ്ഞാൽ അമ്മേടെ കാര്യമാണ് … ” നവീൺ നിരാശയോടെ പറഞ്ഞു ..

” അമ്മയോട് തത്ക്കാലം പറയണ്ട .. അവളുടെ കൂടെ ഞാൻ വരാം ….” മയി പറഞ്ഞു …

” ഡോക്ടറോട് ഞാൻ സംസാരിച്ചിട്ട് പറയാം … ”

” കണ്ണേട്ടനോട് നിഷിൻ എല്ലാം പറഞ്ഞിരുന്നില്ലേ ….. ഞാനവളെ ഹോട്ടലിൽ വച്ച് കണ്ടതടക്കം …”

” ഉവ്വ് ….” നവീൺ മയിയെ നോക്കി ..

” എനിക്കാ ഗ്രൂപ്പിനെ കണ്ടിട്ട് ഡ്രഗ്‌ കാരിയേർസ് ആണോന്ന് സംശയമുണ്ട് … അങ്ങനെയാണെങ്കിൽ അവൾ കോളേജിൽ ചെല്ലാതിരിക്കുമ്പോൾ അവർ ചിലപ്പോ അവളെ ഭീഷണിപ്പെടുത്തും .. അതാണ് അവരുടെ രീതി .. ഞാൻ ജോലിടെ ഭാഗമായിട്ട് ഇതു പോലെ കുറേ കേസ് കണ്ടിട്ടുണ്ട് .. ”

” ശരിയാണ് … ഞാനതാലോചിച്ചിരുന്നു … ”

” അവളെ ഭീഷണിപ്പെടുത്തിയാലും അവൾ നമ്മളോട് പറഞ്ഞൂന്ന് വരില്ല … സ്വയം മാനേജ്‌ ചെയ്യാൻ ശ്രമിക്കും .. ചിലപ്പോ നമ്മുടെ കണ്ണുവെട്ടിച്ച് പോയെന്നിരിക്കും … ”

നവീൺ ഞെട്ടലോടെ മയിയെ നോക്കി ..

” അവളെ കാരിയർ ആയി ഉപയോഗിച്ചു എന്നാണോ മയി പറയുന്നേ .. ?”

” അങ്ങനെ ഉറപ്പൊന്നും ഇല്ല .. എന്താണ് ആ ഗ്രൂപ്പിൽ നടന്നതെന്ന് എനിക്ക് അറിയില്ല .. അവളെ അവർ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും അറിയില്ല .. അവൾക്കും എല്ലാമൊന്നും ഓർമയുണ്ടാകാൻ വഴിയില്ല .. അവളാ പയ്യനെ അന്തമായി വിശ്വക്കുന്നുണ്ട് .. ”

നവീൺ ആലോചിച്ചു …. നിവയുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അവന് ഒരു രൂപവും കിട്ടിയില്ല .. ഒരു മെഡിക്കൽ ചെക്കപ്പോ , കൗൺസിലിംഗോ ഒക്കെ കൊണ്ട് അവളുടെ പ്രശ്‌നം സോൾവ് ആകുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് അവന് തോന്നി …

” കണ്ണേട്ടൻ എന്നും അവളെ വിളിച്ചിരുത്തി സംസാരിക്കണം .. ഈ അവസ്ഥയിൽ അച്ഛന് അതിന് കഴിയില്ല .. നിഷിനും അവളുടെ കൂടെയില്ല … കണ്ണേട്ടൻ തന്നെ അവളെയും ശ്രദ്ധിച്ചേ പറ്റൂ .. ” തോളിൽ കിടന്ന അപ്പൂസിന്റെ മുതുകത്ത് മെല്ലെ തട്ടിക്കൊണ്ട് മയി പറഞ്ഞു …

നിഷിൻ മെല്ലെ തല കുലുക്കി …

” ഞാനൊന്ന് ഫ്രഷായിട്ട് കണ്ണേട്ടനെ വിളിക്കാം .. ഒന്ന് വന്ന് വാവേടെ റൂമിന്റെ ഡോർ തുറപ്പിച്ചേക്കണേ .. ഞങ്ങളവിടെയാ കിടക്കുന്നേ … ”

അവൻ ചിരിച്ചു കൊണ്ട് തലയിളക്കി …

* * * * * *

മയി ഫ്രഷായി ഡ്രസ് ചേഞ്ച് ചെയ്ത ശേഷം അപ്പൂസിനെയും എടുത്തു കൊണ്ട് വന്ന് നവീനെ വിളിച്ചു ..

അവൻ അപ്പോൾ തന്നെ എഴുന്നേറ്റ് നിവയുടെ റൂമിന്റെ വാതിൽക്കൽ ചെന്ന് മുട്ടി വിളിച്ചു …

നവീൺ വിളിച്ചതുകൊണ്ടാകും അവൾ പെട്ടന്ന് തന്നെ ഡോർ തുറന്നു …

അവൾ ഡോർ തുറന്ന പാടെ മയി അപ്പൂസിനെയും കൊണ്ട് നേരെ അകത്തേക്ക് കയറി പോയി …

ഏട്ടൻ നിൽക്കുന്നത് കൊണ്ട് നിവ മയിയോട് വഴക്കിന് ചെന്നില്ല .. പകരം മുഖം വീർപ്പിച്ചുകെട്ടി വെച്ചു ..

മയി അകത്ത് പോയി അപ്പൂസിനെ ബെഡിലേക്ക് കിടത്തുന്നത് നോക്കിയിട്ട് നവീൺ നിവയുടെ നേർക്ക് തിരിഞ്ഞു ..

” ഡോറടച്ചിട്ട് പോയി കിടന്നോ … ”

അവൾ ഏട്ടനെ വീർത്ത മുഖത്തോടെ നോക്കിയിട്ട് ഡോർ അടച്ചു .. തിരിച്ച് ബെഡിലേക്ക് വരുമ്പോൾ മയി അപ്പൂസിന്റെയരികിൽ കിടന്നു കഴിഞ്ഞിരുന്നു ..

നിവ മയിയെ നോക്കുക കൂടി ചെയ്യാതെ ബെഡിലേക്ക് കയറി അപ്പൂസിന്റെ അപ്പുറത്തായി കിടന്നു ..

മയി അവളെ തന്നെ നോക്കിക്കിടന്നെങ്കിലും ആദ്യം ഒന്നും ചോദിച്ചില്ല ..

” നിന്നെയവൻ ഭീഷണിപ്പെടുത്തുന്നുണ്ടോ വാവേ ….” ഒടുവിൽ മയി ചോദിച്ചു ..

അവളൊന്ന് ഞെട്ടിയെന്ന് മയിക്ക് തോന്നി .. എന്തോ ഒരു ഭയം അവളുടെ കണ്ണുകളിൽ പടരുന്നത് കണ്ടു ..

” എന്നെയാരും ഭീഷണിപ്പെടുത്തുന്നില്ല .. ” നിവ ഇഷ്ടക്കേടോടെ പറഞ്ഞു …

” പിന്നെ നീയെന്തിനാ ഹോസ്പിറ്റലിന്ന് തനിയെ വരാൻ വാശി പിടിച്ചത് …? ” നിവയെ സൂക്ഷിച്ച് നോക്കിക്കൊണ്ട് മയി ചോദ്യമിട്ടു ..

നിവ മുഖം തിരിച്ചു മയിയെ നോക്കി .. അവളുടെ കണ്ണുകളിൽ ഒരു തിരയിളക്കമുണ്ടായിരുന്നു ..

” നിങ്ങളോടാരു പറഞ്ഞു ഭീഷണിപ്പെടുത്തുന്നോണ്ടാ ഞാൻ വീട്ടിൽ വരാൻ നോക്കിയതെന്ന് …”

” അപ്പോ എന്റെ ഊഹം തെറ്റിയില്ല … അതു തന്നെയാണ് കാര്യം …. ” മയി അവളെ നോക്കി പറഞ്ഞു ..

” അല്ല .. എനിക്ക് ബോറടിച്ചിട്ടാ …. ” നിവ തിരുത്താൻ ശ്രമിച്ചു ..

” വാവേ ….. നീ കള്ളം പറയുന്നത് കൊണ്ട് ആർക്കാ ഗുണം …..? ” മയി ചോദിച്ചു …

നിവ മുഖം വീർപ്പിച്ചു കിടന്നതേയുള്ളു ..

” നോക്ക് … നിന്നെ അലട്ടുന്ന പ്രശ്നം എന്ത് തന്നെയാണെങ്കിലും അത് നീ തുറന്നു പറയണം … നിന്നെയിവിടെ ആരും തള്ളിപ്പറയില്ല … ”

നിവ മിണ്ടിയില്ല …

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story