നിന്നരികിൽ : ഭാഗം 3

Share with your friends

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

ദാസ് കൈവീശി ഒറ്റയടി….
കിട്ടി പരിചയം ഉള്ളോണ്ട് തന്നെ അടികിട്ടി ഒരുവശത്തേക്ക് ചരിഞ്ഞു പോയ മോന്ത നന്ദു നിമിഷങ്ങൾക്കുള്ളിൽ നേരെയാക്കി…
അമല ഓടിയടുക്കവേ അവർക്കിട്ടും അയാൾ കൊടുത്തു…

“നീ ഒറ്റ ഒരുത്തിയാണ് ഈ കുരുത്തം കെട്ടവളേ ഇത്രെയും വഷളാകുന്നത്…

കവിളിൽ പൊത്തി പിടിച്ചു കൊണ്ട് കുനിഞ്ഞു നിൽക്കുന്ന അമലയെ നോക്കവേ അവൾക് സങ്കടം തോന്നി..

“ആ ചെറുക്കന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നിന്റെ പുന്നാര മോളിന്ന് പോലീസ് സ്റ്റേറ്റേഷനിൽ ആയിരുന്നെനെ…

മാധവൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി….

“ഞാനതിന് മാത്രം……

“നീ മിണ്ടരുത്…. ദാസ് അവൾക് നേരെ കൈയോങ്ങി കൊണ്ട് പാഞ്ഞടുത്തു….

നന്ദു പിറകിലേക്ക് നടന്ന് ചുമരിൽ ചാരി കണ്ണുകൾ ഇറുക്കി അടച്ചു അടി പ്രതീക്ഷിഷിച്ചു നിന്നു…

“ദാസാ……

ഉറച്ച ആ ശബ്ദത്തിന് ഉടമയെ കണ്ണുകൾ തുറക്കാതെ തന്നെ അവൾക് മനസിലായി

അരവിമാമ…..

അവളുടനെ തന്നെ അയാള്തടടുത്തെക്ക് ഓടിയനഞ്ഞു… അയാളെ കെട്ടിപിടിച്ചു…

അരവിന്ദൻ..അമലയുടെ ജേഷ്ഠനാണ്…. നന്ദുവിന്റെ അരവിമാമ…കല്യാണം കഴിഞ്ഞു വർഷങ്ങൾ ഏറെആയിട്ടും മക്കളില്ലാത്തതിനാൽ തന്നെ നന്ദുവിനെ അയാൾക്ക് ജീവനാണ്..

അമലയ്ക്ക് ആശ്വാസം തോന്നി… ഏട്ടൻ എല്ലാം ശെരിയാക്കും

“അളിയൻ ഇതിൽ ഇടപെടേണ്ട…. ദാസ് നീരസത്തോടെ പറഞ്ഞു…

“ഇടപെടും… അച്ഛനനും അമ്മയ്ക്കും ഉള്ളത്രെയും വരില്ലെങ്കിലും അമ്മാവനായ എനിക്കും ഇവളിൽ അവകാശമുണ്ട്… ഇല്ലെന്ന് എതിർക്കമോ ദാസിന്…

അയാളുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു

“ഇവളിന്ന് എന്താ ചെയ്തതെന്ന് അളിയന് അറിയോ

“ഞാനെല്ലാം അറിഞ്ഞു…അത്പോലെ നീ അറിഞ്ഞിട്ടും അറിയാത്തത് പോലെ ഭാവിക്കുന്ന ഒരു കാര്യം കൂടി ഞാൻ പറയാം… ഇവൾക് ഇപ്പൊ കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല… പഠിക്കാനാണ് ഈ കുഞ്ഞിനിഷ്ട്ടം…. അതിന് വേണ്ടിയാണ് അവളീകണ്ട ആലോചനകളൊക്കെ മുടക്കിയത്….

“ഇവളൊരു പെണ്ണാണ്… അത്യാവശ്യം വേണ്ട പഠിപ്പൊക്കെ ആയിരിക്കുന്നു അത് മതി… ഇവളിനി പഠിച്ചു ജോലി നേടിയിട്ട് വേണ്ട ഇവിടർക്കും ജീവിക്കാൻ… അത്പോലെ ഏതെങ്കിലും വഴിയിൽ കാണുന്ന ഒരുതനല്ല ഞാനിവളെ പിടിച്ചു കൊടുക്കുന്നത്… തറവാട്ട് മഹിമയും ജോലിയുമുള്ള നല്ല എത്ര ചെറുക്കന്മാരെയാ ഞാനിവൾക്ക് ആലോചിച്ചത്…

“എന്നിട്ടെന്തായി…. ഏതെങ്കിലും ഒന്നെങ്കിലും ഉറപ്പിക്കാൻ നിനക്കയോ…. ഇല്ലല്ലോ…

“അതെല്ലാം ഇവള് മുടക്കിയിട്ടല്ലേ…

“കാര്യം അവൾക്കിഷ്ടമല്ലാത്തത് കൊണ്ട്… ഇനിയും ഇതൊക്കെ തന്നെ സംഭവിക്കും അപ്പഴൊ…

“ഇനി അങ്ങനെ സംഭവിക്കില്ല….
ദാസിന്റെ സ്വരത്തിലെ വാശി അരവിന്ദ് തിരിച്ചറിഞ്ഞു

“നീ ഇങ്ങനെ വാശി കാണിച്ചു അവളെ കെട്ടിച്ചയക്കുന്നത് കൊണ്ട് അവൾക് നല്ലൊരു ജീവിതം കിട്ടുമോ…എന്തായാലും ഒരു കാര്യം ചെയ് ഇന്ന് വന്ന ആ ചെറുക്കന് ഇഷ്ടപ്പെട്ടെങ്കിൽ നമുക്കിത് ആലോചിക്കാം ഇല്ലെങ്കിൽ ഞാനിവളെ കൊണ്ട് പോവും എന്റെ വീട്ടിലേക്ക്.. എന്റെ ചിലവിൽ ഞാനിവളെ പഠിപ്പിക്കും ആരെതിർത്താലും…..

ദാസിന് ദേഷ്യം വന്നു ഇന്ന് വന്നവർ ഈ കല്യാണത്തിന് സമ്മതം അറിയിക്കുന്നത് പോയിട്ട് ഇനി ഈ ഏരിയയിൽ പോലും വരാൻ പോകുന്നില്ല ..അരവിന്ദിനെ അയാൾക്കറിയാം ഒരു തീരുമാനം എടുത്താൽ പിന്നെ എന്ത് വന്നാലും അയാളതിൽ നിന്നും പിന്നോട്ട് പോവില്ല…അയാളോട് സംസാരിച്ചു ജയിക്കുക എന്നുള്ളത് അത്ര എളുപ്പമല്ല

കതക്ക് വലിച്ചു അടച്ചയാൾ പുറത്തേക്ക് പോയി

“അരവി മാമേ…. ലബ് യു 😍😘😘നന്ദു അയാളുടെ കവിളിൽ മുത്തി കൊണ്ട് പറഞ്ഞു

“എടി കാന്താരി നീയാ ചെറുക്കനെ ഇവിടുന്ന് കണ്ടം വഴി ഒടിച്ചെന്നാണല്ലോ ഞാൻ അറിഞ്ഞത്…

“ഏയ്യ്… അതൊക്കെ വെറുതെ 😁…എന്തായാലും മാമ വന്ന ടൈമിംഗ് പൊളിച്ചു 👌

ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ അയാൾ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു

അവൾ ചിരിയോടെ അയാളോട് ഒന്ന് കൂടി ചേർന്ന് നിന്നു

അമല കണ്ണുകൾ നിറച്ചു അത് നോക്കി നിന്നു

എന്റെ ഭഗവാനെ നീ തന്നെ രക്ഷ…

അവർ മൗനമായി പ്രാത്ഥിച്ചു…

🤡

“എന്നാലും ഇത്രയും ഭംഗിയുള്ള പെണ്ണിനോക്കെ വട്ട് വരോ…
ജിത്തു താടിക്ക് കയ്യും കൊടുത്തു കൊണ്ട് വിശ്വാസമാവാത്ത മട്ടിൽ പറയുന്നത് കേട്ട് സിദ്ധുവിന് ദേഷ്യം വന്നു

“സൗന്ദര്യം നോക്കിട്ടാണോ ടാ പട്ടി വട്ട് വരുന്നത്..ഇങ്ങനൊരു തോൽവി…

“എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടാ.. ആ ചായ കൊണ്ട് വന്നപ്പഴൊക്കെ എന്തൊരു വിനയമായിരുന്നു..

“അത് ശെരിയാ…. യശോദ അത് ശെരി വച്ചു

“ഉവ്വ… എങ്കിൽ പിന്നെ നീ ചെന്ന് കെട്ട്…മനുഷ്യന് ആ ചൊറിച്ചില് ഇതുവരെ പോയിട്ടില്ല…

“അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാണ് അമ്മെ… അവളൊരു കിളി പോയ ഐറ്റമാ… ഓഹ് മനുഷ്യന്റെ നടു വരെ പോയി… അവൻ നടുവിന് താങ്ങിക്കൊണ്ട് പറഞ്ഞു

സിദ്ധു യശോദയെ നോക്കി അത് പറയവേ അവരുടെ കണ്ണുകൾ വിടർന്നു… നാരായണനും ജിത്തും അത് ശ്രെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!