നയോമിക – ഭാഗം 5

നയോമിക – ഭാഗം 5

നോവൽ

ഴുത്തുകാരി: ശിവന്യ അഭിലാഷ്

“നയോമി”

കീർത്തി പതിയെ വിളിച്ചു.

“നിർമ്മയിയെ നിങ്ങൾക്കെങ്ങനെ അറിയാം” ?

നയോമിയുടെ ശബ്ദം പതറിയിരുന്നു.

“നിർമ്മയിയെ ഞങ്ങൾക്കറിയാം… പക്ഷേ നിർമ്മയിയുമായി നയോമിക്കുള്ള ബന്ധമോ നയോമിയുടെ പാസ്റ്റോ
ഞങ്ങൾക്കറിയില്ല…. ”

നയോമിയുടെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു.

“നയോമി…. തന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല… സീ … അമ്മ പോയതിന് ശേഷം നീ വന്നപ്പോഴാണ് ഞങ്ങള് മനസ്സ് നിറഞ്ഞ് ഭക്ഷണം കഴിച്ചത്… മനസ്സമാധാനത്തോടെ ജോലിക്ക് പോയി തുടങ്ങിയത്… നീ വന്നപ്പോഴാണ് ഏട്ടൻ വീണ്ടും ചിരിക്കാനും… എന്തിന് സംസാരിക്കാൻ പോലും തുടങ്ങിയത്….. നോക്ക് മോളെ നിന്നെ ഞങ്ങൾ ഒരിക്കലും ഈ വീട്ടിലെ വേലക്കാരി ആയിട്ടല്ല കാണുന്നത്… ഞങ്ങളിലൊരാളായിട്ടാ…”

കീർത്തി നയോമിയുടെ കൈകൾ കൂട്ടിപ്പിടിച്ചു.

അപ്പോഴേക്കും കിരണും അങ്ങോട്ടെത്തി .

“ഇവളെന്തിനാ കരയുന്നെ…. “?

അവൻ അവരുടെ അടുത്തുള്ള കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.

“ഒന്നൂല്ല ഏട്ടാ… ”

“നയോമി… എന്താടോ ”

‘ഒന്നൂല്ല സാർ”

കണ്ണുകൾ തുടച്ച് കൊണ്ട് നയോമി പറഞ്ഞു.

“തനിക്ക് പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ പറയൂ നയോമീ…. എന്താവശ്യത്തിനും ഞങ്ങളുണ്ടാകും”

മനുവിന്റെതായിരുന്നു ആ വാക്കുകൾ

” നിർമ്മയി”

നയോമി പതിയെ ഉരുവിട്ടു.

” നിർമ്മയിയോ…. അതാരാ ”

കിരണിന് ഒന്നും മനസ്സിലായില്ല.

“അവളെന്റെ ചേച്ചിയാ…. എന്റെ ചേച്ചി പെണ്ണ്…. അച്ചന്റേം അമ്മേടേം നിച്ചു”

വിദൂരതയിൽ നിന്നെവിടുന്നോ അവളുടെ വാക്കുകൾ വരുന്നത് പോലെ തോന്നി അവർക്ക് .

നയോമിയുടെ ജീവിതം അറിയാനായി മൂവരും അക്ഷമയോടെ ഇരുന്നു.

***************************

“അയ്യോ അമ്മേ…..”

ഒരു അലർച്ചയോടെ നയോമി കണ്ണ് തുറന്നു നോക്കുമ്പോൾ മുൻപിൽ കയ്യിലൊരു ബക്കറ്റുപിടിച്ച് കലി കയറി നിൽക്കുന്നു നിർമ്മല.

ഉറങ്ങിക്കിടക്കുന്ന നയോമിയുടെ തലയിൽ കൂടി വെള്ളമൊഴിച്ചിട്ടുള്ള നിൽപ്പാണ്…. നിർമ്മലക്ക് പുറകിലായി നയോമിയെ നോക്കി ചിരിച്ച് കൊണ്ട് നിർമ്മയിയും.

”ന്താമ്മേ ഈ കാട്ടിയത്… എനിക്ക് ഉറങ്ങി മതി ആയില്ല”

“അല്ലേലും നിനക്കെപ്പോഴാ ഉറങ്ങി മതി ആയിട്ടുള്ളത്…. മര്യാദക്ക് എണീറ്റ് കോളേജിൽ പോടി ”

“അല്ലേലും അമ്മക്കും അച്ചനും എപ്പോഴും മൂത്തമോളെ മതിയല്ലോ… എന്നെ എന്താ വല്ലതവിടും കൊടുത്ത് വാങ്ങിയതണോ ”

എല്ലാ വീട്ടിലെയും രണ്ടാമത്തെ കുട്ടി പറയുന്ന സ്ഥിരം ഡയലോഗ് നയോമിയും എടുത്ത് പ്രയോഗിച്ചു.

അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ നിർമ്മല അടുക്കളയിലേക്ക് നടന്നു.

”പിന്നേ… തവിട് കൊടുത്ത് വാങ്ങാനാണേൽ ഞങ്ങൾക്ക് നല്ല ഒന്നിനെ വാങ്ങായിരുന്നില്ലേ.. നിന്നെ ഞങ്ങൾക്ക് കളഞ്ഞ് കിട്ടിയതാ..”

നിർമ്മയി വീണ്ടും അവളെ പ്രകോപിപ്പിച്ചു.

” ദേ… ചേച്ചിയാണെന്നൊന്നും ഞാൻ നോക്കില്ല… ഒരൊറ്റ കീറ് വെച്ച് തരും”

“നയോമീ”

‘”ഒന്നൂല്ലാ അമ്മേ”

അടുക്കളയിൽ നിന്നും വീണ്ടും നിർമ്മലയുടെ ഒച്ച പൊന്തിയപ്പോൾ നയോമി പതിയെ എണീറ്റ് പുറത്തേക്ക് നടന്നു.

“നാളെ വല്ല വീട്ടിലേക്കും കയറി ചെല്ലേണ്ട പെണ്ണാ…. ഒരു പണി ചെയ്യില്ല…. ”

പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞ് ചായക്കായി അടുക്കളയിലേക്കെത്തിയ നയോമിയെ നിർമ്മല വീണ്ടും വഴക്ക് പറയാൻ തുടങ്ങി.

” വീണ്ടും തുടങ്ങി ”

നയോമി പതിയെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story