തനുഗാത്രി: ഭാഗം 15

തനുഗാത്രി: ഭാഗം 15

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 15

കഴിഞ്ഞ രണ്ട് ദിവസങ്ങൾ എത്ര സന്തോഷത്തോടെയാണ് കഴിഞ്ഞത്.എന്നാൽ ഇപ്പോൾ, ശ്രീക്കുട്ടി നീ എന്നെ വിട്ട് അകന്നു കഴിയുന്നതാണ് നല്ലത്.

പിറ്റേന്ന് രാവിലെയാണ് മയക്കത്തിന്റെ ആലസ്യത്തിൽ നിന്നും തനു കണ്ണു തുറന്നത്. താൻ ഇപ്പോൾ എവിടെയാണ്, തന്റെ മുറിയാലാണെന്ന് അറിഞ്ഞപ്പോൾ അവൾ ആശ്വസിച്ചു. കട്ടിലിൽ നിന്നും താഴേക്ക് കാലെടുത്തു വെച്ചതും അവൾ വേദനയോടെ അലറിക്കരഞ്ഞു. കണംകാലിൽ നീര് വെച്ചിട്ടുണ്ട്.

“എന്ത്‌ പറ്റി മോളെ.. ”

അവളുടെ കരച്ചിൽ കേട്ടതും ഡെയ്‌സി ഒരു വിധത്തിൽ ഞൊണ്ടി ഞൊണ്ടി അവളുടെ അരികിലേക്ക് ഓടിയെത്തി.

“കാൽ വേദനിക്കുന്നമ്മേ.. ”

അവൾ കാലിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“വീണപ്പോൾ ഉളുക്കിയിട്ടുണ്ടാകും… ഡോക്ർ മരുന്ന് തന്നിട്ടുണ്ട്.. നീ അത് കഴിച്ച് റെസ്റ്റ് എടുക്ക്.. ”

“ഡെയ്‌സിയമ്മേ ഞാൻ എങ്ങനെ ഇവിടെ വന്ന് കിടന്നു.. ”

അവൾ സംശയത്തോടെ തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.

“ആഹ്. അപ്പൊ കണ്ണൻ എടുത്തോണ്ട് വന്നതൊന്നും മോൾക്ക് ഓർമയില്ലേ.. ”

അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

ഓരോ തവണ അവൻ തന്നെ എടുത്തുകൊണ്ടുവന്ന് കട്ടിലിൽ കിടത്തുമ്പോഴും തനിക്ക് ബോധമില്ലായിരുന്നു എന്നോർത്തപ്പോൾ അവൾക്ക് അവളോട്‌ തന്നെ ദേഷ്യം വന്നു.

“മോളെ തനു.. മോള് പോയി പല്ല് തേച്ച് വാ.. ഞാൻ കഴിക്കാൻ എന്തെങ്കിലും കൊണ്ട് വരാം. ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ലല്ലോ.. ”

“ഉം… ശരിയമ്മേ.. ”

തനു ഞൊണ്ടികൊണ്ട് ബാത്റൂമിലേക്ക് നടന്നു. ബ്രഷ് ചെയ്ത് കഴിഞ്ഞ് ഹാളിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവനെയാണ്. ഇനി ചിലപ്പോൾ തോട്ടത്തിലേക്ക് പോയി കാണുമോ? അവൾ സ്വയം മനസ്സിലാശ്വസിച്ചു.

“കണ്ണാ… വാ.. വന്ന് ഭക്ഷണം കഴിക്ക്.. ”

ഡെയ്സിയുടെ ശബ്ദം കേട്ടതും അവൾ മുകളിലേക്കുള്ള ഗോവണിപടികളിലേക്ക് നോക്കി. അവനെ കണ്ടതും അവളുടെ മുഖം പ്രണയത്താൽ ചുവന്നു തുടുത്തു. അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കസേരയിലേക്ക് വന്നിരുന്നു.

ഇന്നെന്താ ഇത്ര ഗൗരവം. ഒന്ന് നോക്കുന്നു പോലും ഇല്ലല്ലോ. ഇന്നലെ തന്റെ ചെവിക്ക് പിടിച്ച് കുസൃതിയോടെ സംസാരിച്ചവൻ ഇന്ന് തന്നെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ ഭക്ഷണത്തിൽ മാത്രം മുഴികിയിരിക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖം വാടി.

“തനു… ഞാൻ നിന്നെ ഇവിടെ തിരിച്ചുകൊണ്ട് വിട്ടിട്ട് പോയാൽ മതിയായിരുന്നു.. ഞാൻ കാരണമല്ലേ ഇപ്പോൾ നിന്റെ കാല്… ”

മൊഴി വിഷമത്തോടെ പറഞ്ഞു.

“അതൊന്നും സാരമില്ല മൊഴി. ഇതെല്ലാം ഒരു കുരങ്ങ് കാരണമാ.. അവിടെ ഒരു കുരങ്ങ് പഴം പറിച്ച് കഴിക്കുവായിരുന്നു.. ഞാൻ അതിനെ കല്ലെറിഞ്ഞു ഓടിച്ചു… പക്ഷെ അതെന്നെ കടിക്കാൻ വന്നപ്പോ ഞാൻ പേടിച്ചു പോയി. ”

“നീ എന്തിനാ തനു അതിനെ എറിയാൻ പോയെ.. അത് ഒന്നോ രണ്ടോ പഴം തിന്നിട്ട് അതിന്റെ പാട്ടിന് പോകില്ലേ.. ”

“മൊഴി നിർത്ത്.. ജോലിക്ക് വന്നാൽ അത് ചെയ്യണം ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ചോദിക്കാൻ നിക്കണ്ട.. നീ അമ്മയോട് രണ്ട് ദോശ കൂടി കൊണ്ട് വരാൻ പറ.. ”

അവന്റെ ശബ്ദം ആ വീട്ടിനുള്ളിൽ പ്രതിധ്വനിച്ചു…അവന്റെ ശബ്ദം കേട്ട് തനു മാത്രമല്ല മൊഴിയും അടുക്കളയിൽ നിന്നിരുന്ന ഡെയ്‌സിയും ഒരുപോലെ ഞെട്ടി. മൊഴിയുടെ കണ്ണുകൾ ഈറനണിഞ്ഞു..

“കണ്ണാ… എന്താടാ.. എന്തിനാ അവളെ വഴക്ക് പറയുന്നത്.. തനൂന് എങ്ങനെ ഉണ്ടെന്ന് അന്വേഷിക്കാതെ.. നീ എന്തിനാ മൊഴിയുടെ മേൽ തട്ടി കേറുന്നത്.. ”

“എന്റെ വാക്ക് കേൾക്കാൻ ഇവിടെ ആർക്കും സമയമില്ലല്ലോ..? പറയാതെ വന്നത് ഞാൻ പോട്ടെന്നു വെച്ചു… എവിടെങ്കിലും അടങ്ങി ഇരുന്നൂടെ.. സ്വയം വരുത്തി വെച്ചതല്ലേ… അതിനിക്കറിയേണ്ട കാര്യമില്ല.. ”

അവൻ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി പോയി.

“മൊഴി… നിനക്ക് വിഷമായോ.. ”

“സാരില്ലമ്മേ.. അയ്യാ ഏതോ ടെൻഷനിൽ പറഞ്ഞതാവും.. ”

മൊഴി കണ്ണുകൾ തുടച്ച് അടുക്കളയിലേക്ക് നടന്നു..

“മോളെ തനു.. നീ ഇതൊന്നും കേട്ട് പേടിക്കണ്ടട്ടോ.. നീ പറഞ്ഞത് പോലെ അവന് കുറച്ചു കൊഴുപ്പ് കൂടുതലാ.. നമുക്ക് ശരിയാക്കാം.. ”

ഡെയ്‌സി അവളെ ആശ്വസിപ്പിച്ച്‌കൊണ്ട് തലയിൽ തലോടികൊണ്ടിരുന്നെങ്കിലും തനു ഏങ്ങി കരഞ്ഞുകൊണ്ടിരുന്നു..

“ഡെയ്‌സിയമ്മേ… പറയാതെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story