ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26

നോവൽ

എഴുത്തുകാരി: അമൃത അജയൻ

ചിലങ്കയഴിച്ച് കണങ്കാലിലെ ചെറു മുറിവിൽ വിരൽ കൊണ്ട് അമർത്തി നോക്കി നിവ …

കുറേക്കാലത്തിനു ശേഷം വീണ്ടും ചിലങ്ക കെട്ടിയതാണ് അവൾ ..

” എന്താടി കാലിൽ ….” സോഫയിലിരിക്കുന്ന നിവയുടെ അടുത്തേക്ക് ഹരിത വന്നു ..

” കൊലിസ് ചിലങ്കയിൽ കൊരുത്തു ചെറുതായി മുറിഞ്ഞു .. ”

ഹരിത മുറിവ് നോക്കി .. അത്ര വലുതൊന്നുമായിരുന്നില്ല …

” സാരമില്ല .. നീ പോയി കാല് കഴുകി വാ .. ഞാൻ ഓയിമെന്റ് ഇട്ടു തരാം .. നാളെയും ഡാൻസുള്ളതല്ലേ … അത് വച്ച് വലുതാക്കണ്ട .. ”

നിവ തലയാട്ടിക്കൊണ്ട് എഴുന്നേറ്റു പോയി … അവൾ കാല് കഴുകി വന്നപ്പോൾ ഹരിത മരുന്നിട്ട് കൊടുത്തു …

മയി ഓഫീസിൽ നിന്ന് വരുമ്പോൾ ഹാളിൽ നിവയും , അപ്പൂസും ഹരിതയും ഉണ്ടായിരുന്നു .. ..

മയി ഹരിതയോട് സംസാരിച്ചുകൊണ്ട് രാജശേഖറിന്റെ മുറിയിൽ ചെന്നു ..

” എങ്ങനെയുണ്ടച്ഛാ ഇപ്പോ .. …? ” അവൾ അടുത്ത് ചെന്നിരുന്നു ചോദിച്ചു …

” എനിക്കിപ്പോ ഒരു കുഴപ്പോമില്ല മോളെ .. പക്ഷെ നിങ്ങടെ അമ്മ എന്നെയൊരു നിത്യരോഗിയാക്കിയിരിക്കുവാ ….” രാജശേഖർ പരാതി പറഞ്ഞു ..

” ആ ഇപ്പോ എനിക്കായി കുറ്റം ….” ഒരു ബൗളിൽ രാജശേഖറിനുള്ള ഓറഞ്ച് ജൂസുമായി അങ്ങോട്ടു വന്ന വീണ അതേറ്റ് പിടിച്ചു ..

” അച്ഛാ കുറച്ച് ദിവസം കൂടി റെസ്റ്റ് എടുക്കൂ .. അത് കഴിഞ്ഞാൽ നമുക്ക് റെഡിയാക്കാന്നേ …. ” മയി അദ്ദേഹത്തെ സമാധാനിപ്പിച്ചു ..

രാജശേഖർ ചെറുതായി ചിരിച്ചു …

” വാവയിപ്പോ ഈ റൂമിലേക്ക് പോലും വരില്ല …. അച്ഛൻ മരിച്ചു പോയി എന്നെങ്ങാനും നിങ്ങളവളോട് പറഞ്ഞിരുന്നോ ..? ” ജനാലയിലൂടെ പുറത്തേക്ക് മിഴിയയച്ചു കൊണ്ട് രാജശേഖർ ചോദിച്ചു ..

മയിയുടെയും വീണയുടെയും മനസിനെ കുത്തി മുറിക്കുന്ന ചോദ്യമായിരുന്നു അത് .. വീണയുടെ കണ്ണ് നിറഞ്ഞു ..

മയി രാജശേഖറിന്റെ കൈ എടുത്ത് തലോടി ..

” അവൾക്കച്ഛനെ ഫെയിസ് ചെയ്യാനുള്ള മടിയാണ് .. ആരോടും അധികം മിണ്ടാട്ടമൊന്നുമില്ല … അവളെ നമ്മൾ ചേർത്ത് നിർത്തണം ഇപ്പോ …” വീണ കൂടി കേൾക്കാൻ വേണ്ടിയാണ് മയി അങ്ങനെ പറഞ്ഞത് ..

” ഇന്നവളുടെ ഡാൻസ് ടീച്ചർ വന്നിട്ട് ,ഒന്നിവിടെ വന്ന് പറഞ്ഞത് പോലുമില്ല .. പണ്ടൊക്കെ ഓരോ മത്സരത്തിന് പോകാൻ നേരവും എന്റെ അനുഗ്രഹം വാങ്ങി പോകുന്നവളായിരുന്നു … ”

ആ അച്ഛന്റെ വേദന മയിക്ക് കേട്ടിരിക്കാനേ കഴിഞ്ഞുള്ളു …

രാജശേഖറിന്റെ റൂമിൽ നിന്നിറങ്ങിയിട്ട് മയി നേരെ തന്റെ മുറിയിലേക്ക് പോയി ..

വസ്ത്രം മാറി വരുമ്പോൾ ,അപ്പൂസിനെയും കൈയ്യിൽ പിടിച്ച് നിവ റൂമിലേക്ക് കയറി വന്നു …. അപ്പൂസ് നിവയുടെ കൈവിട്ട് ഓടി വന്ന് ബെഡിൽ വലിഞ്ഞുകയറി ..

നിവ വാതിലിൽ ചാരി നിന്നു …

” ങും .. എന്താ ….?” മയി ചോദിച്ചു …

” ഇന്ന് ഡാൻസ് ടീച്ചർ വന്നാരുന്നു …. ”

” ഓ .. എങ്ങനെയുണ്ട് തുടക്കം ….?”

” പ്രാക്ടീസൊക്കെ ചെയ്തിട്ട് ഒത്തിരി നാളായതിന്റെ ചെറിയ ബുദ്ധിമുട്ടുണ്ട് .. ”

” ങും …. നീയെന്താ ഇതൊന്നും അച്ഛനോടും അമ്മയോടും പറയാതിരുന്നത് … ?” മയി അൽപം കടുപ്പിച്ചാണ് ചോദിച്ചത് …

നിവ മുഖം കുനിച്ചു …

മയി അവളുടെ മുന്നിൽ ചെന്ന് നിന്നു ..

” നീയെന്താ അച്ഛനെ കാണാൻ പോലും ചെല്ലാത്തത് .. അച്ഛനോടുള്ള സ്നേഹമൊക്കെ തീർന്നോ ..? ”

നിവ കണ്ണുയർത്തി മയിയെ നോക്കി … മയി അങ്ങനെ ചോദിച്ചത് നിവയ്ക്ക് ഒട്ടും പിടിച്ചില്ല …. അവൾ പെട്ടന്ന് തിരിഞ്ഞ് ,റൂമിൽ നിന്നിറങ്ങിപ്പോയി …

നിവ പോകുന്നത് നോക്കി മയി നിന്നു … തിരികെ വിളിക്കാനൊന്നും മയി മിനക്കെട്ടില്ല .. എങ്കിലും മയിയിൽ ഒരു ചെറു പുഞ്ചിരി വിടർന്നു ..

മയി ചെന്ന് അപ്പൂസിനെ വാരിയെടുത്തു …

” ചെറ്യമ്മേടെ മുത്ത് ഡാൻസു പഠിച്ചുന്നുണ്ടോ …? ” മയി അവളെ കൊഞ്ചിച്ചു കൊണ്ട് മുറിവിട്ടിറങ്ങി താഴേക്ക് വന്നു …

* * * * * * * * * * * * * * * * *

സന്ധ്യക്ക് നിഷിൻ വീട്ടിലേക്ക് വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു ..

മയി തന്റെ റൂമിലിരുന്ന് വർക്കിലായിരുന്നു .. അപ്പോഴാണ് ഫോൺ ശബ്ദിച്ചത് … അവൾ ഫോണെടുത്തു നോക്കി ..

സ്മൃതിയായിരുന്നു വിളിച്ചത് …

അവൾ ആഹ്ലാദത്തോടെ കോളെടുത്തു ..

”എന്റെ ചേച്ചി ഇന്നലെ നാട്ടിലെത്തി … നിനക്ക് നാളെ ഇങ്ങോട്ട് വരാൻ കഴിയുമോ .. നമുക്ക് ഒന്ന് പാലക്കാട് പോകാം … ഒരു സംഗതിയുണ്ട് … ”

” എന്താടീ …? ”

” ഞാൻ കഴിഞ്ഞ ദിവസം നിന്റെ കാര്യം ചേച്ചിയോട് സംസാരിച്ചിരുന്നു .. ദേ ഇപ്പോ ഇച്ചിരി മുന്നേ ചേച്ചി വിളിച്ച് ഒരു വിവരം പറഞ്ഞു … ”

” എന്ത് വിവരം ……?”

” അത് ….നീ പറഞ്ഞ കത്തില്ലേ .. അത് സത്യമാണെന്ന് തോന്നുന്നു …. ” ഒരു നിമിഷത്തെ മൗനത്തിന് ശേഷം സ്മൃതി പറഞ്ഞു …

” വാട്ട് ……..” മയിയുടെ കൈയിലിരുന്ന് ഫോൺ വിറച്ചു …

” നീയൊന്ന് വാ .. ഞാൻ കൂടി വരാം നിന്റൊപ്പം .. നമുക്ക് നേരിട്ട് പോയി കണ്ട് ഉറപ്പിക്കാം … കത്തിൽ പറഞ്ഞ പോലെ പാലക്കാട് തന്നെയാ ആളിള്ളത് … കൽപ്പാത്തിയിൽ ….”

മയിയുടെ മനസിടിഞ്ഞു … ഉള്ളിന്റെയുള്ളിലെവിടെയൊക്കെയോ അതിൽ സത്യമില്ലെന്ന് തന്നെ താൻ വിശ്വസിച്ചിരുന്നു .. ഇപ്പോ …

” സ്മൃതി … ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ ചേച്ചിയെ …? ”

” എനിക്കറിയില്ല .. അവരുടെ ജൂനിയറായിട്ട് പഠിച്ച കുട്ടിയാത്രേ … ഇന്ന് ചേച്ചിയെ വീട്ടിൽ ചെന്ന് ആ കുട്ടി കണ്ടിരുന്നു .. ചേച്ചി പ്രഗ്നന്റായി വന്നത് കൊണ്ട് കാണാൻ ചെന്നതാ … അപ്പഴാ ഇതൊക്കെ പറഞ്ഞേ .. ആ കുട്ടി പോയിക്കഴിഞ്ഞപ്പോ ചേച്ചിയെന്നെ വിളിച്ചിരുന്നു … ”

” അപ്പോ ഇത്രേം കാലം നിന്റെ ചേച്ചിക്ക് അതറിയില്ലായിരുന്നോ .. ഐ മീൻ അവര് രണ്ടു പേരും പാലക്കാട്‌ തന്നെ ഉണ്ടായിരുന്നില്ലേ … ഇതിന് മുൻപ് കണ്ടിട്ടില്ലേ തമ്മിൽ .. അപ്പോൾ ഇതൊന്നും പറഞ്ഞിട്ടില്ലേ … ”

” ഈ കുട്ടി കുറേക്കാലം മറ്റെവിടെയോ ആയിരുന്നൂത്രേ .. മറ്റ് ഡീറ്റെയിൽസൊന്നും അറിയില്ല .. അതാ പറഞ്ഞത് നീ വന്നാൽ നമുക്ക് വിശദമായി പോയന്വേഷിക്കാല്ലോ ….”

” ശരി … ഞാൻ വരാം ….”

” എന്ന് വരും ….”

” നാളെ തന്നെ …. ഇത്രേം അറിഞ്ഞിട്ട് ഇനി ഞാനിവിടെ തുടരുന്നതിൽ അർത്ഥമില്ലല്ലോ ….” മയി നിസഹായതയോടെ പറഞ്ഞു ..

” ശരിയെടാ … ഞാനെന്നാ പാക്ക് ചെയ്യട്ടെ … ”

” ങും … ഒക്കെ.. .”

ഫോൺ കട്ട് ചെയ്തിട്ട് മയി

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story