ആദിദേവ്: ഭാഗം 15

ആദിദേവ്: ഭാഗം 15

നോവൽ

എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

പാത്രത്തിന്റെ മൂടി തുറന്നു പപ്പടം മുഴവൻ താഴെ വീണു കിടക്കുന്ന ആദിയുടെയും ദേവന്റെയും മേലേക്ക് വീണു……..

രണ്ടുപേരും പപ്പടത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടു അവിടെ ഒരാൾ അന്തം വിട്ടു നിൽപ്പുണ്ടായിരുന്നു..

“നിങ്ങൾ എന്താ പപ്പടത്തിൽ കിടന്നു റൊമാൻസ് കളിക്കുവാണോ ”

ശബ്ദം കേട്ടു നോക്കിയ ആദിയും ദേവനും കണ്ടത് ചിരിച്ചോണ്ട് ഇരിക്കുന്ന അനന്തുവിനെ ആണ്…..

അപ്പോഴാണ് ദേവന്റെ മേലെ ആണ് താൻ കിടക്കുന്നത് എന്ന ബോധം ആദിക്ക് ഉണ്ടായത്……

വേഗം തന്നെ അവന്റെ മേലേ നിന്നും ചാടി എണീറ്റു. അവൾക്ക് പുറകെ അവനും…..

അവരുടെ ചുറ്റും പപ്പടം ചിതറി കിടക്കുന്നു. അവരുടെ തലയിലും മേത്തും പപ്പടത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു……

“നീ ഇപ്പൊ എന്ത് മാങ്ങ ഉണ്ടാക്കാനാ ഇങ്ങോട്ടു വന്നേ ”

(അല്പം ദേഷ്യത്തോടെ തന്നെ ആയിരുന്നു ദേവന്റെ ചോദ്യം. ആദി അപ്പോഴും ഡ്രെസ്സിലും തലയിലും ആയ പപ്പടം തട്ടി കളയുന്നതിന്റെ തിരക്കിൽ ആയിരുന്നു )

ആഹാ ഏട്ടൻ എന്തിനാ എന്നോട് ചൂടാവുന്നേ?

നിങ്ങളെ കാണാഞ്ഞിട്ട് അമ്മമാർ പറഞ്ഞു വിട്ടതാ എന്നെ…. അല്ല ഇത്രയും ദേഷ്യപെടാൻ മാത്രം എന്തായിരുന്നു രണ്ടും കൂടെ??
എന്തോ എവിടെയോ ചീഞ്ഞു നാറുന്ന പോലെ…….

“നിനക്ക് അങ്ങനെ പലതും തോന്നും പ്രായത്തിന്റെ ആണ് ”

“ഞാൻ കണ്ടു പിടിച്ചോളം….. മ്മ്മ് മ്മ് ”

“ഒഞ്ഞു പോടാ ”

(എന്നും പറഞ്ഞു നടന്നു പോവാൻ തുടങ്ങിയ ദേവൻ കാണുന്നത് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന അമ്മമാരെ ആണ്. അവരുടെ നോട്ടം മുഴുവൻ താഴെ വീണു കിടക്കുന്ന പപ്പടത്തിൽ ആണ് )

പപ്പടം തട്ടി കളയുന്നതിന്റെ തിരക്കിൽ അവർ വന്നതൊന്നും ആദി കണ്ടില്ല. അവൾ അവളുടെ പണി നല്ല രീതിയിൽ തുടർന്നു കൊണ്ട് ഇരുന്നു. ചെവിയിൽ ഒരു വേദന വന്നപ്പോൾ ആണ് ആദി തല ഉയർത്തി നോക്കുന്നത്…….

“ആഹാ അമ്മേ വിട് വേദനിക്കുന്നു……. പതുക്കെ… ”

“പപ്പടം എടുക്കാൻ പറഞ്ഞിട്ട് രണ്ടുംകൂടി വഴക്കിട്ടു ഇതൊക്കെ നശിപ്പിച്ചു കളഞ്ഞിട്ട് നിന്നെ പിന്നെ എന്താ ചെയ്യണ്ടേ. നിന്നെ ഒക്കെ ഏല്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ ”

“അമ്മേ ഞാൻ അല്ല ദേവേട്ടനാ……. ”

എന്റെ ദൈവമേ ഈ പെണ്ണ് എല്ലാം കുളം ആക്കും എന്ന് തോന്നുന്നു. ഞാൻ ഉമ്മ വെച്ച കാര്യം വല്ലതും പറഞ്ഞാൽ… ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല……

“ആന്റി അവളെ ഒന്നും ചെയ്യണ്ട… അവൾ എടുത്തോണ്ട് ഇരുന്നപ്പോ ഞാൻ പുറകിൽ കൂടെ വന്നു പേടിപ്പിച്ചു അപ്പൊ ബാലൻസ്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story