പരിണയം – ഭാഗം 3

Share with your friends

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

മുഖം വ്യക്തമായി കാണാൻ പറ്റുന്നില്ല എന്നും പറഞ്ഞു ദേവൻ ഫോൺ അരുന്ധതിക്ക് കൈമാറി…

ഉടനെ തന്നെ നമ്മൾക്ക് നേരിട്ട് കാണാം.. മോനെ വരുത്താം ഇങ്ങോട്ടേക്ക് എന്ന് വേണുഗോപാൽ മറുപടിയും കൊടുത്തു…

അപ്പോൾ ഇത് നമ്മൾക്ക് ഉറപ്പിക്കാം അല്ലെ ദേവാ എന്ന കൃഷ്ണപ്രസാദിന്റെ ചോദ്യത്തിന് പെട്ടന്ന് ഒരു ഉത്തരം കൊടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല… കാരണം അയാൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടാരുന്നു…

ഇവരുടെ നിലക്കും വിലക്കും ചേർന്ന ബന്ധം ആണോ തന്റേതെന്ന് ഓർത്തപ്പോൾ അയാളുടെ മനസ് പുകയാൻ തുടങ്ങി.. സ്ത്രീധനം കൊടുക്കാനായി ഇപ്പോൾ അയാളുടെ പക്കൽ ഒന്നുമില്ലായിരുന്നു.. തന്റെ രണ്ടുമക്കൾക്കും 101 പവൻ വീതം കൊടുത്തതാണ്.. പ്രിയമോൾക്ക് 10പവനിലും ഒരു തരി പൊന്നു കുടുരുതെന്നു ആണ് മീരയുടെ കല്പന… അതിൽ കൂടുതൽ ഇപ്പോൾ അയാളുടെ പക്കൽ ഇല്ല താനും.. സ്ത്രീധനം, കല്യാണച്ചിലവ് എല്ലാം കൂടി ഓർത്തപ്പോൾ അയാളുടെ തല പെരുത്തു വന്നു.. എല്ലാത്തിനും ഉപരി പ്രിയമോളുടെ സമ്മതം…

ദേവൻ എന്താണ് ആലോചിക്കുന്നത്…. ഞങ്ങളുടെ മകന്റെ സ്വഭാവത്തെ കുറിച്ചാണെങ്കിൽ, താങ്കൾ പേടിക്കണ്ട കെട്ടോ… അവൻ യാതൊരു ദുശീലമോ ചീത്ത കുട്ടുകളോ ഇല്ലാത്ത ആളാണ്… ഞങ്ങളുടെ മകന് ഒരു സുന്ദരിയായ പെണ്കുട്ടി വേണം.. ഇത് മാത്രം ഒള്ളു ഞങ്ങളുടെ ഡിമാൻഡ്… വേണുഗോപൻ പറഞ്ഞു നിർത്തി..

ന്റെ രണ്ട് മക്കളുടേം വിവാഹം കഴിഞ്ഞിട്ട് ഒരുപാട് ആയില്ല.. അത്കൊണ്ട്….. ദേവൻ മടിച്ചാണ് പറഞ്ഞത്..

സ്ത്രീധനം ആണോ ഉദ്ദേശിക്കുന്നത്… അതാണെങ്കിൽ ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല കെട്ടോ… ആവിശ്യത്തിൽ കൂടുതൽ സ്വത്ത് ഇവിടെ ഉണ്ട്.. നിങ്ങളുടെ മകൾക്ക് ഇഷ്ടം ഉള്ളത് കൊടുക്കുക…. അതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാകില്ല ഇവിടെ.. വേണു പറഞ്ഞു..

ദേവന് സമ്മതം ആണെങ്കിൽ നമ്മൾക്കു പണിക്കരെ വിളിക്കാമായിരുന്നു ഇങ്ങട്… കൃഷ്ണപ്രസാദ്‌ അയാളെ നോക്കി.. പണിക്കർ ആണ് ഇവിടെ മുഹൂർത്തം കുറിക്കുന്നത്.. ബഹുകേമനാ അയാൾ..

ഇവരെ ഒക്കെ കണ്ടിട്ട് നല്ല ആളുകൾ ആണ്.. പക്ഷെ ഒരു പെണ്കുട്ടിയുടെ ജീവിതം ആണ്.. ഒരുപാട് പരീക്ഷണങ്ങൾ ഏറ്റു വാങ്ങിയതാണ് പ്രിയമോൾ… ഇനി ദൈവം അവൾക്ക് ഒരു നല്ല ജീവിതം തരുന്നതായിരിക്കും എന്ന് അയാൾ ഓർത്തു…

എല്ലാം കുട്ടീടെ ഭാഗ്യമാ ദേവാ എന്ന് രാമനുണ്ണി കുടി പറഞ്ഞപ്പോൾ ദേവൻ അവരോട് സമ്മതം പറയുകയായിരുന്നു…

പണിക്കർ വന്നു രണ്ട് ജാതകവും പരിശോദിച്ചു.. പൊരുത്തം ബഹുകേമം ആണ് കെട്ടോ വേണു…

അത് വെച്ചാണ് അരുന്ധതി ഇത് തന്നെ മതിയെന്ന് പറഞ്ഞു നിക്കുന്നതെന്നു ആ വീട്ടിൽ എല്ലാവര്ക്കും അറിയാം…

ഒരു പ്രശ്നം ഉണ്ടല്ലോ വേണു…. പണിക്കർ ആലോചിച്ചു ഇരിക്കുകയാണ്…

എല്ലാ മുഖവും മങ്ങി വന്നു….

ഈ വരുന്ന 28 മുതൽ നിരഞ്ജന്റെ ജാതകത്തിൽ കുറച്ചു മോശം സമയം ആണ്… അത്കൊണ്ട് അതിനു മുൻപായി വിവാഹം നടത്തണം…26നല്ലയൊരു മുഹൂർത്തം ഉണ്ട്.. അതിനു ഇനി രണ്ടാഴ്ച സമയം ഒള്ളു… അങ്ങനെ ഒരു പ്രശ്നം കാണുന്നുണ്ട്… പണിക്കർ ഇതും പറഞ്ഞു വേണുഗോപാലിന്റെ മുഖത്തേക്ക് നോക്കി…

രണ്ടാഴ്ച കൊണ്ട് എങ്ങനെ ഒരുക്കങ്ങൾ എല്ലാം നടത്തും ഏട്ടാ… പദ്മിനി ചേച്ചിയും മക്കളും അമേരിക്കയിൽ നിന്നു വരണ്ടേ…. അരുന്ധതി പറഞ്ഞു…

എല്ലാവരുടേം ഇഷ്ടം എങ്ങനെ ആന്നെന്നു വെച്ചാ അതുപോലെ ചെയ്ക… ഞാൻ നല്ലൊരു മുഹൂർത്തം പറഞ്ഞുന്നെ ഒള്ളു… പണിക്കർ തലകുറി രണ്ടും തിരിച്ചു കൊടുത്തു പോകാനായി എഴുനേറ്റു…

ഞങ്ങൾ വിളിക്കാം പണിക്കരെ എന്ന് പറഞ്ഞു കൃഷ്ണപ്രസാദ്‌ അയാൾക്ക് രണ്ടായിരത്തിന്റെ ഒരു നോട്ടും കൊടുത്തു…

അയാളുടെ മുഖം തെളിഞ്ഞു… പണിക്കർ യാത്ര പറഞ്ഞു പോയി .

അപ്പോൾനമ്മൾക്ക് ഒരു കാര്യം ചെയാം .ഏറ്റവും അടുത്ത ദിവസം തന്നെ പെണ്കുട്ടിയുടെ വീട്ടിൽ നിന്ന് വേണ്ടപ്പെട്ട ആളുകൾ ഇങ്ങട് വരട്ടെ അല്ലേ വേണു…മോനേം വിളിച്ചു വരുത്താം.. കൃഷ്ണപ്രസാദ്‌ ചോദിച്ചു. ..

അതാ നല്ലത്… എന്നിട്ട് പറഞ്ഞ ദിവസം തന്നെ കല്യാണം നടത്തം ഏട്ടാ.. അരുന്ധതി അത് ശരി വെച്ച്…

നിരഞ്ജൻ ന്റെ കുട്ടിയെ കണ്ടില്ലലോ ദേവൻ ആരാഞ്ഞു..

നിരഞ്ജൻ എന്നല്ല ആരും കുട്ടിയെ കണ്ടില്ല.. എന്തായാലും അരുന്ധതിയുടെ സെലെക്ഷൻ മോശമാകില്ല… വേണുഗോപാൽ പറഞ്ഞു..

എങ്കിൽ നമ്മൾക്ക് ഇത് ഉറപ്പിക്കാം ദേവാ… പണിക്കർ പറഞ്ഞ ശുഭ ശുഭമുഹൂർത്തത്തിൽ നിരഞ്ജന്റെയും കൃഷ്ണപ്രിയയുടേം വിവാഹം… ദേവനും വേണുഗോപാലും പരസ്പരം കൈ കൊടുത്തു…

എന്നാൽ ഞങൾ ഇറങ്ങുവാ… ഇങ്ങോട്ട് വരുന്ന കാര്യം ഞാൻ ചെന്നിട്ട് വിളിക്കാം.. ദേവനും രാമനുണ്ണിയും പോകാൻ തയ്യാറായി…..

എത്ര പേർക്ക് വേണമെങ്കിലും ഇങ്ങോട്ട് വരാം കെട്ടോ ദേവാ…വേണുഗോപാൽ പറഞ്ഞു…

അധികം താമസിയാതെ അവർ യാത്ര പറഞ്ഞു പോയി..

സച്ചുമോനോട് വിവരങ്ങൾ വിളിച്ചു പറയു അരുന്ധതി…എന്ന് പറഞ്ഞു വേണുഗോപാൽ അകത്തേക്ക് പോയി…

അവൻ സമ്മതിക്കുമോ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!