പരിണയം – ഭാഗം 4

Share with your friends

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

നേരം വെളുത്തോ ദൈവമേ…. പ്രിയ കിടക്കവിട്ട് എഴുനേറ്റു… സമയം 4 മണി കഴിഞ്ഞിരിക്കുന്നു… എന്താ ന്റെ ഗുരുവായൂരപ്പാ ഇങ്ങനെ ഒരു സ്വപ്നം കണ്ടതെന്ന് ഓർത്തപ്പോൾ അവൾക്ക് സങ്കടം വന്നു… കണ്ണാ നീ കാത്തോണേ എന്നും പറഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു…

രാവിലെ ദോശയും ചമ്മന്തിയും ആയിരുന്നു കഴിക്കാൻ പ്രിയ ഉണ്ടാക്കിയത്…

ദേവനും മീരയും കഴിക്കാൻ വന്നിരുന്നപ്പോൾ രാമനുണ്ണി മുറ്റത്തേക്ക് വന്നു..

ആഹ് രാമാ കയറിവരു… പ്രിയേ രണ്ട് ദോശ കുടി എടുക്ക് കെട്ടോ… എന്നും പറഞ്ഞു ദേവൻ രാമനുണ്ണിയെ ക്ഷണിച്ചു..

രാമനുണ്ണിയും അവരുടെ ഒപ്പം കഴിക്കാനായി ഇരുന്നു…

ഇവിടെ നിന്നും ആരൊക്കെയാണ് ദേവ പട്ടാമ്പിക്ക് പോകുന്നത്….രാമനുണ്ണി ചോദിച്ചു..

പോക്കുവരവ് നമ്മൾ ഒഴിവാക്കി രാമാ… കാരണം
വിവാഹത്തിന് ഇനി കുറച്ചു ദിവസം അല്ലേ ഒള്ളു… ദേവൻ അയാളെ നോക്കികൊണ്ട് പറഞ്ഞു…

എല്ലാത്തിനും കൂടി എവിടുന്നാ കാശ് രാമനുണ്ണി… ഇനി പൊന്നും പണവും എല്ലാം ഉണ്ടാക്കണ്ടേ… മീര ചൊടിച്ചു..

10പവൻ എങ്കിലും കൊടുക്കണം.. പിന്നെ സദ്യ നടത്തണം… എല്ലാത്തിനും കൂടെ പൈസ തികയുമോ ദേവേട്ടാ… മീര ദേവനെ നോക്കി..

10പവനോ ദേവ… അവരുടെ നിലയും വിലയും വെച്ചു നോക്കുമ്പോൾ തീരെ കുറഞ്ഞത് ഒരു 50പവൻ എങ്കിലും കൊടുക്കേണ്ടേ… രാമനുണ്ണി ദേവനോടായി പറഞ്ഞു…

രാമനുണ്ണി എന്താ പറഞ്ഞത് 50പവനോ… അതേയ് താൻ തന്നിട്ടുണ്ടോ ഇവൾക്ക് ഇടാൻ 50പവൻ സ്വർണം.. ബാക്കിഉള്ളവൾ ഒരു 10പവൻ ങ്കിലും കൊടുക്കാം എന്ന് വെച്ചപ്പോൾ രാമനുണ്ണിയുടെ ഒരു വർത്തമാനം കേട്ടോ ദേവേട്ടാ… മീരക്ക് കലി കയറി…

രാമനുണ്ണി അക്ഷരം മിണ്ടാതെ പെട്ടന്ന് തന്നെ തിരിച്ചു പോയി…

അടുക്കളയിൽ നിന്ന പ്രിയയും കേട്ടു മീരയുടെ പ്രസംഗം… അവൾക്ക് കണ്ണുകൾ നിറഞ്ഞു വന്നു… എന്തായാലും ദൈവം തനിക്കൊരു നല്ല ജീവിതം തരുമല്ലോ എന്നോർത്തപ്പോൾ അവളുടെ സങ്കടം പമ്പ കടന്നു..

നന്ദിനി പശുവിനു വൈക്കോൽ കൊടുക്കുമ്പോളും കുളത്തിലേക്ക് തുണി നനക്കാൻ പോകുമ്പോളും എല്ലാം പ്രിയയ്ക്ക് പതിവില്ലാതെ സന്തോഷം കണ്ടു..

തന്റെ രാജകുമാരൻ എവിടാന് ആവോ എന്നോർത്ത് അവൾ.. എങ്ങനെ ആയിരിക്കും തന്റെ ഏട്ടന്റെ ഏട്ടന്റെ മുഖം എന്നോർത്ത് അവൾ..

രണ്ടുപേരും നേരിൽ കണ്ടിട്ടിട്ടല്ല വിവാഹം ഉറപ്പിച്ചത്… അരുന്ധതി അമ്മ ആണ് തന്നെ കണ്ടു ഇഷ്ടപെട്ടത്.. ആ ‘അമ്മ കാരണം ആണ് ഇങ്ങനെ ഒരു വിവാഹത്തിനു തീരുമാനം ആയത്.. അവൾ അരുന്ധതിക്ക് ദീർക്കായുസ് കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചു.

ഇടക്കെല്ലാം അവൾ നിരഞ്ജൻ എങ്ങനെ ആണ് എന്ന്‌ ആലോചിക്കുമരുന്നു… അവനെ കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസ്സിൽ ഒരു വേലിയേറ്റം പോലെ ഇരമ്പികൊണ്ടിരുന്നു..

ഈ സമയത്തു നിരഞ്ജനും ആയിട്ട് വാദപ്രതിവാദത്തിൽ ആയിരുന്നു അരുന്ധതിയും വേണുഗോപാലും..

എത്ര പറഞ്ഞിട്ടും നിരഞ്ജൻ വിവാഹത്തിന് സമ്മതിക്കുന്നില്ല…

എന്റെ സമ്മതം ഇല്ലാതെ ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ ഈ വിവാഹം ഉറപ്പിച്ചത്… ‘അമ്മ ദയവ് ചെയ്‌തു എന്നെ ഒന്ന് ഒഴിവാക്കി തരണം… നിരഞ്ജൻ അവരോട് കയർത്തു…

മോനെ സച്ചു നീ കഴിഞ്ഞതെല്ലാം മറക്കു കണ്ണാ… ‘അമ്മ നിന്നോട് അപേക്ഷിക്കുക ആണ് മോനെ…. അരുന്ധതിയെ പൂർത്തിയാക്കാൻ സമ്മതിക്കാതെ നിരഞ്ജൻ അവരുടെ വാ പൊത്തി..

‘അമ്മ എന്നെ എന്റെ ലോകത്തേക്ക് വീടു പ്ലീസ്.. ഞാൻ ആർക്കും ഒരു ഉപദ്രവവും ഏൽപ്പിക്കാതെ എവിടെ എങ്കിലും ജീവിച്ചോളാം.. ഇനി ഒരു പെൺകുട്ടിയുടെ ജീവിതം കൂടി……. നിരഞ്ജൻ പറഞ്ഞു നിർത്തി..

മോനെ നീ ഇത് സമ്മതിക്കണം… ‘അമ്മ വാക്ക് കൊടുത്തു പോയി.. ആ പെൺകുട്ടി വിവാഹ സ്വപ്നം കണ്ടു നടക്കുകയാണ്… അരുന്ധതി പറഞ്ഞു..

‘അമ്മ ആരോട് ചോദിച്ചിട്ടാണ് ഇതൊക്കെ തീരുമാനിച്ചത്…. നിരഞ്ജന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.

മോനെ നീ മാത്രം ഒള്ളു ഞങ്ങൾക്ക് ഒരു കുഞ്ഞായിട്ട്…. ഒന്നേ ഒന്ന്,, കണ്ണേ കണ്ണ് എന്ന് പറഞ്ഞാണ് നിന്നെ ഞങൾ വളർത്തിയത്… ഞങ്ങൾക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ട് നിന്നെ കുറിച്ച്.. നിന്റെ വിവാഹം.. നിന്റെ കുടുംബം.. നിന്റെ മക്കൾ എല്ലാം… അതുകൊണ്ട് നീ ഞങ്ങളെ നിരാശരാക്കരുത്… വേണുഗോപാൽ മയത്തിൽ അവനോട് കാര്യങ്ങൾ അവതരിപ്പിച്ചു…

നീ ഈ വിവാഹത്തിന് മാത്രം സമ്മതിക്കു മോനെ…നിന്റെ കുഞ്ഞിനെ ലാളിക്കാൻ ഉള്ള കൊതി കൊണ്ടാണ് മോനെ … നീ വിവാഹം കഴിച്ചിട്ട് എവിടെയാണ് വെച്ചാൽ പൊയ്ക്കോളൂ. ഒരു കുഞ്ഞു മാത്രം മതി ഞങ്ങൾക്ക്.. അരുന്ധതി വീണ്ടും പറയുകയാണ്.

വല്യേട്ടന്റെ വിവാഹം സ്വപ്നം കണ്ടു നടക്കുകയാണ് രേണുവും കാർത്തുവും എല്ലാം… ഏട്ടൻ ഞങളെ നിരാശരാക്കരുത്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!