❤️അപൂര്‍വരാഗം❤️ ഭാഗം 21

❤️അപൂര്‍വരാഗം❤️ ഭാഗം 21

നോവൽ

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

നമ്മളോട് ആ കുട്ടിയുടെ വീട്ടില് നേരിട്ട് ചെന്ന് കല്യാണം ആലോചിക്കാൻ ആണ് അവന് പറഞ്ഞത്… ”

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് ബാലന് എല്ലാവരെയും നോക്കി..

എല്ലാ മുഖങ്ങളും അതിശയത്തിൽ വിടരുന്നതു അയാൾ കണ്ടു..

ഡൈനിംഗ് ടേബിള് ഒരു നിമിഷം നിശബ്ദമായി..
മഹേശ്വരി ഒരു പേടിയോടെ ബാലനെ നോക്കി…

രുദ്രയും ദക്ഷയും നിനക്ക് വല്ലതും അറിയുമോ എന്ന ഭാവത്തില് അനികേതിനെ നോക്കി…

എനിക്ക് ഒന്നുമറിയില്ല എന്ന ഭാവത്തില് അവന് ചുമല് കൂച്ചി കാണിച്ചു..

“അച്ഛൻ ഒന്നും പറഞ്ഞില്ല…”

കുറച്ചു നേരമായിട്ടും മറുപടി ഒന്നും വരാത്തത് കൊണ്ട്‌ നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ബാലൻ തന്നെ സംസാരിച്ചു…

“ഇനിയിപ്പൊ എന്ത് പറയാന് ആണ് ബാലാ…. അവന്റെ ഇഷ്ടം.. മം… അവന്റെ ഇഷ്ടം അതാണ്‌ എങ്കിൽ നമ്മൾ എതിര്ത്ത് നിന്നിട്ട് കാര്യമില്ലല്ലോ…”

മേനോന് പറഞ്ഞു നിർത്തി..

“മോനേ ബാലാ… പെണ്കുട്ടി… എവിടെയാ.. എങ്ങനെയാ കാണാന്… അവന് എന്തേലും പറഞ്ഞോ നിന്നോട്…”

ദേവകിയമ്മ ആകാംഷയോടെ ചോദിച്ചു..

രുദ്ര അത് കേട്ട് ഒന്ന് ചിരിച്ചു…

ജയന്ത് ഒന്ന് കലിപ്പിച്ച് നോക്കിയപ്പോൾ അവൾ അത് കഷ്ടപ്പെട്ട് അടക്കി പിടിച്ചു…..

“കണ്ണൂര് ആണ് അച്ഛാ… നല്ല തറവാട്ടിലെ കുട്ടി ആണെന്ന് ആണ് അവന് പറഞ്ഞത്.. ഫോട്ടോ അവന് അയക്കാം എന്ന് പറഞ്ഞിരുന്നു…”

മഹേശ്വരി ആണ് അത് പറഞ്ഞത്…

“കണ്ണൂരോ…….”

അനികേത് അമ്പരന്നു കൊണ്ട് ചോദിച്ചു…

“അനിയേട്ടന് പേടി ആണോ…”

രുദ്ര കിട്ടിയ ഗ്യാപ്പിൽ ഗോൾ അടിച്ചു..

” ഏയ്… പേടി ഒന്നുല്ലാ… ”

അനി വളിച്ച ചിരിയോടെ പറഞ്ഞു..

” മം.. എന്താ അവന് പറഞ്ഞത്…. ”

മേനോന് അല്പ്പം ഗൌരവത്തില് തന്നെ ചോദിച്ചു…

” അത്.. മറ്റന്നാള് നമ്മളോട് ഒന്ന് ആ കുട്ടിയുടെ വീട്ടില് ചെല്ലാൻ… കല്യാണം എത്രയും പെട്ടെന്ന് വേണം എന്ന്..”

തല കുനിച്ച് കൊണ്ട് ബാലൻ പറഞ്ഞു…

“ന്താ ഏട്ടാ ഈ പറയണത്… ഇത്രേം പെട്ടെന്ന് എങ്ങനെ… എങ്ങനെ നടക്കും..”

ചന്ദ്രശേഖരന് അന്താളിപ്പിൽ ചോദിച്ചു..

എല്ലാവരുടെയും മുഖത്ത് അതേ ഭാവം ആയിരുന്നു…

” കല്യാണം വേണ്ട.. സന്യാസിക്കാൻ പോകുവാ എന്നൊക്കെ പറഞ്ഞ ആള് അല്ലെ ഈശ്വരാ അത്…”

രുദ്ര മേലോട്ട് നോക്കി അടുത്ത കൗണ്ടറടിച്ചു…

” ഈ പെണ്ണിന്റെ ഒരു കാര്യം… എന്താ എപ്പഴാ പറയേണ്ടത് എന്ന് അറിയില്ല..”

അവളുടെ ചെവിയില് പിടിച്ചു കൊണ്ട് സീത പറഞ്ഞു…

“ഹൂ.. വിട് അമ്മ.. എനിക്ക് നൊന്തൂട്ടാ… ”

സീതയുടെ കൈ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story