തനുഗാത്രി: ഭാഗം 14

തനുഗാത്രി: ഭാഗം 14

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 14

എന്നും ഹോസ്റ്റലിൽ അലാറം വെച്ച് എഴുന്നേറ്റു കൊണ്ടിരുന്ന തനു ഇന്ന് ജനൽ പഴുത്തിലൂടെ മുഖത്തേക്ക് സൂര്യ രശ്മികൾ പതിഞ്ഞതും കണ്ണുകൾ തുറന്നു. മനോഹരമായ ആ പ്രഭാതത്തിൽ ഉണർവോടെ അവൾ എഴുന്നേറ്റിരുന്നു.

കൈകൾ നന്നായി ഉരച്ചു കഴുകി. ഇന്നലെ ഇട്ട മൈലാഞ്ചി നന്നായി ചുവന്നിട്ടുണ്ട്. അവൾ ഉത്സാഹത്തോടെ തുള്ളി ചാടിക്കൊണ്ട് ഡെയ്സിയമ്മയുടെ അടുത്തേക്ക് ഓടി.. അവളെ കണ്ടതും സണ്ണിക്ക് ചിരിയാണ് വന്നത്.

അപ്പോഴാണ് അവൾ തന്റെ വസ്ത്രത്തിലേക്ക് നോക്കുന്നത്.തന്റെ ഡ്രസ്സിൽ അവിടവിടായി മൈലാഞ്ചി കറ പതി ഞ്ഞിരിക്കുന്നു.

“എന്റെ ഷിർട്ടിൽ നിന്റെ ഒരു കൈ പത്തിയേ പതിഞ്ഞുള്ളൂ.. നിന്റെ ചുരിദാർ മുഴവൻ ചുവന്നല്ലോ പെണ്ണെ..”

കണ്ണൻ അവളെ കളിയാക്കി ചിരിച്ചുകൊണ്ട് നടന്നകന്നു.അവനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ ഡെയ്‌സിയമ്മയുടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story